അപകടഭീഷണിയായ മരം നീക്കംചെയ്യണം
Friday, July 5, 2024 12:21 AM IST
വ​ണ്ടി​ത്താ​വ​ളം: കൂമ​ൻ​കാ​ട്ടി​ൽ റോ​ഡ് വ​ക്ക​ത്ത് അ​പ​ക​ടഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന ബ​ല​ക്ഷ​യം ഉ​ണ്ടാ​യ വൃ​ക്ഷം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്തം.

ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​ക​ൾ സ​ഞ്ച​രി​ച്ച കാ​റി​നു മീ​തെ മ​ര​ശി​ഖ​രം വീ​ണ സം​ഭ​വം ന​ട​ന്നി​രു​ന്നു.

കാ​റി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തി​ൽ കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തു. ഈ ​മ​രം മു​റി​ച്ച്നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മീ​പ​വാ​സി​ക​ൾ പ​ല​ത​വ​ണ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വി​ഭാ​ഗം അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

എ​ന്നാ​ൽ അ​ധി​കൃ​ത​രെ​ത്തി സ്ഥ​ല​ത്തെ​ത്തി മ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യും ന​ട​പ​ടി ഉ​ണ്ടാ​വാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്. പ​ല ത​വ​ണ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്തി​യ​തി​നാ​ൽ മ​രം റോ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് നി​ൽ​പ്പ്.​പ​ല ത​വ​ണ മ​ര​ത്തി​ൽ വാ​ഹ​നം ഇ​ടി​ച്ച സം​ഭ​വ​ങ്ങളും ഉ​ണ്ടാ​യി​ട്ടു​ണ്ട്.