ഇഷ്ടപ്പെട്ട ഡിസൈനുകൾ, വസ്ത്രത്തിന്റെ നിറത്തിന് അനുയോജ്യമായത് എന്നിങ്ങനെയാണ് കമ്മലുകൾക്കുള്ള ഡിമാൻഡ്. നെറ്റിപ്പട്ടങ്ങൾ കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കുമുള്ള സമ്മാനമായാണ് പലരും ആവശ്യപ്പെടുന്നത്. ഇപ്പോൾ കമ്മലിനെന്ന പോലെ നെറ്റിപ്പട്ടങ്ങൾക്കും ഡിമാൻഡ് ഏറെയാണ്.
സോഷ്യൽ മീഡിയയാണ് വിപണി സോഷ്യൽ മീഡിയയാണ് അർച്ചനയുടെ വിപണി. കാരണം അർച്ചനയുടെ കരവിരുത് കണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഓർഡറുകൾ ഏറെയും എത്തുന്നത്. ഫെവിക്രിൽ മോള്‍ഡിറ്റ് ക്ലേയും ഫാബ്രിക് പെയിന്റും ഉപയോഗിച്ചാണ് കമ്മലുകള്‍ നിര്‍മ്മിക്കുന്നത്.
കമ്മല്‍, നെറ്റിപ്പട്ടം എന്നിവയ്ക്കു പുറമെ വ്യത്യസ്തമായ പതിനഞ്ചോളം പ്ലാസ്റ്റിക് രഹിത കലാ സൃഷ്ടികളും അര്‍ച്ചനയുടെ കരവിരുതിൽ വിരിഞ്ഞിട്ടുണ്ട്.
നൂറോളം ബോട്ടില്‍ ആര്‍ട്ടുകൾ,പ്ലാസ്റ്റര്‍ ഒഫ് പാരിസ് കൊണ്ടുള്ള നിര്‍മിതികള്‍, സ്ക്രാപ്പ് ബുക്ക്, എക്സ്പ്ലോഷന് ബോക്സ്, ന്യൂസ് പേപ്പര്‍ ഉപയോഗിച്ച് പാവ, എംബ്രോയിഡറി വര്‍ക്കുകള്‍, സാരി ആര്‍ട്ട്, പേപ്പറുകൊണ്ടുള്ള പൂക്കള്‍, വാള് ഹാങ്ങിംഗ്, ലീഫ് എക്സ്പ്രെഷന്‍ ആര്‍ട്ട്, മ്യുറല്‍ പെയിന്റിംഗ്, ഡ്രീം ക്യാച്ചര്‍ എന്നിങ്ങനെ പോകുന്നു അർച്ചന എന്ന മിടുക്കിയുടെ കരവിരുതിന്റെ പട്ടിക.
നൗഷാദ് മാങ്കാംകുഴി