അമിതവണ്ണവും അനുബന്ധ രോഗങ്ങളും
ഒരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെടുന്ന അസുഖമല്ല അമിതവണ്ണം. അനിയന്ത്രിതമായ ഭക്ഷണശീലങ്ങളും, അലസതയും കാരണം ഉണ്ടാകുന്ന അസുഖമാണിത്. അനാവശ്യ കൊഴുപ്പ് അടിഞ്ഞ് ശരീരം വണ്ണംവയ്ക്കുന്നത് തുടക്കത്തില്‍ ആരും അത്ര കാര്യമാക്കില്ല. കാലുകള്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ശരീരഭാരം കൂടുകയും ദൈനം ദിന പ്രവൃത്തികള്‍ പോലും താറുമാറാവുകയും ഒന്നു ദീര്‍ഘനിശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടുകയും ചെയ്യുന്ന ഘട്ടത്തിലാണ് പലരും അമിതവണ്ണം ഗൗരവമായെടുക്കുന്നതു തന്നെ. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും അലസജീവിതവും രോഗാവസ്ഥയ്ക്ക് ആക്കംകൂട്ടുന്നു. അമിതവണ്ണം മൂലമുണ്ടാകുന്ന മറ്റ് അസുഖങ്ങളെക്കുറിച്ച് അറിയാം...

ഹൃദയാഘാതം

അമിതവണ്ണവും ഹൃദയവും തമ്മിലെന്താണ് ബന്ധമെന്ന് നെറ്റിചുളിക്കേണ്ട. വണ്ണക്കൂടുതലുള്ളവരില്‍ ഹൃദയം കൂടുതലായി പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇങ്ങനെ കൂടുതലായി പ്രവര്‍ത്തിക്കേണ്ടിവരുമ്പോള്‍ ഹൃദയത്തിനു ക്ഷീണവും അസുഖങ്ങളു മുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഹൃദയാഘാതത്തിലേക്കും വഴിവയ്ക്കും. രക്തത്തിലും അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയധമനികളില്‍ തടസമുണ്ടാവുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യും.

സന്ധിവാതം

നന്നായി ഭക്ഷണം കഴിക്കുന്നതോടൊപ്പം വ്യായാമം ചെയ്യാത്തവരിലാണ് കൂടുതലായും അമിതവണ്ണം കാണ പ്പെടുന്നത്. വണ്ണക്കൂടുതലുള്ളവരില്‍ ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്‌പോലെയുള്ള സന്ധി തേയ്മാന രോഗങ്ങള്‍ കൂടുതലായി കണ്ടുവരാറുണ്ട്. പൊണ്ണത്തടിയുളളവരില്‍ കണ്ടുവരുന്ന സന്ധിവാതരോഗമാണ് ഓസ്റ്റിയോ ആര്‍െ്രെതറ്റിസ്. തരുണാസ്ഥിക്ക് ഉണ്ടാകുന്ന തേയ്മാനമാണ് ഈ അസുഖത്തിന് കാരണം. മാത്രമല്ല അമിതവണ്ണം മൂലം ശരീരഭാരം വര്‍ധിച്ച് എല്ലുകള്‍ക്ക് തേയ്മാനം സംഭവിച്ചും സന്ധിവാതമുണ്ടാകും. ശരീരഭാരം വല്ലാതെ കൂടുമ്പോള്‍ കാലുകള്‍ക്ക് ശാരീരഭാരം താങ്ങാന്‍ കഴിയാതെ വരികയും മുട്ടുവേദനപോലുള്ള അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യും. വീഴ്ചയുണ്ടായാല്‍ എല്ലുകള്‍ക്ക് എളുപ്പം ഒടിവ് സംഭവിക്കാനും സാധ്യത കൂടുതലാണ്. മുന്‍കാലങ്ങളില്‍ 60 നു മുകളില്‍ പ്രായമുള്ളവരിലായിരുന്നു കാല്‍മുട്ടുവേദനയും സന്ധിവാതരോഗങ്ങളുമൊക്കെ കണ്ടു വന്നിരുന്നത്. എന്നാല്‍ ഇന്ന് യൗവനത്തിലേക്കു കടക്കുമ്പോള്‍ തന്നെ പൊണ്ണത്തടിയുള്ളവരായി മാറുന്നവര്‍ക്ക് ഓസ്റ്റിയോ ആര്‍െ്രെതറ്റിസ് ഒപ്പമുണ്ടാകുന്നു. ഇങ്ങനെയുള്ളവര്‍ക്ക് പൊണ്ണത്തടി കുറയാതെ സന്ധിവേദനകള്‍ക്ക് പരിഹാരം ലഭിക്കുകയില്ല.

