വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്നതും വൃത്തിയുമുള്ള ഇത്തരം വസ്ത്രങ്ങളും മറ്റും ശേഖരിക്കുകയും ആവശ്യക്കാര്‍ക്ക് നേരിട്ടെത്തി തെരഞ്ഞെടുക്കാനുമായി പ്രത്യേകം സൗകര്യം ഒരുക്കണമെന്ന ആശയമാണ് സബിതയ്ക്കുണ്ടായത്. ഇതോടെ വീട്ടില്‍ " റെയിന്‍ബോ ഫ്രീ ബ്രൈഡല്‍ ഔട്ട് ഫിറ്റ് ' എന്ന പേരില്‍ മറ്റൊരു മുറി തയാറാക്കുകയായിരുന്നു.
ഇവിടെ എത്തിയാല്‍ അര്‍ഹതപ്പെട്ടവര്‍ക്കു ഇഷ്ടമുള്ളതും പാകമായതുമായതുമെല്ലാം തെരഞ്ഞെടുത്തു പോകാം. കഴിഞ്ഞ രണ്ടു മാസത്തിനകം സബിതയുടെ മറ്റു വനിതാ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ണൂരില്‍ നിന്നു ഇതരജില്ലകളിലേക്കും ആ സഹായ വേരുകള്‍ വ്യാപിച്ചു. ഇതുവരെ നാലായിരം പെണ്‍ക്കുട്ടികളുടെ വിവാഹത്തിനു സബിതയുടെ സഹായമെത്തി.
ചെരുപ്പ്, ബെഡ് ഷീറ്റ്, അനുബന്ധ സാധനങ്ങള്‍, വിവാഹം കഴിഞ്ഞു വിരുന്ന് പോകുമ്പോള്‍ അണിയേണ്ട വസ്ത്രം വരെ സ്വയം തെരഞ്ഞെടുക്കാം. കോവിഡ് കാലത്ത് നേരിട്ടു വരാന്‍ സാധിക്കാത്തവര്‍ക്കും എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്. ലഭിച്ച വസ്ത്രങ്ങളെല്ലാം തന്നെ പുതുമയുടെ കാര്യത്തിലും വിലയുടെ കാര്യത്തിലും ഉയര്‍ന്നവയായിരുന്നുവെന്നും ഒരു ലക്ഷം രൂപയുടെ വിവാഹ വസ്ത്രം വരെ ലഭിച്ചിട്ടുണ്ടെന്നും സബിത പറയുന്നു.
കടൽകടന്നെത്തും വസ്ത്രങ്ങൾ കടൽകടന്നും സബിതയെ തേടി വിവാഹ വസ്ത്രങ്ങളെത്തുന്നുണ്ട്. ലണ്ടനില്‍ നിന്നു വന്ന വിവാഹ ഗൗണുകള്‍ സബിതയുടെ ബുട്ടിക്കില്‍ ഉണ്ട്. കണ്ണൂര്‍,പയ്യന്നൂര്‍,കോഴിക്കോട്, കാസർഗോഡ്, തിരൂര്‍, മഞ്ചേരി, വയനാട്, കൊല്ലം, കൊച്ചി, തൃശൂര്‍ ചാവക്കാട്, കൂര്‍ക്കഞ്ചേരി, ആലപ്പുഴ,പാലക്കാട്, തിരുവനന്തപുരം, മംഗളൂരു, ബീഹാര്‍, ഡല്‍ഹി, സൗദി, ദമാം എന്നിവിടങ്ങളിലായി വിവിധ ബുട്ടിക്കിന്റെ കൂടെ ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ വ്യാപിച്ചിരിക്കുകയാണ്. അടുത്തമാസം കൂര്‍ഗിലും തുടങ്ങും.
ഫ്രീ ബ്രൈഡല്‍ സെക്ഷന്‍ എന്ന ആവശ്യവുമായി നിരവധിപേര്‍ സബിതയെ ദിവസേന സമീപിക്കാറുണ്ട്. ഔട്ട്ലെറ്റുകള് തുറന്നെങ്കിലും സബിതയിലേക്ക് സാധനങ്ങള്‍ നേരിട്ടെത്തിക്കുന്ന ഒരുപാട് നന്മമനസുകളുണ്ട്. അവരുടെ സാധനങ്ങള്‍ കൃത്യമായി പരിശോധിച്ചു വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തിയാല്‍ അവ കൃത്യമായി പൊതിഞ്ഞു ആവശ്യമുള്ള ബുട്ടിക്കില്‍ എത്തിക്കും.
അല്ലെങ്കില്‍ നേരിട്ടു ഇവ എത്തിക്കും. ചിലര്‍ക്കു സാധനങ്ങള്‍ എത്തിക്കാന്‍ ബുദ്ധിമുട്ട് തോന്നിയാല്‍ സ്വന്തം കാറില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു എവിടെയാണെങ്കിലും സാധനങ്ങള്‍ എത്തിക്കുകയും ചെയ്യും.
ഫ്രീ ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും സുന്ദരിയായി അണിയിച്ചൊരുക്കാനും തയാറായി രണ്ടു ബ്യൂട്ടിഷന്സും ഒപ്പമുണ്ട്. 20,000രൂപയിലധികം വരെ വരുന്ന പ്രത്യേക ബ്രൈഡല്‍ മേക്കപ്പും മെഹന്തിയും ഒക്കെ അണിയിച്ചു നിരവധി വിവാഹങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. താഴെചൊവ്വ സ്വദേശി ബിന്ദുവിന്റെ നേതൃത്വത്തിലാണ് മേക്കപ്പ് നടത്തുന്നത്.
അനുമോൾ ജോയ്