ലോഫർ സ്ത്രീകൾക്കായുള്ള മറ്റൊരു സ്ലിപ്പ്-ഓണ് ഷൂവാണ് ലോഫറുകൾ. പെന്നി ലോഫറുകൾ, ആപ്രോണ് ലോഫറുകൾ, ഗുച്ചി ലോഫറുകൾ എന്നിങ്ങനെ നിരവധി ഉപവിഭാഗങ്ങൾ ഇതിനുണ്ട്.
കോലാപ്പൂരി തുകൽ കൊണ്ടുള്ള ഹാൻഡ് മെയ്ഡ് ചെരിപ്പുകളാണിത്. കാൽവിരലിനു ചുറ്റും വൃത്താകൃതിയിൽ തുടങ്ങി ടി ആകൃതിയിലുള്ള സ്ട്രാപ്പുകളാണ് ഇവയ്ക്കുള്ളത്. വ്യത്യസ്തമായ മെറ്റീരിയലുകളും അലങ്കാരങ്ങളും ഡിസൈനുകളും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു.
പാദുക ഈ വർഷത്തെ ട്രെൻഡി ഐറ്റങ്ങളിൽ ഒന്നാണിത്. ക്ലാസിക് നോബിനൊപ്പം അധിക വീതിയുമുള്ള സ്ട്രാപ്പാണ് ഇതിന്റെ പ്രത്യേകത. മിറർ വർക്ക്, ടസൽസ്, കരകൗശല ലെതർ എന്നിവയിൽ ഇവ ലഭ്യമാണ്.
ജെല്ലി ജെല്ലി ഷൂസ് പിവിസി പ്ലാസ്റ്റിക് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വ്യത്യസ്ത നിറങ്ങളിൽ നിർമിച്ചിരിക്കുന്ന ഇവയ്ക്ക് നല്ല തിളക്കവുമുണ്ട്.
സാൻഡൽ വിത്ത് ആംഗിൾ സ്ട്രാപ്പ് ഈ ടോപ്പ് ട്രെൻഡി ചെരുപ്പുകൾ മനോഹരമായ വീതിയുള്ളതും ഹാർഡ് ഹീലും ഓപ്പണ് റൗണ്ട് ടോയും ഉള്ള വിശാലമായ സ്ട്രാപ്പുകളിലൂടെ സ്റ്റൈലിഷ് ലുക് തരുന്നു. ആംഗിളിൽ ബക്കിൾഡ് ബെൽറ്റ് ഉണ്ട്.
ഡോണ ആൻ ജോർജ്