ഓള്‍വെയ്‌സ് ബി ഹാപ്പി
ഓള്‍വെയ്‌സ് ബി ഹാപ്പി
Wednesday, January 23, 2019 3:53 PM IST
ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ ആഗ്രഹമില്ലാത്തവരായി ആരും കാണില്ല. എന്നാല്‍ ജോലിയിലെ സമ്മര്‍ദ്ദങ്ങളും നിത്യ ജീവിതപ്രശ്‌നങ്ങളുമെല്ലാം ദിവസത്തിന്റെ പ്രസരിപ്പിനെ തന്നെ ഇല്ലാതാക്കും. ഉന്മേഷത്തോടെ തികഞ്ഞ ആത്മവിശ്വാസത്തോടെ ദിനം ആരംഭിച്ചാല്‍ നാം അറിയാതെതന്നെ സന്തോഷം നമ്മേ തേടിയെത്തും. ഇവിടെയാണ് പോസിറ്റീവ് ചിന്തകളുടെ പ്രസക്തി. മനസില്‍ പോസിറ്റീവ് ചിന്തകള്‍ നിറയുമ്പോള്‍ ആ ദിനം സന്തോഷദായകമാകും. പോസിറ്റീവ് ചിന്തകള്‍ കൈവരിക്കാനായി ചില വഴികള്‍ ഇതാ...

ജീവിതത്തില്‍ സംതൃപ്തി വേണം

നമ്മുടെ ജീവിതത്തിലുണ്ടാകുന്ന സന്തോഷത്തെ നോക്കിക്കാണാനുള്ള മനസ് വേണം. അതിനായി നാം നിലേക്കു തന്നെ നോക്കണം. കൊച്ചുകൊച്ചു സന്തോഷങ്ങള്‍ പോലും കാണാനും അതില്‍ ആനന്ദിക്കാനും നമുക്ക് കഴിയണം. ഞാന്‍ എന്ന വ്യക്തിക്ക് പോരായ്മകള്‍ ഉണ്ടാകാം. പക്ഷേ ആ പോരായ്മയിലും നമുക്ക് ദൈവം തന്നിട്ടുള്ള മറ്റു കഴിവുകളെയും ശക്തിയേയും കുറിച്ചോര്‍ത്ത് ആനന്ദിക്കാനാവണം. ഒരുപക്ഷേ ഈ കഴിവുകള്‍ പൊതുസമൂഹത്തിന്റെ കണ്ണില്‍ പെടണമെന്നില്ല. ഉദാഹരണത്തിന് ഒരു കുട്ടി പഠനത്തില്‍ പിന്നോക്കാവസ്ഥയില്‍ ആയിരിക്കാം. പക്ഷേ അവന്/അവള്‍ക്ക് നന്നായി പാടാനോ വരയ്ക്കാനോ ഉള്ള കഴിവ് ഉണ്ടായിരിക്കും. ഈ കഴിവിനെക്കുറിച്ചോര്‍ത്ത് സന്തോഷിക്കാം. ഒരിക്കലും മറ്റുള്ളവരുമായി താര്യം ചെയ്യേണ്ടതില്ല.

സ്വന്തം കഴിവില്‍ അഭിമാനം വളര്‍ത്താം

അവനവന്റെ കഴിവില്‍ സന്തോഷവും അഭിമാനവും വളര്‍ത്താന്‍ നമുക്ക് കഴിയണം. ജീവിതത്തില്‍ നിഷേധാക കാര്യങ്ങള്‍ സംഭവിക്കുന്നത് സ്വഭാവികമാണ്. ജീവിതത്തിലുണ്ടാകുന്ന പരാജയം, നഷ്ടം എന്നിവ നിഷേധാക ചിന്തകള്‍ ഉണ്ടാക്കാം. ഇതിനെതിരെ ചെറുത്ത് നില്‍പ് ഇല്ലെങ്കില്‍ നിഷേധാക ചിന്തകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അതിനായി നെഗറ്റീവ് ചിന്തകളെ കേള്‍ക്കാനും അവയെ തിരിച്ചറിയാനുമുള്ള കഴിവ് ഉണ്ടാകണം.

