ഒപ്പം മദർ ആന്റ് ചൈൽഡ് പ്രൊട്ടക്ഷൻ കാർഡ് അഥവാ എംസിപികാർഡിന്റെ കോപ്പി, തിരിച്ചറിയൽ രേഖയുടെ കോപ്പി, ബാങ്ക്/പോസ്റ്റ് ഓഫിസ് അക്കൗണ്ട് പാസ്ബുക്കിന്റെ കോപ്പി, ഗുണഭോക്താവും ഭർത്താവും ചേർന്ന് ഒപ്പുവച്ച സമ്മതപത്രം എന്നിവ ഹാജരാക്കണം.
ഓൺലൈനായും പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. ഇതിനായി https://pmmvy.wcd.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ലോഗ് ഇൻ ചെയ്യണം.
പിന്നാലെ ‘ന്യൂ ബെനിഫിഷ്യറി’ ടാബിൽ ക്ലിക്ക് ചെയ്ത് ഫോം 1എ അഥവാ ബെനിഫിഷ്യറി രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കണം.
ഗർഭകാലം പൂർത്തിയായില്ലെങ്കിൽ? ഗർഭം രജിസ്റ്റർ ചെയ്ത് ആറ് മാസം പൂർത്തിയാകും മുൻപ് ഗർഭം അലസിപ്പോയാൽ, ആദ്യ ഇൻസ്റ്റാൾമെന്റ് ഒഴികെയുള്ള തുക ലഭിക്കുകയില്ല. അടുത്ത ഗർഭകാലത്ത് പിന്നീടുള്ള രണ്ട് ഇൻസ്റ്റാൾമെന്റുകൾ ലഭിക്കും.
ഞെട്ടിക്കുന്ന പോഷണ അപര്യാപ്തത ഭൂരിഭാഗം ഇന്ത്യന് സ്ത്രീകളും നിരന്തരമായ പോഷണ അപര്യാപ്തത നേരിടുന്നവരാണ്. ഇന്ത്യയില് സത്രീകളിൽ മൂന്നില് ഒരാള് വീതം പോഷണ അപര്യാപ്തത നേരിടുബോള് രണ്ടില് ഒരാള് വീതം വിളര്ച്ച ബാധിതരാകുന്നു.
പോഷണ അപര്യാപ്തതയുള്ള അമ്മമാര് തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്ക്ക് ജന്മം നല്കുന്നു. ഗര്ഭസ്ഥ കാലഘട്ടത്തിലെ പോഷണക്കുറവ് പിന്നീട് ജീവിതത്തിലൊരിക്കലും പരിഹരിക്കാന് സാധിക്കില്ല.
ശരീരം അനുവദിക്കുന്നില്ലെങ്കിലും സാമൂഹിക സാമ്പത്തികത്തകര്ച്ചകള് സ്ത്രീകളെ ഗര്ഭകാലത്തെ അവസാനനാള് വരെയും പ്രസവം കഴിഞ്ഞ ഉടനെയും ജോലിക് പോകാന് നിര്ബന്ധിതരാക്കുന്നു.
ശാരീരിക പ്രശ്നങ്ങള് കൂടാതെ കുഞ്ഞുങ്ങള്ക്ക് ആദ്യ ആര് മാസത്തേക്ക് എങ്കിലും മുലയൂട്ടാന് കഴിയാതെ വരുന്നു. ഇതുകൂടി മുന്നില് കണ്ടുകൊണ്ടാണു വിവിധ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.