പിതാവും കളമശേരി സെന്റ് പോള്‍സ് കോളജിലെ കെമിസ്ട്രി വിഭാഗം മുന്‍ മേധാവിയുമായ പ്രഫ. ജോര്‍ജ് ജോണ്‍ ആണു നിമ്മിയ്ക്കു ചെസില്‍ മാസ്റ്റര്‍. ജ്യേഷ്ഠ സഹോദരി ഡോ. നീനു ജോര്‍ജും ചെസില്‍ ദേശീയ കിരീടം നേടിയിട്ടുണ്ട്. പിതാവിനും സഹോദരിക്കുമൊപ്പം കളിച്ചു പഠിച്ചായിരുന്നു തുടക്കം. അനിയത്തി നീലിമ ജോര്‍ജും ചെസില്‍ മികവു തെളിയിച്ചിട്ടുണ്ട്. ലാലി ജോര്‍ജാണ് അമ്മ.
ഇറാന്, ഇംഗ്ലണ്ട്, ദുബായ്, സ്പെയിന്, ചെക്ക് റിപ്പബ്ലിക്, ഗ്രീസ് എന്നിവിടങ്ങളില്‍ നടന്ന അന്താരാഷ്ട്ര ചെസ് മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തു മെഡലുകള്‍ നേടിയിട്ടുണ്ട്. ടീം ഇനങ്ങളിലും ഇന്ത്യയ്ക്കായി നേട്ടമുണ്ടാക്കി. 30 ലധികം തവണ സംസ്ഥാനതലത്തിലും അത്രയും തന്നെ ദേശീയ തലത്തിലും ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കി.
ഭാരതമാതാ കോളജില്‍ ചെസ് ക്ലബിന്റെ സാരഥി കൂടിയാണു ഡോ. നിമ്മി. നിരവധി വിദ്യാര്‍ഥികളെ ചെസില്‍ മികവിന്റെ ഉയരങ്ങളിലേക്കു കൈപിടിക്കുന്നതിലും ഡോ. നിമ്മി സജീവം.
സിജോ പൈനാടത്ത്