അക്കുവിന്റെ പിറന്നാൾ സമ്മാനം
Tuesday, November 16, 2021 8:01 AM IST
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടിയിട്ടുണ്ട്. പക്ഷേ, അക്കുവിന്റെ പ്രിയപ്പെട്ടവർ ഒരിക്കൽ പോലും വിചാരിച്ചില്ല ഒരു പിറന്നാൾ ആഘോഷം കൊണ്ട് അവൻ കോടിക്കണക്കിനാളു കളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന്.
സോഷ്യൽമീഡിയയിൽ തരംഗമായിമാറിയ പിറന്നാൾ ആഘോഷ വീഡിയോയിലെ താരമാണ് അക്കു. മാനസിക വെല്ലുവിളി നേരിടുന്ന അക്കുവിന്റെ 29-ാം ജന്മദിനത്തിൽ സഹോദരി സമ്മാനിച്ച സമ്മാനപ്പൊതി കൗതുകത്തോടെ സ്വീകരിക്കുകയും താൻ ഏറെനാളായി ആഗ്രഹിച്ച മൊബൈൽ ഫോണാണ് അതിൽ എന്നറിയുന്പോൾ ഉണ്ടാകുന്ന ആഹ്ളാദവും സഹോദരിയെ കെട്ടിപ്പിടിച്ചുള്ള സ്നേഹചുബനവുമാണ് വീഡിയോ. ഇതു ഫേസ്ബുക്കിൽ പോസ്റ്റു ചെയ്ത് ഒരാഴ്ചക്കുള്ളിൽ ഇന്ത്യയിലും വിദേശത്തുമായി ഒന്നരകോടി ആളുകളാണ് കണ്ടത്. അതോടെ അക്കു താരമായി.
സോഷ്യൽമീഡിയയിലെ അമ്മയും മകനും
കാണുന്ന ആരുടെയും കണ്ണുകളിൽ ഈറൻ അണിയി ക്കുന്ന ഒരു മിനിറ്റ് 47സെക്കന്റ് ദൈർഘ്യം മാത്രമുള്ള വീഡിയോ അക്കുവിന്റെ സഹോദരി ഡോ. മീനാക്ഷി ആദ്യം പോസ്റ്റ് ചെയ്തത് തന്റെ ഫേസ്ബുക്കിലാണ്. പിന്നീട് ഇതു ഷെയർ ചെയ്തു പോകുകയായിരുന്നു. പലരും ഡൗണ്‍ലോഡ് ചെയ്തു റീപോസ്റ്റ് ചെയ്തു. ട്വിറ്ററിൽ റീപോസ്റ്റ് ചെയ്ത വീഡിയോ കളാണ് വൈറലായാത്.
അതുകൊണ്ട് വീഡിയോയിലുള്ള വ്യക്തികൾ ആരെന്ന് അറിയാതെ കാണുന്ന ആളുകൾ അമ്മയും മകനുമാണെന്ന് തെറ്റിധരിച്ചു. ഇത്തരത്തിലുള്ള ക്യാപ്ഷനും കമന്റുകളും സോഷ്യമീഡിയ പ്ലാറ്റ്ഫോമുകളിൽ നിറഞ്ഞു. ട്വിറ്ററിൽ വൈറലായതോടെ പല പ്രമുഖരും കമന്റുകളുമായി എത്തി. ഇതോടെ ദേശീയ മാധ്യമങ്ങളിൽ പിറന്നാൾ ആഘോഷം വാർത്തയായി. ദൃശ്യത്തിലെ വ്യക്തികളെ തിരിച്ചറിയാത്തതു കൊണ്ട് അമ്മയും മകനുമെന്നാണ് മാധ്യമങ്ങളിൽ അടിച്ചുവന്നത്.
ഒരുപാട് തിരഞ്ഞു ആളെ കണ്ടെത്താനായില്ല എന്നു തുടങ്ങുന്ന വരികളോടെയാണ് ഒരു ദേശീയമാധ്യമം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിലെ ഓണ്‍ലൈൻ മാധ്യമങ്ങളിൽ വാർത്ത കൾ നിറഞ്ഞു. ഇവിടെയും അമ്മയും മകനും എന്ന പേരിൽ തന്നെയാണ് വാർത്ത വന്നത്. അക്കുവിനെ അറിയുന്നവരും മീനാക്ഷിയും ഈ വാർത്തയിലെ തെറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും വാർത്ത തിരുത്താൻ അവർ തയാറായില്ലെന്നതാണ് അക്കുവിന്റെ യും മീനാക്ഷിയുടെയും ദുഃഖം.
