ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല
യൗവനത്തിന്റെ തുടിപ്പില്‍ കാലം ചുളിവുകള്‍ വരച്ചുതുടങ്ങുന്ന പ്രായമാണ് നാല്‍പതുകള്‍. കരിമംഗലവും മുടികൊഴിച്ചിലും സ്ത്രീകളെ ആകുലപ്പെടുത്തുന്ന കാലം കൂടിയാണിത്. അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ മധ്യവയസ്‌കയായ സ്ത്രീയെ നോക്കി 'ചര്‍മം കണ്ടാല്‍ പ്രായം തോന്നുകയേ ഇല്ല' എന്ന് ആരും പറഞ്ഞു പോകും...

ചര്‍മ സംരക്ഷണം

മുപ്പത്തിയഞ്ച് വയസ് കഴിയുമ്പോഴേക്കും ചര്‍മത്തിലെ കൊളാജന്റെ അളവ് കുറഞ്ഞു തുടങ്ങും. തന്മൂലം ചര്‍മത്തിന്റെ തുടിപ്പ് നഷ്ടപ്പെടുകയും ചുളിവുകള്‍ വന്നു തുടങ്ങുകയും ചെയ്യും. അധികനേരം സൂര്യപ്രകാശമേല്‍ക്കുന്നത് ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകുന്നതിന്റെ വേഗത കൂട്ടുന്നു. വരണ്ട ചര്‍മവും നേരിയ ചുളിവുകള്‍ക്ക് കാരണമാകും.

സൂര്യപ്രകാശത്തിന്റെ ആഘാതത്തില്‍നിന്നു രക്ഷനേടാന്‍ പുറത്തിറങ്ങുന്നതിനു മുമ്പ് സണ്‍സ്‌ക്രീന്‍ ലേപനങ്ങള്‍ പുരട്ടണം. ഇന്ത്യന്‍ വംശജരുടെ ചര്‍മത്തിനു 15 മുതല്‍ 30 വരെ എസ്പിഎഫ് (സണ്‍ പ്രൊക്ഷന്‍ ഫാക്ടേഴ്‌സ്) ഉള്ള ലേപനങ്ങളാണ് ഉത്തമം. വെയിലത്ത് ഇറങ്ങുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇതു പുരട്ടാം. ദീര്‍ഘനേരം വെയിലത്ത് നില്‍ക്കേണ്ട ആവശ്യം ഉണ്ടെങ്കില്‍ ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും സണ്‍ സ്‌ക്രീന്‍ ലേപനം പുരട്ടണം. ചര്‍മം വരണ്ടുപോകാതിരിക്കാന്‍ കുളികഴിഞ്ഞ് ഒരു മോയ്‌സ്ചറൈസര്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ മതി. വരണ്ടചര്‍മം മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാന്‍ ഇത് ഏറെ സഹായിക്കും.

ചര്‍മത്തിലെ അഴുക്കു കളയുന്നതിനായി ചകിരി, സ്‌ക്രബര്‍ തുടങ്ങിയവ ഉപയോഗിക്കുന്നത് നല്ല ശീലമല്ല. ഇതുമൂലം ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടുകയും കറുത്ത പാടുകള്‍ ഉണ്ടാകുകയും ചെയ്യാം.

കേശ സംരക്ഷണം

സാധാരണയായി ഒരാളുടെ തലയില്‍നിന്നും പ്രതിദിനം 50 മുതല്‍ 100 വരെ മുടിയിഴകള്‍ കൊഴിഞ്ഞുപോകാം എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കണം.

രക്തക്കുറവ്, പോഷകാഹാരക്കുറവ്, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിലുള്ള തകരാറ്, ചില മരുന്നുകള്‍, മാനസിക പിരിമുറുക്കം, ശാരീരിക അസ്വാസ്ഥ്യങ്ങള്‍, രോഗങ്ങള്‍, ശസ്ത്രക്രിയ എന്നിവ മധ്യവയസ്‌കരായ സ്ത്രീകളില്‍ മുടി അമിതമായി കൊഴിയുന്നതിനു കാരണമായേക്കാം.

പാരമ്പര്യമായി കഷണ്ടി ഉള്ളവരാണെങ്കില്‍ തലമുടി നേര്‍പകുത്തെടുക്കുന്ന സ്ഥലത്തെ മുടികൊഴിച്ചില്‍ സ്ത്രീകളിലെ കഷണ്ടിയായി കണക്കാക്കപ്പെടുന്നു. മിനോക്‌സിഡില്‍ എന്ന ലേപനം ഇതിനു ഫലപ്രദമാണ്. പിആര്‍പി ഇന്‍ജെക്ഷന്‍ (Plate-let Rich Plasma), ഹെയര്‍ ട്രാന്‍സ്പ്ലാന്റ് എന്നിവയാണ് ഇത്തരം സ്ത്രീകളിലെ കഷണ്ടിക്കുള്ള മറ്റു ചികിത്സാ രീതികള്‍.

എണ്ണയുടെ ഉപയോഗം മൂലം മുടിയിലെ വരള്‍ച്ച ഇല്ലാതാക്കാം. ആഴ്ചയില്‍ മൂന്നു തവണയില്‍ അധികം ഷാംപൂ ഉപയോഗിക്കുന്നതു നല്ലതല്ല. ഷാംപൂ ഉപയോഗിച്ചതിനു ശേഷം നിര്‍ബന്ധമായും കണ്ടീഷണര്‍ മുടിയില്‍ പുരണം. അല്ലെങ്കില്‍ മുടി വരണ്ട് പൊട്ടിപ്പോകും.