പ്രമേഹം

യൗവ്വനത്തില്‍ തന്നെ മധുരം കഴിക്കുന്നതിന് നിയന്ത്രണം ആവശ്യമുള്ളവരുടെ എണ്ണവും കൂടുന്നു. മുന്‍പ് പ്രായമായവരില്‍ മാത്രം കണ്ടുവന്നിരുന്ന ടൈപ്പ്2 പ്രമേഹം ഇന്ന് ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. ഭക്ഷണത്തില്‍ ഊര്‍ജവും കൊഴുപ്പും വര്‍ധിക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുകയും പ്രമേഹം പിടിപെടുകയും ചെയ്യും. എന്ന് കരുതി അമിതവണ്ണമുള്ളവരില്‍ എല്ലാവര്‍ക്കും പ്രമേഹം ഉണ്ടാകുമെന്നല്ല. ഒരു പ്രമേഹരോഗി അമിതവണ്ണം ഉള്ള ആള്‍ ആകണമെന്നുമില്ല. ടൈപ്പ്2 ഡയബറ്റിസ് ഉള്ളവരില്‍ വണ്ണം കൂടിയവരും കുറഞ്ഞവരുമുണ്ട്. അമിതവണ്ണമുള്ളവരില്‍ 85 ശതമാനം പേര്‍ക്കും പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തിന് മേദസ് ആവശ്യമായ ഘടകമാണ്. അതേസമയം ദുര്‍മേദസ് ഉള്ളവരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിതവണ്ണ മുള്ളവര്‍ പ്രത്യേകിച്ച് അരയ്ക്കു ചുറ്റും വണ്ണക്കൂടുതലുള്ളര്‍ കാര്യമായി ശ്രദ്ധിക്കുക തന്നെ വേണം. ഇത്തരക്കാര്‍ കൃത്യമായ ഇടവേളകളില്‍ രക്തപരിശോധന നടത്തി പ്രമേഹമില്ലെന്ന് ഉറപ്പുവരുത്തണം.

കാന്‍സര്‍

അമിതവണ്ണക്കാരില്‍ മറ്റ് അസുഖങ്ങള്‍ വരാനുള്ള സാധ്യത ഉള്ളതുപോലെത്തന്നെ ഇത്തരക്കാരില്‍ കാന്‍സറു വരാനുള്ള സാധ്യതയും കൂടുതലാണ്. കാരണമിതാണ്. അമിതവണ്ണമുള്ളവരില്‍ കോശവിഭജനം അതിവേഗത്തില്‍ നടക്കുകയും കാന്‍സറിനു കാരണമാവുകയും ചെയ്യുന്നു. ഓരോ കൊല്ലവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ അഞ്ച് ലക്ഷത്തോളം കാന്‍സറുകള്‍ക്കും കാരണം പൊണ്ണത്തടിയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷക വിഭാഗത്തിന്റെ കണ്ടെത്തല്‍. അമിതവണ്ണം ഒരാളുടെ ഡിഎന്‍എ ഘടനയില്‍ തന്നെ മാറ്റം വരുത്തി പാരമ്പര്യഘടകങ്ങളെയെല്ലാം മാറ്റിമറിക്കുന്നു. അതുകൊണ്ടുതന്നെ ചെറുപ്രായത്തിലേയുള്ള അമിതവണ്ണം കാന്‍സറിന് കാരണമായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. പൊണ്ണത്തടിയുള്ളവരില്‍ തന്നെ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്കാണ് കാന്‍സര്‍ സാധ്യത കൂടുതലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്താനാര്‍ബുദം, ഗര്‍ഭാശയ കാന്‍സര്‍, കുടലിലെ കാന്‍സര്‍ തുടങ്ങിയവയാണ് പൊണ്ണത്തടിമൂലം സ്ത്രീകളിലുണ്ടാവുന്ന കാന്‍സറില്‍ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാരില്‍ കുടലിലെയും കിഡ്‌നിയിലെയും കാന്‍സറാണ് പൊണ്ണത്തടിയുമായി ബന്ധപ്പെുണ്ടാവുന്നത്. അമിതവണ്ണമുള്ള പുരുഷന്‍ മാരില്‍ കാണുന്ന മറ്റൊരു അവസ്ഥയാണ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍.
അമിതവണ്ണവും ആര്‍ത്തവത്തകരാറുകളും

