ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
Tuesday, February 27, 2024 2:52 PM IST
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്നു. സിൽവർ വിഭാഗത്തിൽ വൃന്ദ വിജയകുമാർ ജേതാവായി.
അമിത ഏലിയാസ്, ഡോ. ശിൽപ ശശികുമാർ എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പുമാർ. ഗോൾഡ് വിഭാഗത്തിൽ പ്രിയങ്ക കണ്ണനാണു ജേതാവ്.
ജയലക്ഷ്മി ദിവാകരൻ, നസിമ കുഞ്ഞ് എന്നിവർ ഒന്നും രണ്ടും റണ്ണറപ്പ് കിരീടങ്ങൾ സ്വന്തമാക്കി. 62കാരിയായ പ്രഫ. അനിത ശേഖറിനാണ് ജിഎൻജി മിസിസ് ഇൻസ്പിറേറ്റാ കിരീടം.