മാധവ് സേത്തിന്റെ സമ്മാനം
വീഡിയോ ശ്രദ്ധയിൽപ്പെട്ട റിയൽമീ സിഇഒ മാധവ് സേത്ത് അക്കുവിന്റെ ഓണ്‍ലൈൻ വിദ്യാഭ്യാസത്തിനു വേണ്ടി റിയൽമി പാഡ് സമ്മാനമായി വാഗ്ദാനം ചെയ്തുകൊണ്ട് ട്വീറ്റ് ചെയ്തു. ന്ധറിയൽമിയുടെ സാങ്കേതിക വിദ്യകൾ ആളുകളിൽ സന്തോഷം നിറയ്ക്കുന്നത് കാണുന്നതിൽ ആഹ്ലാദമുണ്ട്. വളരെ പ്രിയപ്പെട്ട ഈ കുട്ടിയ്ക്ക് അവന്റെ പിറന്നാൾ ദിനം സന്തോഷകരമാക്കാൻ ഒരു സമ്മാനമായി, ഞങ്ങളുടെ ഒരു പുതിയ ഉത്പന്നം സമ്മാന മായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.
റിയൽമി പാഡ് അവനെ ഓണ്‍ലൈൻ വിദ്യാഭ്യാസത്തിൽ സഹായിക്കുമെന്നും, അവന് വിനോദ പരിപാടികൾ ആസ്വദിക്കാൻ കഴിയുമെന്നും പ്രതീക്ഷി ക്കുന്നു. ജ·ദിനാശംസകൾ!’ തന്റെ ട്വിറ്റർ അക്കൗണ്ടിൽ മാധവ് സേത്ത് കുറിച്ചു. തുടർന്ന് നന്ദി അറിയിച്ചുകൊണ്ട് മീനാക്ഷി ട്വിറ്റ് ചെയ്തു. ആളെ തിരിച്ചറിഞ്ഞതോടെ റിയൽമീയിൽ നിന്നു വൈകാതെ നിങ്ങളെ തേടി സമ്മാനം എത്തുമെന്ന് മെസേജെ ത്തി.
വീഡിയോയ്ക്ക് പിന്നിൽ
ഇനി ഈ വൈറൽ വീഡിയോയ്ക്കു പിന്നിലെ കഥയിലേ ക്ക് വരാം. കഴിഞ്ഞ വർഷം വിവാഹവാർഷികത്തിന് അച്ഛനും അമ്മയ്ക്കും മീനാക്ഷി ഒരു ഫോണ്‍ സമ്മാനിച്ചിരുന്നു. നേരത്തെ മുതൽ അക്കുവിന്റെ പ്രധാനപരിപാടി അമ്മയുടെ ഫോണിൽ വീഡിയോകാണലും ഫോട്ടോയെടുക്കലുമൊക്കയാണ്. പുതിയ ഫോണ്‍ കണ്ടപ്പോൾ അതുപോലെയൊരണ്ണം സ്വന്തമായി ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരാഗ്രഹം. ഈ ആഗ്രഹം സഹോദരി മീനാക്ഷിയോടു പറഞ്ഞു. പക്ഷേ, മീനാക്ഷി അതിന് ഉത്തരമൊന്നും നൽകിയില്ല. തന്റെ ഈ ആഗ്രഹം സാധിക്കില്ലയെന്നു മനസിലായതോടെ പിന്നീട് അക്കു ഇക്കാര്യം ആരോടും ചോദിച്ചതുമില്ല. ഈ സംഭവം മനസിലുണ്ടായിരുന്ന മീനാക്ഷി പിറന്നാളിനു ഫോണ്‍തന്നെ സമ്മാനിക്കാമെന്ന് തീരുമാനിച്ചു. കൊറോണക്കാലമായതുകൊണ്ട് പിറന്നാൾ ആഘോഷത്തിന് ആരേയും ക്ഷണിച്ചിരുന്നില്ല. അടുത്ത ബന്ധുക്കൾ മാത്രമായിരു ന്നു ഉണ്ടായിരുന്നത്. കേക്ക് മുറിച്ചശേഷം കാത്തുവച്ചിരുന്ന സമ്മാനം അക്കുവിനു കൈമാറുകയായിരുന്നു. പിന്നീട് നടന്നത് ആരുടെയും കണ്ണുകൾ നിറയ്ക്കുന്ന വൈകാരികരംഗങ്ങളാ യിരുന്നു.
മിടുമിടുക്കനാണ് അക്കു

മാനസികവെല്ലുവിളിനേരിടുന്ന കുട്ടിയാണെങ്കിലും വീട്ടിലും പഠിക്കുന്ന സ്കൂളിലും അക്കു മിടുമിടുക്കനാണ്. ജീവിതത്തിൽ എല്ലാകാര്യത്തിലും അടുക്കുംചിട്ടയും വൃത്തിയുമുണ്ട്. പഠിക്കു ന്ന ബുക്ക് മുതൽ കഴിക്കുന്ന പാത്രം വരെ വയ്ക്കാൻ പ്രത്യേക സ്ഥലമുണ്ട്. സ്ഥിരമായി വയ്ക്കുന്ന സ്ഥാനം വിട്ട് അണുവിടമാറാൻ അക്കു സമ്മതിക്കില്ല.