വെല്ലുവിളി സ്വീകരിക്കാം

തോല്‍വികളില്‍ പതറാതെ അതൊരു വെല്ലുവിളിയായി സ്വീകരിച്ച് മുന്നേറാന്‍ കഴിയണം. ജീവിതത്തില്‍ ദൗര്‍ഭാഗ്യം ഉണ്ടാകുമ്പോള്‍ അതില്‍ തളര്‍ന്നുപോകുകയല്ല വേണ്ടത്. നമുക്കുണ്ടായിുള്ള നല്ല കാര്യങ്ങളെ ഓര്‍ത്ത് മുന്നേറാന്‍ കഴിയണം. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന ചിന്തവെടിഞ്ഞ് വിജയം ഉണ്ടാക്കാന്‍ എന്നാല്‍ കഴിയുമെന്ന ബോധ്യം വളര്‍ത്തിയെടുക്കണം.

സന്തോഷം നിറയ്ക്കാം

എല്ലാദിവസവും കിടക്കുംമുമ്പ് ജീവിതത്തിലുണ്ടായ നല്ല കാര്യങ്ങളുടെ കണക്കെടുപ്പ് നടത്തുന്നത് നല്ലതായിരിക്കും. രക്ഷിതാക്കള്‍ മനസില്‍ നല്ല ചിന്തകള്‍ വളര്‍ത്തുന്നത് കുട്ടികളെ സ്വാധീനിക്കും. കുട്ടികളില്‍ ഇത്തരത്തില്‍ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. നല്ല അനുഭവങ്ങളുടെ ശേഖരം അവരില്‍ പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കും. ഒരു പരീക്ഷയില്‍ തോറ്റാല്‍ അതില്‍ വിഷമിച്ചിരിക്കാതെ അടുത്തതില്‍ മുന്നേറാനാകുമെന്ന വിശ്വാസം അവരില്‍ നിറയ്ക്കണം. വിഷമഘട്ടങ്ങളില്‍ മുമ്പു പോയ പിക്‌നിക്കിന്റെയോ നല്ല കളികളുടെയോ അനുഭവത്തിന്റെ കലവറ കുഞ്ഞുങ്ങള്‍ക്ക് എഴുതിച്ചേര്‍ക്കാന്‍ കഴിയണം. പോസിറ്റീവ് ചിന്തകളിലൂടെയെ ഇത് കൊണ്ടുവരാന്‍ കഴിയൂ.


നിഷേധവികാരങ്ങള്‍ ആധി, ഉത്കണ്ഠ, കോപം എന്നിവ ഉണ്ടാക്കും. പ്രസാദാക വീക്ഷണം വൈകാരിക ഭാവങ്ങള്‍ പ്രസാദമാക്കും.

മുതിര്‍ന്നവരായാലും മനസില്‍ നെഗറ്റീവ് ചിന്തകള്‍ നിറയുമ്പോള്‍ അത് മാറ്റാനായി നല്ല കാര്യങ്ങള്‍ ഓര്‍ത്തെടുക്കാം. അതായത് സുഹൃദ്കൂട്ടായ്മകളിലെ രസങ്ങള്‍, ബന്ധുവീട് സന്ദര്‍ശനം, ഇഷ്ട സ്ഥലത്തേക്ക് നടത്തിയ യാത്ര, നല്ല പാട്ടു കേള്‍ക്കല്‍, മനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ കണ്ടത്, ബീച്ചില്‍ പോയത്... ഇങ്ങനെ പ്രസാദാക ഓര്‍മകള്‍ മനസില്‍ നിന്ന് നെഗറ്റീവ് ചിന്തകളെ ഒഴിവാക്കാന്‍ കഴിയും. നെഗറ്റീവ് ചിന്തകള്‍ മനസില്‍ കൂിവച്ചിരുന്നാല്‍ അത് മനസ് തളര്‍ത്താനെ ഉപകരിക്കൂ.

