Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
ചെറിയ കരിമീൻ വറുത്ത കറി
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്...
Previous
Next
Sthreedhanam
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ് പലർക്കും. ആ സ്വപ്നത്തിലേക്ക് ആളുകളെ എത്തിക്കുന്നത് പലപ്പോഴും ഭവനവായ്പകളാണ്. ദീർഘകാലത്തേക്കു വലിയൊരു തുകയാണു വായ്പയായി ഉപഭോക്താക്കൾക്കു ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത്. അതുകൊണ്ടുതന്നെ ഉപഭോക്താവിന് ഇതു വലിയൊരു ബാധ്യതയുമാണ്. ഇത്തരമൊരു ബാധ്യതയിലേക്കു നീങ്ങും മുന്‍പു ചില കാര്യങ്ങളിൽ ശ്രദ്ധ വേണം.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത് കൈയിലെത്തുന്ന വരുമാനത്തിന്റെ നല്ലൊരു പങ്കും വായ്പ എടുത്തു കഴിഞ്ഞാൽ വായ്പ തിരിച്ചടവിലേക്കാണ് നൽകേണ്ടത്. അപ്പോൾ മാറ്റിവയ്ക്കപ്പെടുന്ന പല കാര്യങ്ങളുമുണ്ടാകും. അതുകൊണ്ടുതന്നെ ആവശ്യങ്ങളും അത്യാവശ്യങ്ങളും കൃത്യമായി തരം തിരിച്ചുവേണം പണം ചെലവാക്കാൻ. കോവിഡ് വരുത്തിവച്ച സാന്പത്തിക തളർച്ചകളിൽ നിന്നും ഇനിയും കുടുംബ സന്പദ് വ്യവസ്ഥകളൊന്നും കരകയറിയിട്ടില്ല. ഇതുപോലൊരു പ്രതിസന്ധിയുണ്ടായാൽ ഭവന വായ്പ അടവ് താളം തെറ്റിയാൽ അത് എൽപ്പിക്കുന്ന സാന്പത്തിക ആഘാതവും വലുതായിരിക്കും. അതുകൊണ്ട് ആ ഒരു കരുതലോടെ വേണം മുന്നോട്ടുപോകാൻ.
കുറഞ്ഞ പലിശ നിരക്ക്
കഴിഞ്ഞ ദിവസം കൊട്ടക് മഹിന്ദ്ര ബാങ്ക് അവരുടെ ഭവന വായ്പയുടെ പലിശ നിരക്ക് 6.65 ശതമാനത്തിൽ നിന്ന് 6.5 ശതമാനത്തിലേക്കു കുറച്ചിരുന്നു. അതിനു ശേഷം ബാങ്ക് വൃത്തങ്ങൾ അവകാശപ്പെട്ടത് നിലവിലെ ഭവനവായ്പ പലിശ നിരക്കുകളിൽ ഏറ്റവും മികച്ച നിരക്കാണിതെന്നാണ്. സെപ്റ്റംബർ 10 മുതൽ നവംബർ എട്ടു വരെ രാജ്യത്ത് ഉത്സവ സീസണാണ്. ഭവന വായ്പയ്ക്ക് ഏറ്റവും ഉണർവുണ്ടാകുന്ന സമയവും. അതുകൂടി കണക്കിലെടുത്താണ് ബാങ്ക് ഇത്തരമൊരു നിരക്ക് കുറയ്ക്കലിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി രാജ്യത്ത് ഭവനവായ്പ പലിശ നിരക്ക് ഏഴു ശതമാനത്തിൽ താഴെയാണെന്നതും ശ്രദ്ധേയമാണ്.
