വീടിന്റെ പുറഭാഗം ഭദ്രമാക്കിയാലേ അകം സുരക്ഷിതമായിരിക്കു. വീടിന്റെ പുറം ഭാഗത്തും ഇത്തരത്തിലുള്ള സെക്യൂരിറ്റി അലാമുകൾ വയ്ക്കാ റുണ്ട്. രാത്രികാലങ്ങളിലും മറ്റും അനധികൃതമായി വീട്ടിൽ എത്തുന്നവരെ ഭയപ്പെടുത്താനും കള്ള·ാരെ പിടികൂടാൻ സമീപവാസികൾക്ക് സിഗ്നൽ നൽകാനും ഈ അലാം സഹായകമാകും.
ഇന്റർകോം വൃദ്ധരായ അച്ഛനമ്മാരേയും കുട്ടികളേയും ഒറ്റയ്ക്ക് വീട്ടിലാക്കി പോകുന്നവർക്ക് ഏറെ ഫലപ്രദമായ സംവിധാന മാണ് ഇന്റർകോം. വീടിനുള്ളിലെ വിവിധ മുറികളിലിരുന്നു കൊണ്ട് മൈക്രോഫോണ്‍, ലൗഡ് സ്പീക്കർ എന്നിവവഴി പുറമേയുള്ളവരോട് ആശയവിനിമയം നടത്താൻ സാധിക്കുന്ന സംവിധാനമാണിത്. ഇന്റർകോം സംവിധാനത്തെ ടെലിഫോണ്‍, ടെലിവിഷൻ, കംപ്യൂട്ടർ, ഡോർ കാമറകൾ എന്നിവവഴി ബന്ധിപ്പിച്ചു പ്രവർത്തിക്കാൻ കഴിയും. ഇതു മുഖാന്തരവും പുറമേയുള്ളവരോട് ആശയവിനിമയം നടത്താൻ സാധിക്കും.
വീഡിയോ ഡോർ ഫോണ്‍ വീഡിയോ ഡോർ ഫോണുകളാണ് വീടുകൾക്ക് സുരക്ഷ യൊരുക്കുന്നതിനു മറ്റൊരു പ്രധാന മാർഗം. ഫോണുമായി ബന്ധിപ്പിക്കപ്പെട്ട വീഡിയോ സിസ്റ്റമാണത്. രണ്ടു കാമറകൾ ഇതിൽ ഉണ്ടായിരിക്കും. ഒന്നു മുൻവശത്തെ വാതിലിലോ ഗേറ്റിലോ സ്ഥാപിക്കാം. മറ്റേത് അകത്തെ മുറിയിലും വയ്ക്കാം. വീടിനുളിൽ ആരെങ്കിലും അതിക്രമിച്ചുകയറിയാൽ ഉടമയ്ക്ക് ഫോണിൽ കൂടി വിവരങ്ങൾ അറിയാൻ സാധിക്കും.
സിസിടിവിക്കുമുണ്ട് പരിമിതികൾ നഗര പ്രദേശങ്ങളിലെ വീടുകളിൽ ഇന്ന് സിസിടിവികൾ സർവസാധാരണമാണ്. എന്നാൽ പലരും വീടിന്റെ വലിപ്പത്തിനും വ്യാപ്തിക്കും അനുസരിച്ച് സിസിടിവികൾ വയ്ക്കാറില്ലയെന്നതാണ് യാഥാർഥ്യം. കുറഞ്ഞ ചെലവിലുള്ള സിസിടിവികളും മറ്റും തേടിപോകുന്പോൾ നാം നമ്മുടെ വീടിന്റെ സുരക്ഷയ്ക്ക് തന്നെ വിലങ്ങിടുകയാണ്. വീട്ടിൽ കള്ളൻ കയറിയാൽ തിരിച്ചറിയാൻ പോലും പലപ്പോഴും ഇത്തരത്തിൽ ഘടിപ്പിക്കുന്ന സിസിടിവികൾക്ക് സാധിക്കില്ല. വളരെ ഹൈടെക്കായി മോഷണം നടത്തുന്ന വിരുതന്മാരാണ് ഇന്നുള്ളത്. അതുകൊണ്ടുതന്നെ സിസിടിവി വരെ നശിപ്പിച്ച് മോഷണം നടത്തി പോകാറുണ്ട്.
വീടുകളിൽ സിസിടിവികൾ വയ്ക്കുന്പോൾ കൂടുതൽ നിലവാരമുള്ളതും ഉപകാരപ്രദമായതും വേണം ഘടിപ്പിക്കാൻ. വീടിന്റെ പ്രധാന കവാടങ്ങളെ ചുറ്റിപ്പറ്റിയും കോന്പൗണ്ടിനുള്ളിലുമാണ് സിസി ടിവി സ്ഥാപിക്കേണ്ടത്. ഇതിന്റെ പ്രധാന കണക്ഷൻ രണ്ടിടത്ത് ആക്കിയാൽ എളുപ്പത്തിൽ കള്ളന്മാരെ പിടികൂടാനാവും.
സൂക്ഷിക്കുക ഇത്തരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചതുകൊണ്ടു മാത്രം വീട്ടിൽ നാം സുരക്ഷിതരാവുമോയെന്ന് പലരും ചോദിക്കുന്ന ചോദ്യമാണ്. ഒരുപരിധിവരെ കള്ളന്മാരിൽ നിന്നും രക്ഷനേടാൻ ഈ സുരക്ഷാ സംവിധാനങ്ങൾ കൊണ്ട് സാധി ക്കും. ഇത്തരം സുരക്ഷാസംവിധാനങ്ങൾക്കു പുറമേ വാതിലിനും ജനാലയ്ക്കും വേണ്ടിയുള്ള ഇൻട്രൂഷൻ ഡിറ്റക്ഷൻ, മാഗ്നറ്റിക് കോണ്ടാക്ട് സെൻസറുകൾ, ഗ്ലാസ് ബ്രേക്ക് ഡിറ്റക്ടർ, പ്രസൻസ് സിമുലേഷൻ, ഡിറ്റക്ഷൻ ഓഫ് ഫയർ, പ്രഷർ സെൻസറുകൾ, മെഡിക്കൽ അലർട്ട്, ടെലി അസിസ്റ്റൻസ്, പ്രിസൈസ് ആൻഡ് സേഫ് ബ്ലൈൻഡ് കണ്ട്രോൾ തുടങ്ങിയ ഒട്ടനവധി സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. വീട്ടിൽ സുരക്ഷാ സംവിധാനങ്ങൾ വയ്ക്കുന്നതോടൊപ്പം സ്വയം ജാഗ്രതയും അനിവാര്യമാണ്.
വിവരങ്ങൾക്ക് കടപ്പാട്:
വിലാസ് മുണ്ടിയത്ത് മാനേജിംഗ് ഡയറക്ടർ, ടാൻസം, ടെക്നോ സർവീസസ് കണ്ണൂർ
തയാറാക്കിയത്:
അനുമോൾ ജോയ്