ക്ഷീണം കൂടുതലുള്ള ദിവസങ്ങളിൽ സ്ഥലം എത്തിയാൽ വിളിക്കാൻ കണ്ടക്ടറെ ചുമതലപ്പെടുത്തും. പാഠപുസ്തകത്തിലെ അറിവിനപ്പുറം പ്രായോഗിക ജീവിത ത്തിലെ അനുഭവസന്പത്തുകൾ നിറഞ്ഞ ടീച്ചറുടെ ക്ലാസുകൾ കുട്ടികൾക്കും ഏറെ പ്രിയപ്പെട്ടതാണ്.
സ്കൂളിൽ നിന്നു തിരിച്ചു വീട്ടി ലെത്തുന്പോൾ രാത്രി ഏഴു കഴിയും. വീട്ടിലെത്തിയാലും വിശ്രമമില്ല. പിറ്റേദിവസം പാൽ നിറക്കുന്നതിനുള്ള കുപ്പികൾ ഇളം ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കണം.
പശുക്കളുടെ തീറ്റകാര്യങ്ങൾ, തൊഴുത്ത് ക്ലീനിംഗ്, വീട്ടുകാര്യങ്ങൾ എല്ലായിടത്തും കണ്ണെ ത്തി വരുന്പോൾ രാത്രി ഏറെ വൈകും. പശുക്കളോടുള്ള ഇഷ്ട കൂടുതലാണ് ഈ സാഹസത്തിനെല്ലാം ടീച്ചറെ പ്രേരിപ്പിക്കുന്നത്.
സഹോദരനും കുഴൽമന്ദം സിഎ ഹയർ സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലുമായ കൃഷ്ണ കുമാറിന്റെ പിന്തുണ വലിയ പിൻബലമാണ്. തൃശൂരിൽ താമസിക്കുന്ന കൃഷ്ണകുമാർ ഇടയ്ക്കിടെ ഇവിടെയെത്തി സഹോദരിയുടെ പശു പരി പാലന മുറകൾ നിരീക്ഷിക്കും.
18 ലിറ്റർ വരെ പാൽ ചുരത്തുന്ന നന്ദിനി പശുവിനോടാണു ടീച്ചർക്കു സ്നേഹ കൂടുതൽ. അവൾ ഇപ്പോൾ ഗർഭിണിയാണ്. മറ്റു പശുക്കളെല്ലാം സ്ഥലനാമങ്ങളിലാണ് അറിയപ്പെടുന്നത്.
പശുവിനെ വാങ്ങുന്ന സ്ഥലം പിന്നീട് അവയുടെ പേരായി മാറ്റും. തൊഴുത്തുകളിൽ മതിയായ കാറ്റും വെളിച്ചവും ഫാൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇടക്കിടെ തൊഴുത്ത് അണുവിമുക്ത മാക്കും.
അവധി ദിവസങ്ങളിലാണ് അധിക ജോലികൾ ചെയ്യുക. ക്ഷീര വികസന വകുപ്പിൽ നിന്നു തൊഴുത്തു നിർമിക്കാൻ കിട്ടിയ അരലക്ഷം രൂപ കൂടി ഉപയോഗിച്ചാണ് മനോഹര മാക്കിയത്.
കോവിഡ് മഹാമാരിയിൽ സ്കൂളുകൾക്ക് നീണ്ട അവധിയായ പ്പോഴാണ് ടീച്ചർ പശുവളർത്തൽ വിപുലീകരിച്ചത്.
ഫോണ്: 9961258843
ഫ്രാൻസിസ് തയ്യൂർ