ഭവനവായ്പ മേഖലയിലെ പ്രധാനികളായ എസ്ബിഐയും എച്ച്ഡിഎഫ്സിയും അവരുടെ പലിശ നിരക്ക് 6.7 ശതമാനത്തിലാണ് നിർത്തിയിരിക്കുന്നത്. കുറഞ്ഞു നിൽക്കുന്ന പലിശ നിരക്ക് എന്തുകൊണ്ടും ഭവന വായ്പ എടുക്കാനാഗ്രഹിക്കുന്നവർക്കു നൽകുന്ന ആശ്വാസം ചെറുതല്ല. പലിശ കുറഞ്ഞു നിൽക്കുന്നു എന്നു കരുതി ഓടിപ്പോയി വായ്പ എടുത്തേക്കാം എന്നു കരുതരുത്. കാരണം അതു വലിയൊരു ബാധ്യതയാണ്. ദീർഘകാലത്തേക്കുള്ളതുമാണ്.
കൈയിലെന്തുണ്ട്?
ആഗ്രഹിച്ച പോലൊരു വീടിനെ സ്വന്തമാക്കണമെങ്കിൽ തീർച്ചയായും വായ്പയെ ആശ്രയിക്കേണ്ടി വരും. വായ്പ എടുക്കാൻ ഒരുങ്ങുന്പോൾ കൈയിൽ എന്തുണ്ട് എന്നു കൂടി നോക്കണം. സാധാരണയായി വീടു വയ്ക്കാനാവശ്യമായ തുകയുടെ 80 ശതമാനമാണ് ബാങ്കുകൾ വായ്പയായി നൽകുന്നത്. നമ്മൾ എടുക്കുന്ന തുകയുടെ ഇരട്ടിയോളം പലിശയും കൂട്ടി തിരിച്ചടക്കണമെന്ന് ഓർക്കണം. അതുകൊണ്ട് കൈയിൽ കരുതുന്ന തുക അൽപം കൂടിയാലും കുഴപ്പമില്ല. അതു മറുവശത്തുണ്ടാകുന്ന ബാധ്യതയെ അൽപമൊന്നു കുറയ്ക്കും. അതുകൊണ്ടു സ്വന്തമായൊരു വീടാഗ്രഹിക്കുന്നവർ ജോലി കിട്ടിയ ആദ്യ നാളുകളിൽതന്നെയോ അല്ലെങ്കിൽ സന്പാദിക്കാൻ തുടങ്ങുന്പോൾ തന്നെ സ്വരുക്കൂട്ടുന്നത് നന്നായിരിക്കും.
നല്ല കടം
വായ്പകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭിക്കുന്നത് ഭവനവായ്പയാണെന്നാണ് പറയുന്നത്. കൂടാതെ നല്ല കടമെന്നുകൂടി ഭവനവായ്പയ്ക്ക് പേരുണ്ട്. കാരണമെന്താണെന്നോ ദീർഘകാലത്തിൽ മൂലധന വളർച്ചയുണ്ടാകുന്ന ഒരു ആസ്തിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉടനെ താമസിക്കാനുള്ള വീടുകളെ വായ്പ എടുത്ത് പണിയാവു. അല്ലെങ്കിൽ പണിയൊരിക്കലും പൂർത്തിയാകില്ല. വീടും വായപയും ബാധ്യതയായിത്തീരും.
ഇൻഷ്വറൻസ് എടുക്കാൻ മറക്കല്ലേ
ഭവനവായ്പ എടുക്കുന്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഇൻഷ്വറൻസ് എടുക്കാൻ മറക്കരുതെന്നതാണ്. പൊതുവേ ബാങ്കുകൾ വായ്പ അനുവദിക്കുന്പോൾ തന്നെ ഇൻഷ്വറൻസിനായുള്ള തുകയും ഈടാക്കാറുണ്ട്. പലരും അത്രയും പണം നഷ്ടപ്പെടുമല്ലോ എന്നോർത്ത് ഇൻഷ്വറൻസിനെ ഒഴിവാക്കും. അങ്ങനെ ചെയ്യരുത്. വായ്പ എടുക്കുന്നയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ആ ബാധ്യത മുഴുവൻ ആശ്രിതർക്കാകും. എന്നാൽ ഇൻഷ്വറൻസ് ഉണ്ടെങ്കിൽ ഇങ്ങനെയൊരു പേടി വേണ്ട.
