പ​വ​ർ​ഫു​ൾ അ​ര്‍​ച്ച​ന
പ​വ​ർ​ഫു​ൾ  അ​ര്‍​ച്ച​ന
Wednesday, April 20, 2022 2:42 PM IST
അ​ര്‍​ച്ച​ന സു​രേ​ന്ദ്ര​ന്‍ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. നാ​ഷ​ണ​ല്‍ ക്ലാ​സി​ക് പ​വ​ര്‍ ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ദേ​ശീ​യ റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണ​മെ​ഡ​ല്‍ അ​ര്‍​ച്ച​ന​യെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ആ​ല​പ്പു​ഴ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 84 പ്ല​സ് ഇ​ന​ത്തി​ലാ​ണ് അ​ര്‍​ച്ച​ന സ​മ്മാ​നാ​ര്‍​ഹ​യാ​യ​ത്. എ​റ​ണാ​കു​ളം തേ​വ​ര സേ​ക്ര​ട്ട് ഹാ​ര്‍​ട്ട് കോ​ള​ജി​ല്‍ ര​ണ്ടാം വ​ര്‍​ഷ സോ​ഷ്യോ​ള​ജി വി​ദ്യാ​ര്‍​ഥി​യാ​ണ് അ​ര്‍​ച്ച​ന സു​രേ​ന്ദ്ര​ന്‍.

വ​ഴി​കാ​ട്ടി​യാ​യി അ​ച്ഛ​ന്‍

അ​ച്ഛ​ന്‍ സു​രേ​ന്ദ്ര​നാ​ണ് അ​ര്‍​ച്ച​ന​യു​ടെ വ​ഴി​കാ​ട്ടി. ഏ​ഴാം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ അ​ച്ഛ​ന്‍ അ​ര്‍​ച്ച​ന​യെ ക​രാ​ട്ടെ പ​ഠി​ക്കാ​ന്‍ ചേ​ര്‍​ത്തു. ആ ​ക​രാ​ട്ടെ ക്ലാ​സി​ല്‍ നി​ന്നാ​ണ് അ​ര്‍​ച്ച​ന ത​ന്നി​ലെ ക​രു​ത്തി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. അ​വി​ട​ത്തെ അ​ധ്യാ​പി​ക സു​മാ സു​രേ​ന്ദ്ര​ന്‍ പ്ര​ചോ​ദ​ന​മാ​യി. ക​രാ​ട്ടെ ബ്ലാ​ക്ക് ബെ​ല്‍​റ്റാ​ണ് അ​ര്‍​ച്ച​ന. തു​ട​ര്‍​ന്ന് എ​റ​ണാ​കു​ളം ഗ​വ. ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ പ​ത്താം​ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​ര്‍​ച്ച​ന കാ​യി​ക​ലോ​ക​ത്ത് സ​ജീ​വ​മാ​കാ​ന്‍ തു​ട​ങ്ങി​യ​ത്. അ​ര്‍​ച്ച​ന​യി​ലെ പ​വ​ര്‍​ലി​ഫ്റ്റ​റെ ക​ണ്ടെ​ത്തി​യ​ത് കാ​യി​കാ​ധ്യാ​പ​ക​നാ​യ ജോ​ഷി​യാ​ണ്.




പു​ര​സ്‌​കാ​ര​ങ്ങ​ള്‍ നി​ര​വ​ധി

2018-ല്‍ ​മം​ഗോ​ളി​യ​യി​ല്‍ ന​ട​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്പി​ലും ദേ​ശീ​യ മ​ത്സ​ര​ത്തി​ലും വെ​ള്ളി മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. 2019 ലും ​സം​സ്ഥാ​ന മ​ത്സ​ര​ത്തി​ല്‍ സ്‌​ട്രോം​ഗ് വി​മ​ന്‍ പ​ട്ട​വും, നാ​ഷ​ണ​ല്‍ ചാ​മ്പ്യ​ന്‍​ഷി​പി​ല്‍ സ​ബ് ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലും റി​ക്കാ​ര്‍​ഡ് നേ​ടി. ക​സ​ഖ്‌​സ്താ​നി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ ക്ലാ​സി​ക് പ​വ​ര്‍​ലി​ഫ്റ്റിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മൂ​ന്ന് വെ​ങ്ക​ല​വും ഒ​രു വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി. വേ​ള്‍​ഡ് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കു​ക​യെ​ന്ന​താ​ണ് ത​ന്‍റെ സ്വ​പ്‌​ന​മെ​ന്ന് അ​ര്‍​ച്ച​ന പ​റ​യു​ന്നു.

കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ

അ​ര്‍​ച്ച​ന​യു​ടെ വി​ജ​യ​ത്തി​നു പി​ന്നി​ല്‍ കു​ടും​ബ​ത്തി​ന്‍റെ പൂ​ര്‍​ണ പി​ന്തു​ണ​യു​ണ്ട്. കാ​ക്ക​നാ​ട് അ​ത്താ​ണി​യി​ലാ​ണ് താ​സ​മം. ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ അ​ച്ഛ​ന്‍ സു​രേ​ന്ദ്ര​നും വീ​ട്ട​മ്മ​യാ​യ അ​മ്മ സ​ന്ധ്യ​യും ചേ​ച്ചി അ​ശ്വ​തി​യും അ​ട​ങ്ങു​ന്ന​താ​ണ് അ​ര്‍​ച്ച​ന​യു​ടെ കു​ടും​ബം.