വിശാലമായ വരാന്ത, കാർ പോർച്ച്, ഷിംഗിൾസ് റൂഫിംഗ് എന്നിവ ചെയ്ത് വീടിന് മോഡേണ്‍ ലുക്ക് വരുത്തി. പഴമയും പുതുമയും ഇട കലർത്തിയാണ് ഇന്റീരിയർ ചെയ്തിരിക്കുന്നത്. മോഡേണ്‍ ലുക് തോന്നുന്ന രീതിയിൽ വീടിന്റെ കോന്പൗണ്ട് വാൾ ഡിസൈൻ ചെയ്തു. കോന്പൗണ്ട് വാളിന്റെ ഡിസൈൻ വീടിനെ അടിമുടി മാറ്റി.
ചില മുറികളിൽ റെഡ് ഓക്സൈഡാണ് ഇട്ടിരുന്നത്. അത് നീക്കി ഡിജിറ്റൽ വെർട്ടിഫൈഡ് ടൈൽസ് ആക്കി മാറ്റി. അടുക്കളയിൽ മൊത്തം മാറ്റമാണ് വരുത്തിയത്. ഇന്റീരിയർ, ഫ്ളോറിംഗ് എന്നിവയിൽ മാറ്റം വരുത്തി. അടുക്കളയിലേക്ക് സൂര്യപ്രകാശം നേരിട്ടു കിട്ടാവുന്ന രീതിയിൽ അത് സെറ്റു ചെയ്തു.
മുകളിലത്തെ നിലയിൽ സ്റ്റൈയർ ലിംഗ് സ്പേസ്, ഫ്രണ്ട് ബാൽക്കണി, താഴത്തെ നിലയിലെ പോലെ ഒരു അറ്റാച്ച്ഡ് ബെഡ്റൂം എന്നിവ കൊണ്ട് മനോഹരമാക്കി.
വരാന്തയിൽ കൂടുതൽ തൂണുകൾ നൽകി. തൂണുകളിൽ സ്റ്റോണ്‍ ക്ലാഡിംഗ് ആണ് ചെയ്തിരിക്കുന്നത്. ഉള്ളിലും ക്ലോസ് കോർട്ട് യാർഡ് വച്ചു. വശങ്ങളിലെല്ലാം നാച്വറൽ സ്റ്റോണ്‍ വച്ചു മനോഹരമാക്കി. ഫ്ളോർ സീലിംഗിൽ എൽഇഡി ലൈറ്റുകൾ ക്രമീകരിച്ചു. എക്സീറ്റിരിയറിൽ റൂഫ് വാർത്ത് ഷിംഗിൾസ് ചെയ്തു. പാരപ്പറ്റിന് സിഎൽസി കട്ടിംഗ് നൽകി വിപുലീകരിച്ചു.
പഴയ ഒരു കിടപ്പുമുറി, ഹാൾ, കോർട്ട് യാർഡ് എന്നിവ നിലനിർത്തിയപ്പോൾ ഏകദേശം 16 ലക്ഷം രൂപയുടെ ലാഭമാണ് ഈ വീടിന് ലഭിച്ചത്.