ഭവനവായ്പ എടുക്കും മുന്‍പ് എത്ര രൂപ വേണം
വായ്പയായി എത്ര രൂപ വേണം എന്നുള്ളത് കൃത്യമായി മനസിലാക്കി വേണം വായ്പയ്ക്കായ് അപേക്ഷിക്കേണ്ടത്. ആവശ്യമുള്ളതിലും അധികം തുക ഒരിക്കലും വായ്പയായി എടുക്കരുത്. കാരണം അതു വലിയൊരു ബാധ്യതയായി തുടരുമെന്നല്ലാതെ അതുകൊണ്ടു നേട്ടമൊന്നുമില്ല.
വരുമാനം എത്ര?
വായ്പ എടുക്കുംമുന്പ് വരുമാനം എത്രായണെന്നുകൂടി ഉറപ്പാക്കിയിരിക്കണം. കാരണം വായ്പ തിരിച്ചടവ് നടത്തേണ്ടതുണ്ട്. വരുമാനത്തിനുള്ളിൽ ഒതുങ്ങുന്ന തുകയാണോ തിരിച്ചടവെന്ന് ഉറപ്പാക്കണം. ഇല്ലെങ്കിൽ വലിയ സാന്പത്തിക ഞെരുക്കത്തിലേക്കും ബാധ്യതകളിലേക്കും ഇതു നയിക്കും. ബാങ്കുകളും വായ്പ അനുവദിക്കുന്നതിനു മുന്‍പ് വായ്പക്കാരന്റെ തിരിച്ചടവ് ശേഷി പരിശോധിക്കും.
തിരിച്ചടവ് കാലാവധി
സാധാരണയായി 15 മുതൽ 30 വർഷത്തേക്കാണ് ഭവന വായ്പ കാലാവധി. കാലാവധി പൂർത്തിയാകുന്നതിനു മുന്‍പ് വായ്പത്തുക അടച്ചു വായ്പ ക്ലോസ് ചെയ്യാനുള്ള അവസരമുണ്ട്.
പലിശ നിരക്ക്
പലിശ നിരക്ക് ഓരോ ബാങ്കുകൾക്കും വ്യത്യസ്തമായിരിക്കും. ഇപ്പോൾ 6.7 ശതമാനം മുതലാണ് ബാങ്കുകൾ ഭവന വായ്പയ്ക്ക് ഈടാക്കുന്ന പലിശ. രണ്ടു രീതിയിലാണ് പലിശ നിരക്ക് കണക്കാക്കുന്നത്. ഒന്ന് ഫിക്സ്ഡ് നിരക്കാണ്. വായ്പ എടുത്ത നാൾ മുതൽ വായ്പ അടച്ചു തീരുന്നതുവരെ ഒരേ നിരക്കിലായിരിക്കും പലിശ. രണ്ടാമത്തേത് ഫ്ളോട്ടിംഗാണ്. റിസർവ് ബാങ്ക് നയ പലിശ നിരക്കിൽ (റീപോ) മാറ്റം വരുത്തുന്നതിനനുസരിച്ച് ഈ നിരക്കിലും വ്യത്യസ്തമായിരിക്കും. ഇതു കൂടിയും കുറഞ്ഞും വരാം.
ആവശ്യമായ രേഖകൾ
അപേക്ഷ ഫോം, ഐഡന്റിറ്റി രേഖകൾ, സാലറി സ്ലിപ്, ഫോം 16 അല്ലെങ്കിൽ ഇൻകംടാക്സ് അടച്ചതിന്റെ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്റ്, വസ്തുവിന്റെ രേഖകൾ എന്നിവയാണ് പൊതുവെ ആവശ്യപ്പെടുന്ന രേഖകൾ.