നല്ല പുസ്തകങ്ങള്‍ വായിക്കാം

മനസില്‍ പ്രസാദാക ചിന്തകള്‍ നിറയ്ക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് നല്ലതാണ്. നല്ല പ്രഭാഷണങ്ങള്‍ കേള്‍ക്കുന്നതും പ്രസാദാക ചിന്തയുണര്‍ത്താന്‍ സഹായിക്കും.

സൗഹൃദങ്ങളുടെ പ്രസക്തി

നല്ല കൂട്ടുകെട്ടുകള്‍ എപ്പോഴും നല്ല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. കൂട്ടുകാര്‍ നെഗറ്റീവ് എനര്‍ജിയാണ് നല്‍കുന്നതെങ്കില്‍ ആ സൗഹൃദം വിട്ടുകളയുന്നതാണ് നല്ലത്. നല്ല വ്യക്തിബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കണം. പണം മുടക്കില്ലാത്തതും പ്രസാദാത്മക ഊര്‍ജം നല്‍കുന്നതുമായ വ്യക്തിബന്ധങ്ങളാണ് സൂക്ഷിക്കേണ്ടത്. അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം, ഭാര്യഭര്‍തബന്ധം... തുടങ്ങി ബന്ധങ്ങളുടെ എല്ലാ സമവാക്യങ്ങളിലും പ്രസാദാക ഊര്‍ജം വളര്‍ത്താന്‍ ശ്രമിക്കണം.

അധ്യാപകര്‍ക്ക് കുട്ടികളില്‍ പോസിറ്റീവ് ചിന്തകള്‍ നിറയ്ക്കാന്‍ ആവും. അതുപോലെതന്നെയാണ് സ്ഥാപനങ്ങളുടെ കാര്യത്തിലും. അതായത് തൊഴിലിടങ്ങളില്‍ മേലധികാരികളുടെ ഭാഗത്തുനിന്ന് ജീവനക്കാരുമായി പ്രസാദാത്മക സമീപനം ഉണ്ടായാല്‍ അത് ഇരുകൂട്ടര്‍ക്കും ഗുണം ചെയ്യും. ജീവനക്കാരുടെ പിറന്നാളിലും മറ്റ് സന്തോഷങ്ങളിലും ആശംസിക്കുകയും അവരുടെ ദു:ഖത്തില്‍ പങ്കുചേരുകയും ചെയ്യുന്നതിലൂടെ പ്രസാദാത്മകമായ ഒരു തൊഴില്‍ സംസ്‌കാരം കൂടിയാണ് സൃഷ്ടിക്കപ്പെടുന്നത്.

പ്രാര്‍ഥന പ്രത്യാശയാണ്

ആരാധനാലയങ്ങളുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആരാധനാലയങ്ങളില്‍ ഈശ്വരചൈതന്യം ഉണ്ടെന്നുള്ള വിശ്വാസിയുടെ തിരിച്ചറിവ് പ്രസാദാകമായ ഊര്‍ജം നല്‍കും. ഓരോ പ്രാര്‍ഥനയും പ്രതീക്ഷയാണ്. എന്റെ വിഷമതകള്‍ പരിഹരിക്കാന്‍ കഴിവുള്ള ഒരാളുണ്ടെന്നുള്ള വിശ്വാസം അയാളില്‍ പോസിറ്റീവ് എനര്‍ജി നിറയ്ക്കും.

ലഹരി വേണ്ട

പ്രസാദാത്മക ചിന്ത കിട്ടാനായി ലഹരി ഉപയോഗിക്കുന്നവരുണ്ട്. ഈ പ്രവണത ശരിയല്ല. ഒരു ലഹരിക്കും നമുക്ക് സ്വര്‍ഗം നല്‍കാന്‍ കഴിയില്ല, പ്രസാദാക ഭാവം നല്‍കാന്‍ കഴിയില്ല. ഇതെല്ലാം ഒരു മിഥ്യാധാരണയാണ്.



ഡോ.സി.ജെ ജോണ്‍
കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍
എറണാകുളം

തയാറാക്കിയത്: സീമ മോഹന്‍ലാല്‍