ടാറ്റയുടെ ജിഐ സ്റ്റീൽ ഉപയോഗിച്ചാണ് ഫെർടെക് ജനലുകളുടെയും കട്ടിളയുടെയും ഫ്രെയിമുകൾ നിർമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗുണമേൻമയിൽ വിട്ടുവീഴ്ചയേയില്ല. ജനൽ പാളികൾ ടാറ്റ/അപ്പോളോ പാനൽകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഐഎസ്ഒ സർട്ടിഫൈഡ് ഉത്പന്നങ്ങളാണ് എല്ലാം.
ഗുണമേൻമയിൽ ഒരു കുറവും ഉണ്ടാകില്ല. എസ്ഡി സൂപ്പർ ഇപ്പോക്സി പ്രൈമർ ആണ് കട്ടിളയിലും ജനലിലും ഉപയോഗിച്ചിരിക്കുന്നത്. ജനാലയിൽ ഘടിപ്പിക്കേണ്ട കുറ്റിയും കൊളുത്തും വരെ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.
നിർമാണം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുൻകൂട്ടി നിർമിച്ചവ കൂടാതെ ഉപഭോക്താവിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള അളവിലും വലുപ്പത്തിലും ഡിസൈനിലും സ്റ്റീൽ കട്ടിളയും ജനലും ഫെർടെക് നിർമിച്ചു നൽകും.
പരന്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയിലും ഭംഗിയിലും ഫെർടെക് ഉത്പന്നങ്ങളും ലഭ്യമാണ്. ഓർഡർ നൽകി 10 ദിവസത്തിനുള്ളിൽ ഉത്പന്നങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
കേരളത്തിൽ എവിടെയും സൗജന്യ ഡെലിറി സൗകര്യം ലഭ്യമാണ്. ആജീവനാന്ത സർവീസ് വാറന്റിയാണ് ഉത്പന്നങ്ങൾക്ക് നൽകുന്നത്. എന്തെങ്കിലും തകരാറുണ്ടായാൽ കന്പനിയിൽനിന്നു ടെക്നീഷ്യൻ നേരിട്ടെത്തി പ്രശ്നം പരിഹരിക്കും. സ്ക്വയർഫീറ്റിന് 320 രൂപ മുതലാണ് വില.