ഈ ചെലവുകൾക്കുക്കൂടി പണം വേണം
ഭവനവായ്പ കൈയിൽ കിട്ടുന്പോഴേക്കും ഉപഭോക്താവിന്റെ കൈയിൽ നിന്ന് അപേക്ഷ ഫീസ്, പ്രോസസിംഗ് ഫീസ് എന്നിങ്ങനെ കുറച്ചു പണം ചെലവാകും. ഓരോ സ്ഥാപനത്തിനും ഇത്തരം ഫീസുകളിൽ വ്യത്യാസമുണ്ടാകാം. വായ്പ എടുക്കും മുന്‍പ് ഇത്തരം ഫീസുകളെക്കുറിച്ച് ഒരു അന്വേഷണം നടത്തി ഏറ്റവും മികച്ചത് ഏതെന്നു കണ്ടെത്തുന്നതു ചെലവ് കുറയ്ക്കാൻ സഹായിക്കും.
സാധാരണ വരുന്ന ചെലുകൾ ഒന്നു നോക്കാം.
1. അപേക്ഷ ഫീസ്: വായ്പയ്ക്കായുള്ള അപേക്ഷയ്ക്ക് ഈടാക്കുന്ന തുകയാണിത്.
2. പ്രോസസിംഗ് ഫീസ്: വായ്പ നടപടിക്രമങ്ങൾക്കുള്ള ഫീസണിത്. ഇത് വായ്പത്തുകയുടെ .5 ശതമാനം മുതൽ ഒരു ശതമാനം വരെ വരാം.
3. പ്രീ-പേമെന്റ് ചാർജ്
4. ഡോക്യുമെന്േറഷൻ ഫീസ്
5. ബാങ്കിംഗ് ഫീസ്
6. നോട്ടറി ഫീസ്
7. ലീഗൽ ഫീസ്
8. റിക്കവറി ചാർജ് അങ്ങനെ പോകുന്നു ചാർജുകൾ. ധനകാര്യ സ്ഥാപനങ്ങൾ ഫീസുകൾ ഈടാക്കുന്പോൾ ഓരോന്നും എന്തിനാണെന്നും എത്രയാണെന്നും കൃത്യമായി ചോദിച്ച് ഉറപ്പാക്കേണ്ടതുണ്ട്.
നൊമിനിറ്റ ജോസ്
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ

ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ഒറ്റ ദിവസം 893 പേർക്ക് വാക്സിൻ; പുഷ്പലത താരമായി
കോവിഡ് എന്ന മഹാമാരിയിൽപ്പെട്ട് ലോകം മുഴുവൻ കഷ്ടപ്പെടുന്ന സമയമാണിത്. മുന്നണി പോരാളികളായി
വീട് രൂപകൽപന ചെയ്യുന്പോൾ ശ്രദ്ധിക്കാം
മനോഹരമായൊരു വീട് സ്വന്തമാക്കുക. അത് ഏവരുടെയും സ്വപ്നമാണ്. സാധാരണ മലയാളിയെ സംബന്ധിച്ച് ഒര
വീടിന്റെ ഭംഗി നിർണയിക്കുന്നതിൽ കർട്ടണുളുടെ പങ്ക്
വീട്ടകങ്ങളെയും പുറങ്ങളെയും ആകർഷകമാക്കാൻ ഏറ്റവും എളുപ്പമാർഗം കർട്ടണുകളാണ്. കാലാകാലങ്ങളായി മലയാളിയുടെ വീട് സ്വപ്നങ്ങൾക്കൊ
Latest News
സിംബാബ്വെയില് വിമാനാപകടം; ഇന്ത്യൻ വ്യവസായിയും മകനും മരിച്ചു
ഡോക്ടറെ ഭീഷണിപ്പെടുത്തി പണം തട്ടി; മൂന്നുപേർ പിടിയിൽ
സന്നാഹമത്സരങ്ങളില്‍ ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും വിജയം
മഹാരാഷ്ട്രയിലെ ആശുപത്രിയിൽ വീണ്ടും കൂട്ടമരണം;മരിച്ചവരിൽ 12 നവജാതശിശുക്കൾ
ട്രിവാന്‍ഡ്രം ക്ലബില്‍ ചീട്ടുകളി സംഘം പിടിയില്‍; മുറിയെടുത്തത് കോടിയേരിയുടെ ഭാര്യാസഹോദരൻ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top