ആര്‍ത്തവക്രമക്കേടുകള്‍ ഇന്ന് പല പെണ്‍കുട്ടികളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്‌നം തന്നെയാണ്. കൃത്യമായി മാസമുറ വരാതിരിക്കുക, ആര്‍ത്തവ സമയത്ത് അതിശക്തമായ വേദന അനുഭവപ്പെടുക തുടങ്ങി ആര്‍ത്തവ ത്തകരാറുകള്‍ പലതരത്തിലാണ്. പെണ്‍കുട്ടികളില്‍ അമിതവണ്ണം നിരവധി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ചുരുക്കം. ഗര്‍ഭാശയവും അതിനോട് അനുബന്ധമായിുള്ള പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിഎത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. ഗര്‍ഭാശയ മുഴകളാണ് പലരെയും അലട്ടുന്ന മറ്റൊരു പ്രശ്‌നം. അമിതമായ കൊഴുപ്പ് ശരീരത്തില്‍ പ്രവേശിക്കുമ്പോള്‍ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചപോലെതന്നെ അണ്ഡാശയ പ്രവര്‍ത്തനങ്ങളെയും കൊഴുപ്പ് ബാധിക്കുന്നുണ്ട്. ചില സ്ത്രീകളില്‍ ഓവുലേഷന്‍ ക്രമം തെറ്റുകയും ആര്‍ത്തവം വരാതിരിക്കുകയും ചെയ്യും. ഇങ്ങനെ വരുന്നവരില്‍ ആദ്യമേ തന്നെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത് ഭാരം കുറയ്ക്കാനാണ്. ഇത് എന്‍ഡോക്രെയ്ന്‍ ഗ്രന്ഥിയെ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുകയും അതുവഴി ഒരു പരിധിവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സാധിക്കുന്നു.

ലൈംഗികപ്രശ്‌നങ്ങള്‍

ലൈംഗികജീവിതം സുഖകരമാകുന്നതില്‍ ശാരീരിക ആരോഗ്യത്തിനും പ്രാധാന്യമുണ്ട്. അമിതവണ്ണമുള്ള പുരുഷന്മാരില്‍ ഉദ്ധാരണശേഷി കുറയുകയും അതു വന്ധ്യതയ്ക്കു വഴിവയ്ക്കുകയും ചെയ്യും. സ്ത്രീകളിലും വന്ധ്യതാപ്രശ്‌നങ്ങള്‍ കൂടിയിട്ടുണ്ട്. ജോലിത്തിരക്കും കൃത്യനിഷ്ഠയില്ലാതെയുള്ള ആഹാരരീതിയും വ്യായാമക്കുറവും കാരണം സ്ത്രീകളിലും പൊണ്ണത്തടി കൂടുന്നു. വന്ധ്യതാനിരക്കും കൂടുന്നുണ്ട്.

ലിവര്‍ സിറോസിസ്

അമിതവണ്ണക്കാരില്‍ പലരിലും കണ്ടു വരാറുള്ള ഒരു പ്രധാന രോഗമാണ് കൊഴുപ്പ് അടിഞ്ഞ് ഉണ്ടാകുന്ന ഫാറ്റി ലിവര്‍. ശരീരം ശുദ്ധീകരിക്കുന്ന പ്രധാന അവയവമാണ് ലിവര്‍. ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിനെയും ബാധിക്കും. ഓരോ സ്‌റ്റേജ് കഴിയുന്തോറും ഇത് ലിവര്‍ സിറോസിസിലേക്ക് വഴിമാറും. ശ്വാസനാളം അടയുന്നതു പോലെ തോന്നുക, ഗ്യാസ് കെട്ടുക തുടങ്ങിയ രോഗങ്ങളും ശരീരത്തില്‍ കൊഴുപ്പ് അടിയുന്നതുകൊണ്ട് ഉണ്ടാകുന്നവയാണ്.

