പ്ലാസ്റ്റിക് നിർമാർജനത്തിലൂടെ വനമഹോത്സവം ആഘോഷിച്ചു
Sunday, July 7, 2024 7:03 AM IST
കൊ​ല്ല​ങ്കോ​ട്: വ​ന​മ​ഹോ​ത്സ​വം പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ആ​ഘോ​ഷി​ച്ച് നെ​ന്മാ​റ വ​നം​വ​കു​പ്പും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രും.

വ​ന​മ​ഹോ​ത്സ​വ വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്‍റേ​യും ചെ​ർ​പ്പു​ള​ശേ​രി ഐ​ഡി​യ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലെ സോ​ഷ്യോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റേ​യും കൊ​ല്ല​ങ്കോ​ട് ആ​ശ്ര​യം റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി മ​ല​നി​ര​ക​ളു​ടെ താ​ഴ്‌​വാ​ര​മാ​യ സീ​താ​ർ​കു​ണ്ടി​ൽ പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​ന​യ​ജ്ഞ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കൊ​ല്ല​ങ്കോ​ട് ഫോ​റ​സ്റ്റ് റേ​ഞ്ചി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ കെ. ​സ​ന്തോ​ഷ്‌​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.വെ​ള്ള​ച്ചാ​ട്ട ന​ദീ​തീ​ര​ത്തെ ചോ​ക്ക​ലേ​റ്റ് ക​ട​ലാ​സു​ൾ​പ്പെ​ടെ​യു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ക​യും ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സ് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്കും ത​ദ്ദേ​ശ​വാ​സി​ക​ൾ​ക്കും ന​ൽ​കി. വൈ​ൽ​ഡ് ലൈ​ഫ് പ്രൊ​ട്ട​ക്ഷ​ൻ ആ​ൻ​ഡ് കോ​ൺ​സെ​ർ​വേ​ഷ​ൻ സൊ​സൈ​റ്റി സാ​മൂ​ഹ്യ​ശാ​സ്ത്ര​ജ്ഞ​ൻ എ​സ്. ഗു​രു​വാ​യൂ​ര​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.