നിറയെ കൊതിയൂറുന്ന പലഹാരങ്ങളുമായി അതിരാവിലെ സ്വന്തമായി കാറോടിച്ചു പോകുന്ന സതി ഇപ്പോള്‍ മലയോരമേഖലയിലെല്ലാം ഏറെ പരിചിതയായിക്കഴിഞ്ഞു. വിദേശങ്ങളിലേക്ക് യാത്ര പോകുന്നവര്‍ വരെ പ്രത്യേകം ഓര്‍ഡര്‍ നല്കി സതിയുടെ അടുത്തുനിന്നും പലഹാരങ്ങള്‍ വാങ്ങിക്കാറുണ്ട്. ഉണ്ണിയപ്പവും അരിയുണ്ടയുമാണ് സതിയുടെ മാസ്റ്റര്‍പീസുകള്‍.
കുടുംബശ്രീ പ്രവര്‍ത്തക കൂടിയായ സതിയെ അടുത്തിടെ മികച്ച സംരംഭകയെന്ന നിലയില്‍ ആദരിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി ഭീമനടി യൂണിറ്റ് അംഗവുമാണ്.മക്കളുടെ പഠനച്ചെലവുകളും മകള്‍ ശാരികയുടെ വിവാഹവുമെല്ലാം നല്ല രീതിയില്‍ നടത്താന്‍ ഈ ജോലിയില്‍നിന്നുള്ള വരുമാനംകൊണ്ട് സതിക്ക് സാധിച്ചു.
ഇപ്പോള്‍ ഹോട്ടല്‍ മാനേജ്മെന്റ് പഠിക്കുന്ന മകന് ശരത്തിന് മുന്നിലും ഏറ്റവും വലിയ മാതൃക ജീവിത പ്രതിസന്ധികളില്‍ അമ്മ പ്രായോഗികമാക്കിയ മാനേജ്മെന്റ് പാഠങ്ങളാണ്.
ഡാജി ഓടയ്ക്കല്‍