ഇ​ര​ട്ട റെ​യി​ൽ​പ്പാത നി​ർ​മി​ക്കാൻ കേന്ദ്ര റെയിൽവേ മന്ത്രിക്കു നിവേദനം
Friday, July 5, 2024 12:21 AM IST
കോ​യ​മ്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യ​ത്തു നി​ന്ന് പെ​രി​യ​നാ​യ്ക്ക​ൻ​പാ​ള​യം വ​ഴി കോ​യ​മ്പ​ത്തൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് ഇ​ര​ട്ട റെ​യി​ൽ​പാ​ത നി​ർ​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജൂ​ലൈ നാ​ലി​ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നെ കേ​ന്ദ്ര സ​ഹ​മ​ന്ത്രി എ​ൽ.​മു​രു​ക​ൻ നി​വേ​ദ​നം ന​ല്കി.

ഈ ​റൂ​ട്ടി​ൽ ഇ​ര​ട്ട റെ​യി​ൽ​പാ​ത വേ​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും മേ​ട്ടു​പ്പാ​ള​യം കാ​ര​മ​ട​യി​ലെ താ​മ​സ​ക്കാ​രു​ടെ​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ക​യാണ്.

​ഈ മേ​ഖ​ല​യി​ലെ റെ​യി​ൽ​വേ ക​ണ​ക്റ്റി​വി​റ്റി വ​ർ​ധി​പ്പി​ക്കാ​നും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​ണ് നി​ർ​ദ്ദി​ഷ്ട പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.​നി​ർ​ദി​ഷ്ട ഇ​ര​ട്ട റെ​യി​ൽ​പ്പാ​ത ന​ട​പ്പാ​ക്കി​യാ​ൽ പ്ര​ദേ​ശ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ഗ​ണ്യ​മാ​യി ഉ​യ​ർ​ത്തു​ക​യും പ്രാ​ദേ​ശി​ക ജ​ന​ങ്ങ​ൾ​ക്ക് മി​ക​ച്ച യാ​ത്രാ​മാ​ർ​ഗ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യും.​

നി​വേ​ദ​ന​ത്തി​ന്‍റെ ന​ല്കി​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം കോ​യ​മ്പ​ത്തൂ​ർ നി​വാ​സി​ക​ൾ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.