കളിമണ്‍ പെൻഡന്‍റുകളാണ് ടീനേജേഴ്സിന്‍റെ ചോയ്സ്. ചരടിലോ മാലയിലോ കോർത്തിടാൻ പറ്റുന്ന വലിയ ലോക്കറ്റുകളാണിവ. മൃഗങ്ങളുടേയും മനുഷ്യരുടേയും രൂപങ്ങളായിരിക്കും. ഈ ലോക്കറിൽ അധികവും കാണുക. മാലകൾക്ക് 150 മുതൽ 500 രൂവ വരെ വില വരും.
ഇളം നിറങ്ങളിലുള്ള ടെറാക്കോട്ട ആഭരണങ്ങൾക്കാണ് ആവശ്യക്കാരേറെയും. പാർട്ടിവെയർ ആഭരണങ്ങൾക്കും നല്ല ഡിമാൻഡുണ്ട്. മെറൂണ്‍, കറുപ്പ് നിറങ്ങളോടും ടീനേജേഴ്സിനു പ്രിയമുണ്ട്.
കോൽക്കത്ത, ബംഗളുരൂ എന്നിവിടങ്ങളിൽ നിന്നാണ് കളിമണ്‍ ആഭരണങ്ങൾ കേരള വിപണിയിലേക്ക് എത്തുന്നത്.