മിടുമിടുക്കനാണ് അക്കു മാനസികവെല്ലുവിളിനേരിടുന്ന കുട്ടിയാണെങ്കിലും വീട്ടിലും പഠിക്കുന്ന സ്കൂളിലും അക്കു മിടുമിടുക്കനാണ്. ജീവിതത്തിൽ എല്ലാകാര്യത്തിലും അടുക്കുംചിട്ടയും വൃത്തിയുമുണ്ട്. പഠിക്കു ന്ന ബുക്ക് മുതൽ കഴിക്കുന്ന പാത്രം വരെ വയ്ക്കാൻ പ്രത്യേക സ്ഥലമുണ്ട്. സ്ഥിരമായി വയ്ക്കുന്ന സ്ഥാനം വിട്ട് അണുവിടമാറാൻ അക്കു സമ്മതിക്കില്ല.
സ്കൂളിൽ കൊണ്ടുപോകാനുള്ള ചോറുപാത്രം വരെ ബാഗിൽ വയ്ക്കുന്നതിനു പ്രത്യേക രീതികളുണ്ട്. ഈ രീതിയിലല്ല വച്ചിട്ടുള്ളതെങ്കിൽ ബാഗിൽ നിന്ന് എടുത്ത് ആ രീതിയിൽ തന്നെ വയ്ക്കും. അൽപം പൊടിപോലും അവശേഷിക്കാതെ വീട് വൃത്തിയാക്കിയിടും. മറ്റാരെങ്കിലുമാണ് വീട് വൃത്തിയാക്കുന്നതെങ്കിൽ പൊടിവല്ലതുമുണ്ടോയെന്ന് പരിശോധിച്ചശേഷം ഉണ്ടെങ്കിൽ അവരെക്കൊണ്ടുതന്നെ അവിടം വൃത്തിയാക്കിപ്പിക്കും. എല്ലാത്തിലും പ്രത്യേക ശ്രദ്ധയുണ്ട് അക്കുവിന്.
മൃഗങ്ങളോടു താൽപര്യമില്ലെങ്കിലും കുട്ടൂസ് എന്നു വിളി ക്കുന്ന നായയോടു പ്രത്യേക സ്നേഹമാണ്. തനിക്കു കിട്ടുന്ന ഭക്ഷണത്തിന്റെ പകുതി കുട്ടൂസിനുള്ളതാണ്. രാത്രി കിടക്കുന്ന തിന് മുന്പ് ഏറ്റവുമധികം തിരക്കുന്നതും കൂട്ടുസിനു ഭക്ഷണം കൊടുത്തോയെന്നാണ്.
കലാഭവൻമണിയുടെ പാട്ടുകൾ കേൾക്കുകയും മോഹൻലാലിന്റെ സിനിമകൾ കാണുകയുമാണ് അക്കുവിന്റെ പ്രധാനവിനോദം. ടിവി സീരിയലുകളും ഇഷ്ടമാണ്. കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ നന്നായറിയാം. പക്ഷേ, ഇതൊന്നും ആരും പഠിപ്പിച്ചതല്ല. ചിത്രരചനയാണ് മറ്റൊരു ഹോബി. മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
അമ്മയെയാണ് അക്കുവിനു കൂടുതൽ ഇഷ്ടം. അമ്മ പുറത്തുപോയാൽ തിരിച്ചുവരും വരെ അടുക്കളയിൽ കഞ്ഞിക്കല ത്തിന് കാവലാണ്. അമ്മയ്ക്കുള്ള ഭക്ഷണം മറ്റാരെങ്കിലും എടുത്ത് കഴിക്കുമോയെന്നാണ് അവന്റെ പേടി. തന്റെ സാധന ങ്ങൾ മറ്റുള്ളവർ എടുക്കുന്നത് ഇഷ്ടമല്ല. ഇനി എടുത്താൽ തന്നെ വഴക്കുണ്ടാക്കാതെ അതു തിരികെ കിട്ടുന്നതുവരെ അവരുടെ പിറകെ നിശബ്ദനായി നടക്കും. സ്കൂളിൽ നടക്കാൻ പറ്റാത്ത കുട്ടികളെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുക, ബാത്തുറൂമിൽ പോകാൻ സഹായിക്കുക, അവർക്കു ഭക്ഷണം വാരിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അക്കു ചെയ്യും.
കോട്ടയം ജില്ലയിലെ വയലയാണ് അക്കുവിന്റെ സ്വദേശം. അച്ഛൻ വിജയന് ബിസിനസാണ്. അമ്മ ഉഷ വീട്ടമ്മയാണ്. ഡോ. മീനാക്ഷിയുടെ ഭർത്താവും കേരളപോലീസ് സൈബർ ഡോമിലെ ഉദ്യോഗസ്ഥനുമായ ശ്യാം വിഷ്ണുവാണ് വീഡിയോ ചിത്രീകരി ച്ചത്. അക്കു ഇപ്പോൾ നാടികുന്ന് ഹോളിക്രോസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ്.
അരുണ് ടോം