വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
Wednesday, December 1, 2021 12:21 PM IST
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആർഎഫ് വുമണ് ഓണ് വീൽസ് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനത്തെ വനിത ബൈക്ക് റൈഡർമാരാണു മുരിങ്ങൂരിൽ കണ്ടുമുട്ടിയത്. കൊച്ചു ബൈക്ക് ഓടിച്ചു ശ്രദ്ധേയയായ ആലുവ സ്വദേശിനി രണ്ടാം ക്ലാസുകാരി ഫാത്തിമ നേഷ്വ മുതൽ മുതിർന്ന ടീം അംഗമായ ഫായിസ ഉൾപ്പടെയുള്ള അന്പതിലധികം പേരാണു സംഗമത്തിൽ പങ്കെടുത്തത്.
വിവിധ ജില്ലകളിൽ നിന്നുള്ളവർ പേരാന്പ്രയിലെ ഫ്ലാഗ്ഓഫിനുശേഷം ബൈക്കുകളിൽ മുരിങ്ങൂരിലെത്തി.
ഏഷ്യാ ബുക്ക് ഓഫ് റിക്കാർഡ്സ് ജേതാവും സ്റ്റൻഡ് അത്ലറ്റുമായ പദ്മ പ്രശാന്ത്, എവറസ്റ്റിലേക്കു ബൈക്ക് യാത്ര നടത്തിയ വിദ്യാർഥികളും കുടുംബിനികളും ഉദ്യോഗസ്ഥരും ഇവരുടെ ടീമിലുണ്ട്.
തൃശൂർ ടീം ഹെഡായ പട്ടിക്കാ ട് കണ്ണാറ സ്വദേശിനി അഞ്ജലി ഗൗതമി, സിആർഎഫ് പ്രസിഡന്റ് കൊച്ചി സ്വദേശിനി ഗോപിക, പാലക്കാട് കല്പാത്തി സ്വദേശിനി ചന്ദ്രജ എന്നിവരാണു പരിപാടിക്കു നേതൃത്വം നൽകി