അലര്‍ജി ടെസ്റ്റ് നടത്തിയതിനു ശേഷം മാത്രം ഹെയര്‍ ഡൈ ഉപയോഗിക്കുക. ഒരിക്കല്‍ ഹെയര്‍ഡൈ അലര്‍ജി ഉണ്ടായിട്ടുള്ളവര്‍ പിന്നീട് ഒരിക്കലും ഹെയര്‍ഡൈ ഉപയോഗിക്കരുത്. ചില ഹെയര്‍ഡൈ, ഹെയര്‍ കളര്‍ എന്നിവയുടെ ഉപയോഗത്തിനുശേഷം മുഖത്തു കറുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടായാല്‍ അവയുടെ ഉപയോഗം നിര്‍ത്തണം. ശിരോചര്‍മത്തിലുണ്ടാകുന്ന ഒരു ഫംഗസ് ബാധയാണ് താരനു കാരണമാകുന്നത്. കീറ്റക്കൊണസോള്‍ പോലെയുള്ള ആന്റിഫംഗല്‍ ഷാംപൂ ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുകയാണെങ്കില്‍ താരനെ അകറ്റിനിര്‍ത്താനാകും.


പൂപോലുള്ള മുഖം

അമിതമായി സോപ്പ് ഉപയോഗിക്കുന്നതു മുഖത്തെ ചര്‍മത്തില്‍ വരള്‍ച്ച ഉളവാക്കും. സ്‌ക്രബിംഗ് ചെയ്യുന്നതു മുഖചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തും. മേക്കപ്പ് കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമേ രാത്രി ഉറങ്ങാന്‍ പാടുള്ളൂ.

അലര്‍ജിയോ ചൊറിച്ചിലോ ഉണ്ടാക്കുന്ന കോസ്‌മെറ്റിക്കുകള്‍ പാടേ ഉപേക്ഷിക്കണം. പകല്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.

മുഖത്തെ കരുവാളിപ്പും കരിമംഗലവും ചുളിവുകളും മാറ്റാന്‍ ഒരു കോസ്‌മെറ്റിക് ഡെര്‍മറ്റോളജിസ്റ്റിന്റെ സഹായം തേടാം. കെമിക്കല്‍ പീലിംഗ്, ലേസര്‍ ടോണിംഗ്, മൈക്രോ നീഡിലിംഗ്, പിആര്‍പി ട്രീറ്റ്‌മെന്റ് എന്നിവ ഏറെ ഫലപ്രദമാണ്.

എല്ലാത്തിനും ഉപരിയായി ചിട്ടയായ ജീവിതചര്യ, വ്യായാമം, പഴങ്ങളും പച്ചക്കറികളും ധാരാളമടങ്ങിയ പോഷക സമൃദ്ധമായ ആഹാരം, വെള്ളം എന്നിവ യുവത്വം തുളുമ്പുന്ന ചര്‍മം നിലനിര്‍ത്താന്‍ മധ്യവയസ്‌കരായ സത്രീകളെ സഹായം.സംരക്ഷിക്കാം കൈകാലുകളും നഖവും

സോപ്പിന്റെയും ഡിറ്റര്‍ജന്റുകളുടെയും അമിതമായ ഉപയോഗംമൂലം കൈകളുടെ മൃദുത്വം നഷ്ടപ്പെടുകയും വിണ്ടുകീറുകയും അലര്‍ജി ഉണ്ടാകുകയും ചെയ്യുന്നതു വീട്ടമ്മമാരില്‍ സാധാരണയായി കാണാറുണ്ട്. പാദങ്ങളുടെ വിണ്ടുകീറലും പലപ്പോഴും സ്ത്രീകളില്‍ ഒരു പ്രശ്‌നമാകാറുണ്ട്. രാത്രി ഉറങ്ങുന്നതിനു മുമ്പ് ഇളംചൂട് വെള്ളത്തില്‍ ഉപ്പിട്ട് 10/15 മിനിറ്റ് നേരം കൈകാലുകള്‍ അതില്‍ മുക്കിവച്ചതിനു ശേഷം മോയ്‌സ്ചറൈസര്‍ തേക്കുന്നതു വളരെയേറെ ഗുണംചെയ്യും.

നഖം വെട്ടുന്ന രീതിയിലുണ്ടാവുന്ന പിഴവാണ് പലപ്പോഴും കുഴിനഖത്തിനു കാരണമാവുന്നത്. നെയില്‍ കര്‍ ഉപയോഗിച്ചു നഖം വെുമ്പോള്‍ നഖത്തിന്റെ മുകളിലത്തെ അറ്റം നേരേ മാത്രം വെുക, ഒരിക്കലും വശങ്ങള്‍ വെരുത്. നഖത്തിന്റെ ഇരുവശങ്ങളും ഇറക്കിവെുന്നതു കുഴിനഖത്തിനു കാരണമാകും.

നഖത്തിലെ ഫംഗസ് ബാധയ്ക്കു നിശ്ചയമായും ഒരു ഡെര്‍മറ്റോളജിസ്റ്റിന്റെ പക്കല്‍നിന്നു ചികിത്സ സ്വീകരിക്കണം.

ഡോ. അനുരാധ കാക്കനാട്ട് ബാബു
കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ്, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി