ജോയിന്റുകൾ കുറച്ചു വലിയ ടൈലോ പ്രകൃതിദത്ത കല്ലുകളോ ഉപയോഗിക്കുന്നത് വൃത്തിയാക്കൽ എളുപ്പമാക്കും. മാത്രമല്ല, ജോയിന്റുകൾ കുറയ്ക്കുന്നത് ചെറിയ ബാത്ത് റൂമുകൾക്ക് വലുപ്പം തോന്നാൻ സഹായിക്കും. വലിയ ബാത്ത്റൂമുകളിൽ ചെറിയ ടൈലുകൾ ഉപയോഗിക്കാം.
ബാത്ത്റൂം വാൾ ടൈലുകൾക്കും ഇന്ന് പ്രിയമേറിക്കഴിഞ്ഞു. ബാത്ത്റൂം ടൈലുകൾക്ക് മികച്ച ഓപ്ഷനാണ് പോർസ ലൈൻ, സെറാമിക് ടൈലുകൾ. ജല പ്രതിരോധശേഷി കൂടുതലാണ്. വെള്ളം ആഗിരണം ചെയ്യുന്നതിനാൽ ഈർപ്പത്തെ പ്രതിരോധിക്കുന്നു.
ആക്സസറീസ് ഒന്നോ രണ്ടോ ചെടികൾ വയ്ക്കുന്നത് ബാത്ത്റൂമിന്റെ അന്തരീക്ഷം കൂടുതൽ പ്രസന്നമാകാൻ സഹായിക്കും. ടവൽ, സോപ്പ് ഹോൾഡർ തുടങ്ങിയ ചെറിയ ചെറിയ ഘടകങ്ങൾ ഉപയോഗിച്ച് ബാത്ത്റൂം നിറപ്പകിട്ടാക്കാം.
നിറം സാനിറ്ററി ഉൽപ്പന്നങ്ങൾ എല്ലാം വെള്ളയോ ഐവറിയോ ആകുന്നതാണ് മുറിക്ക് ക്ലാസ് ലുക്ക് നൽകുക. അതിനു ചേരുന്ന രീതിയിൽ വേണം ടൈലും തിരഞ്ഞെടുക്കാൻ.
ലൈറ്റിംഗ് ബാത്ത്റൂമിൽ പ്രകാശം പോലെതന്നെ പ്രധാനമാണ് വെന്റിലേഷനും. അതുകൊണ്ട് ചെറിയൊരു ഭാഗം ഓപ്പണ്‍ ടു സ്കൈ ആക്കുന്നതു നല്ലതാണ്. വലിയ ജനാലകൾ നൽകുന്നതും ഇതേ ഫലം നൽകും. ജനറൽ ലൈറ്റിംഗ് കൂടാതെ, കണ്ണാടിക്കു മുകളിൽ ഒരു സ്പോട് ലൈറ്റ് കൊടുക്കണം. വെളിച്ചം കണ്ണാടിയിലേക്കല്ല ഉപയോഗിക്കുന്ന ആളുടെ മുഖത്തേക്കു വീഴുന്ന വിധത്തിൽ വേണം ക്രമീകരിക്കാൻ.
ഫർണിഷിംഗ് വെള്ളം നനഞ്ഞാലും കേടാകാത്ത വെർട്ടിക്കൽ ബ്ലൈൻഡുകളാണ് ബാത്ത്റൂമിലേക്കു നല്ലത്.
സ്റ്റോറേജ് ടവലും സോപ്പുമെല്ലാം വയ്ക്കാൻ വാഷ്ബേസിനു ചുവടെ ഒരു കബോർഡ് നിർമിക്കാം. വൃത്തിയാക്കി വയ്ക്കാൻ സാധിക്കുമെങ്കിൽ ഓപ്പണ്‍ കബോർഡുകളും ഇപ്പോൾ ട്രെൻഡാണ്. വലിയ ബാത്ത്റൂമുകളോടു ചേർന്ന് ഡ്രസിംഗ് ഏരിയയും ഒരുക്കാം.
ജെറി.എം.തോമസ്