നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്‍റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കട്ടിളകളും ജനലുകളും നിർമിച്ച് വീട്ടിലെത്തിച്ചു നൽകുകയാണ് ഫെർടെക്. കേരളത്തിലെ നന്പർ വണ്‍ സ്റ്റീൽ വിൻഡോ നിർമാതാക്കളാണ് ഫെർടെക്.

മഴയോ വെയിലോ ആയാലും യാതൊരുവിധത്തിലുള്ള കോട്ടവും ഫെർടെക്കിന്‍റെ കട്ടിളയ്ക്കും ജനലിനും ഉണ്ടാവുകയില്ല. തുരുന്പിൽനിന്ന് നൂറു ശതമാനം സുരക്ഷ നൽകുന്നതാണ് ഈ ഉത്പന്നങ്ങൾ.

വീട് പുതുക്കിപ്പണിയുകയോ അല്ലെങ്കിൽ പുതുതായി നിർമിക്കുകയോ ചെയ്യുന്പോൾ വളരെ എളുപ്പത്തിൽ ഈ ജനലും കട്ടിളയും സ്ഥാപിക്കാൻ കഴിയും. അതുകൊണ്ടുതന്നെ നിർമാണത്തിൽ സമയലാഭവുമുണ്ട്.

ഭംഗിക്കൊപ്പം ഗുണമേൻമയും

പരിസ്ഥിതി സൗഹൃദത്തിനൊപ്പം സുരക്ഷയും ദീർഘകാലം ഈടും നൽകുന്നതാണ് ഫെർടെക് സ്റ്റീൽ കട്ടിളകളും ജനലുകളും. തടിയുടെ കട്ടിളയോ ജനലോ ആണെങ്കിൽ മരം മുറിക്കണം, ആശാരി വരണം, പണിയണം ഇങ്ങനെ പണച്ചെലവും സമയച്ചെലവും ഏറെയാണ്. ഇനി വലിയ ചെലവിൽ നിർമിച്ചാൽ തന്നെ എത്രകാലം ഈടുനിൽക്കും എന്നുള്ള കാര്യവും സംശയമാണ്.

പക്ഷേ സ്റ്റീലിന്‍റെ കട്ടിളയും ജനലുമാണെങ്കിൽ ഇക്കാര്യങ്ങളിലൊന്നും പേടിക്കേണ്ട കാര്യമില്ല.
തടികൊണ്ടുള്ള ഉത്പന്നങ്ങളെ വച്ചുനോക്കുന്പോൾ 40 മുതൽ 50 ശതമാനം വരെ ചെലവ് ലാഭിക്കാനും സാധിക്കും.


ടാറ്റയുടെ ജിഐ സ്റ്റീൽ ഉപയോഗിച്ചാണ് ഫെർടെക് ജനലുകളുടെയും കട്ടിളയുടെയും ഫ്രെയിമുകൾ നിർമിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഗുണമേൻമയിൽ വിട്ടുവീഴ്ചയേയില്ല. ജനൽ പാളികൾ ടാറ്റ/അപ്പോളോ പാനൽകൊണ്ടാണ് നിർമിച്ചിട്ടുള്ളത്. ഐഎസ്ഒ സർട്ടിഫൈഡ് ഉത്പന്നങ്ങളാണ് എല്ലാം.

ഗുണമേൻമയിൽ ഒരു കുറവും ഉണ്ടാകില്ല. എസ്ഡി സൂപ്പർ ഇപ്പോക്സി പ്രൈമർ ആണ് കട്ടിളയിലും ജനലിലും ഉപയോഗിച്ചിരിക്കുന്നത്. ജനാലയിൽ ഘടിപ്പിക്കേണ്ട കുറ്റിയും കൊളുത്തും വരെ സ്റ്റെയിൻലസ് സ്റ്റീൽ ഉപയോഗിച്ചാണ് നിർമിച്ചിട്ടുള്ളത്.

നിർമാണം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് മുൻകൂട്ടി നിർമിച്ചവ കൂടാതെ ഉപഭോക്താവിന്‍റെ ഇഷ്ടത്തിനനുസരിച്ചുള്ള അളവിലും വലുപ്പത്തിലും ഡിസൈനിലും സ്റ്റീൽ കട്ടിളയും ജനലും ഫെർടെക് നിർമിച്ചു നൽകും.

പരന്പരാഗതമായ ഉരുപ്പടികളുടെ ആകൃതിയിലും ഭംഗിയിലും ഫെർടെക് ഉത്പന്നങ്ങളും ലഭ്യമാണ്. ഓർഡർ നൽകി 10 ദിവസത്തിനുള്ളിൽ ഉത്പന്നങ്ങൾ വീട്ടിൽ എത്തിച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.

കേരളത്തിൽ എവിടെയും സൗജന്യ ഡെലിറി സൗകര്യം ലഭ്യമാണ്. ആജീവനാന്ത സർവീസ് വാറന്‍റിയാണ് ഉത്പന്നങ്ങൾക്ക് നൽകുന്നത്. എന്തെങ്കിലും തകരാറുണ്ടായാൽ കന്പനിയിൽനിന്നു ടെക്നീഷ്യൻ നേരിട്ടെത്തി പ്രശ്നം പരിഹരിക്കും. സ്ക്വയർഫീറ്റിന് 320 രൂപ മുതലാണ് വില.