പാരമ്പര്യമാണോ അമിതവണ്ണം

പലരും പറയാറുണ്ട്, ഈ പൊണ്ണത്തടി പാരമ്പര്യമാണെന്ന്. എന്നാല്‍ കുടുംബത്തില്‍ എല്ലാവര്‍ക്കും വണ്ണമുണ്ട് എന്ന പേരില്‍ അമിതവണ്ണം പിടിപെടാനുള്ള സാധ്യത അത്ര ഭീകരമായൊന്നുമില്ല. മാതാപിതാക്കള്‍ അമിതവണ്ണമുള്ളവര്‍ ആണെങ്കില്‍ കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നത് ശരിയാണ്.

ജനിതകഘടകങ്ങളില്‍ വരുന്ന വ്യത്യാസങ്ങളാണ് ഇതിനു കാരണം. മാതാപിതാക്കളില്‍ കൊാഴുപ്പ് അടങ്ങിയ കോശങ്ങള്‍ കൂടുതലായി ഉണ്ടാകും. കൊഴുപ്പിനെ ആഗിരണം ചെയ്യാനും ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ നടക്കാതെ വരികയും ചെയ്യുമ്പോള്‍ കൊഴുപ്പ് അടിഞ്ഞു കൂടി ഭാരം കൂടാനുള്ള സാധ്യതയുണ്ടാകുന്നു. എന്നാല്‍ പിന്നീട് ഭക്ഷണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും വ്യായാമം ശീലമാക്കിയും ഇത് നിയന്ത്രണത്തില്‍ വരുത്താവുന്നതാണ്. അതേസമയം തൈറോയ്ഡ് പോലുള്ള അസുഖമുള്ളവരില്‍ അമിതവണ്ണം കൂടുതലായി കണ്ടുവരാറുണ്ട്. പിറ്റിയൂട്ടറി ഗ്രന്ഥി, തൈറോയ്ഡ് ഗ്രന്ഥി, അഡ്രിനല്‍ ഗ്രന്ഥി തുടങ്ങിയവയുടെ പ്രവര്‍ത്തന മാന്ദ്യത്താലും ശരീരത്തിന്റെ ഭാരം കൂടുന്നുണ്ട്.

ഡിപ്രഷന്‍

തടിച്ചുരുണ്ട് തണ്ണിമത്തന്‍ പോലെയായല്ലോ, എവിടെയാ റേഷന്‍ തുടങ്ങി വണ്ണക്കൂടുതലുള്ളവര്‍ കേള്‍ക്കേണ്ടി വരുന്ന സ്ഥിരം പരിഹാസങ്ങളാണിതൊക്കെയും. ഇത്തരം തമാശകള്‍ പലരെയും മാനസികമായി ബാധിക്കുകയും ചെയ്യും. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മറ്റും കഴിയുകയുമില്ല എന്നതും പലര്‍ക്കും സങ്കടകരമാണ്. കാര്യമിത്രയേ ഉള്ളു, തമാശകളെയൊന്നും കാര്യമാക്കേണ്ടതില്ല. അമിതവണ്ണത്തിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ മനസിലാക്കി വ്യായാമം ചെയ്തും ആഹാരക്രമീകരണം നടത്തിയും മുന്നോുപോയാല്‍ വന്ന വണ്ണമൊക്കെ അങ്ങ് സുന്ദരമായി ഇല്ലാതാക്കാം. മാറ്റങ്ങള്‍ വേണമെന്ന് തോന്നണമെന്നുമാത്രം.

ഡോ.ജോര്‍ജ്ജി കുര്യന്‍ മുത്തൂറ്റ്. എം.ഡി,
മുത്തൂറ്റ് ഹെല്‍ത്ത് കെയര്‍