ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
Friday, December 3, 2021 12:21 PM IST
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേരേകടവ് സ്വദേശി പവിത്രന്റെ മകൾ ശ്രുതി സിത്താര മിസ് ട്രാൻസ് ഗ്ലോബൽ തലത്തിൽ കിരീടം നേടി.
കോവിഡ് 19 പശ്ചാത്തലത്തിൽ വെർച്വൽ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മിസ് ട്രാൻസ് ഗ്ലോബൽ ടീമിന്റെ നിർദേശപ്രകാരം വിവിധ റൗണ്ടുകളിലേക്കുള്ള വീഡിയോകളും ഫോട്ടോകളും അയച്ചു നൽകി.
ഏകദേശം എട്ടു മാസം നീണ്ടുനിന്ന മത്സരങ്ങൾക്ക് ഒടുവിലാണ് ഇന്നലെ രാത്രി ഫലം പ്രഖ്യാപിച്ചത്. വിജയകിരീടം തങ്ങളെ വിട്ടുപിരിഞ്ഞ അമ്മയ്ക്കും തന്റെ വിജയം കാംക്ഷിച്ചിരുന്ന അനന്യ ചേച്ചിക്കും സമർപ്പിക്കുന്നതായി ശ്രുതി സിതാര പറഞ്ഞു.
രണ്ടാം സ്ഥാനം ഫിലിപ്പീൻസിനും മൂന്നാം സ്ഥാനം കാനഡയ്ക്കും ലഭിച്ചു.