കാ​ങ്ക​പ്പു​ഴ​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം അവ​സാ​ന​ഘ​ട്ട​ത്തി​ൽ
Saturday, July 6, 2024 12:56 AM IST
ഷൊ​ർ​ണൂ​ർ: കാ​ങ്ക​പ്പു​ഴ​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് നി​ർ​മാ​ണം ആ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി. സ്ളാ​ബി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പാ​ല​ക്കാ​ട്മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ചു​ള്ള കു​ന്പി​ടി കാ​ങ്ക​പ്പു​ഴ​ക്ക​ട​വ് റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കും.

600 മീ​റ്റ​റോ​ളം നീ​ള​മു​ള്ള പാ​ല​ത്തി​ന്‍റെ കു​റ്റി​പ്പു​റം ഭാ​ഗ​ത്തെ തൂ​ണു​ക​ൾ​ക്കു മു​ക​ളി​ലെ സ്ളാ​ബി​ന്‍റെ കോ​ണ്‍​ക്രീ​റ്റിം​ഗ് ഈ ​ആ​ഴ്ച പൂ​ർ​ത്തി​യാ​കും.

പാ​ല​ത്തി​ന്‍റെ കൈ​വ​രി​ക​ളു​ടെ നി​ർ​മാ​ണ​വും റെ​ഗു​ലേ​റ്റ​ർ നി​യ​ന്ത്രി​ക്കു​ന്ന​തി​നു​ള്ള മോ​ട്ടോ​ർ, ഷ​ട്ട​ർ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ളും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ജ​ല​സം​ഭ​ര​ണ​ത്തി​നാ​യി പു​ഴ​യു​ടെ ഇ​രു​ഭാ​ഗ​ത്തും കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​യും നി​ർ​മി​ക്കും. ഇ​തി​ന്‍റെ ജോ​ലി​ക​ൾ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​രം​ഭി​ക്കും. പി​ന്നീ​ട് അ​വ​ശേ​ഷി​ക്കു​ന്ന​ത് പെ​യി​ന്‍റിം​ഗും ഷ​ട്ട​ർ സ്ഥാ​പി​ക്കു​ന്ന പ​ണി​യു​മാ​ണ്.

ഒ​ക്ടോ​ബ​ർ മാ​സ​ത്തോ​ടെ ഷ​ട്ട​റു​ക​ളും മോ​ട്ടോ​റു​ക​ളും സ്ഥാ​പി​ച്ച് റെ​ഗു​ലേ​റ്റ​ർ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കും.

അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​മ​ട​ക്കം ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ക​രാ​ർ ക​ന്പ​നി​യു​ടെ നീ​ക്കം. അ​പ്രോ​ച്ച് റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി ര​ണ്ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 84 പേ​രു​ടെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ന്ന​ത്.