സ്കൂളിൽ കൊണ്ടുപോകാനുള്ള ചോറുപാത്രം വരെ ബാഗിൽ വയ്ക്കുന്നതിനു പ്രത്യേക രീതികളുണ്ട്. ഈ രീതിയിലല്ല വച്ചിട്ടുള്ളതെങ്കിൽ ബാഗിൽ നിന്ന് എടുത്ത് ആ രീതിയിൽ തന്നെ വയ്ക്കും. അൽപം പൊടിപോലും അവശേഷിക്കാതെ വീട് വൃത്തിയാക്കിയിടും. മറ്റാരെങ്കിലുമാണ് വീട് വൃത്തിയാക്കുന്നതെങ്കിൽ പൊടിവല്ലതുമുണ്ടോയെന്ന് പരിശോധിച്ചശേഷം ഉണ്ടെങ്കിൽ അവരെക്കൊണ്ടുതന്നെ അവിടം വൃത്തിയാക്കിപ്പിക്കും. എല്ലാത്തിലും പ്രത്യേക ശ്രദ്ധയുണ്ട് അക്കുവിന്.
മൃഗങ്ങളോടു താൽപര്യമില്ലെങ്കിലും കുട്ടൂസ് എന്നു വിളി ക്കുന്ന നായയോടു പ്രത്യേക സ്നേഹമാണ്. തനിക്കു കിട്ടുന്ന ഭക്ഷണത്തിന്റെ പകുതി കുട്ടൂസിനുള്ളതാണ്. രാത്രി കിടക്കുന്ന തിന് മുന്‍പ് ഏറ്റവുമധികം തിരക്കുന്നതും കൂട്ടുസിനു ഭക്ഷണം കൊടുത്തോയെന്നാണ്.
കലാഭവൻമണിയുടെ പാട്ടുകൾ കേൾക്കുകയും മോഹൻലാലിന്റെ സിനിമകൾ കാണുകയുമാണ് അക്കുവിന്റെ പ്രധാനവിനോദം. ടിവി സീരിയലുകളും ഇഷ്ടമാണ്. കംപ്യൂട്ടറും മൊബൈൽ ഫോണും ഉപയോഗിക്കാൻ നന്നായറിയാം. പക്ഷേ, ഇതൊന്നും ആരും പഠിപ്പിച്ചതല്ല. ചിത്രരചനയാണ് മറ്റൊരു ഹോബി. മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്.
അമ്മയെയാണ് അക്കുവിനു കൂടുതൽ ഇഷ്ടം. അമ്മ പുറത്തുപോയാൽ തിരിച്ചുവരും വരെ അടുക്കളയിൽ കഞ്ഞിക്കല ത്തിന് കാവലാണ്. അമ്മയ്ക്കുള്ള ഭക്ഷണം മറ്റാരെങ്കിലും എടുത്ത് കഴിക്കുമോയെന്നാണ് അവന്റെ പേടി. തന്റെ സാധന ങ്ങൾ മറ്റുള്ളവർ എടുക്കുന്നത് ഇഷ്ടമല്ല. ഇനി എടുത്താൽ തന്നെ വഴക്കുണ്ടാക്കാതെ അതു തിരികെ കിട്ടുന്നതുവരെ അവരുടെ പിറകെ നിശബ്ദനായി നടക്കും. സ്കൂളിൽ നടക്കാൻ പറ്റാത്ത കുട്ടികളെ ഭക്ഷണം കഴിക്കാൻ കൊണ്ടുപോകുക, ബാത്തുറൂമിൽ പോകാൻ സഹായിക്കുക, അവർക്കു ഭക്ഷണം വാരിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം അക്കു ചെയ്യും.
കോട്ടയം ജില്ലയിലെ വയലയാണ് അക്കുവിന്റെ സ്വദേശം. അച്ഛൻ വിജയന് ബിസിനസാണ്. അമ്മ ഉഷ വീട്ടമ്മയാണ്. ഡോ. മീനാക്ഷിയുടെ ഭർത്താവും കേരളപോലീസ് സൈബർ ഡോമിലെ ഉദ്യോഗസ്ഥനുമായ ശ്യാം വിഷ്ണുവാണ് വീഡിയോ ചിത്രീകരി ച്ചത്. അക്കു ഇപ്പോൾ നാടികുന്ന് ഹോളിക്രോസ് സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥിയാണ്.
അരുണ്‍ ടോം