കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ റോ​ഡി​ലെ ഗ​ർ​ത്തം ഭീഷണിയാകുന്നു
Sunday, July 7, 2024 7:03 AM IST
കൊ​ടു​വാ​യൂ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കാ​ര്യാ​ല​യ റോ​ഡി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ ഗ​ർ​ത്തം വാ​ഹ​ന കാ​ൽന​ട​യാ​ത്ര ദു​ഷ്ക​രം. ടൗ​ണി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള റോ​ഡി​ലാ​ണ് സ​ഞ്ചാ​ര ത​ട​സ​മാ​യി കു​ളം പോ​ലെ ഗ​ർ​ത്ത​ത്തി​ൽ വെ​ള്ളം കെ​ട്ടിനി​ൽ​ക്കു​ന്ന​ത്.

പ​ല ത​വ​ണ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഗ​ർ​ത്തത്തി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണിട്ടുണ്ട്. ഈ ​സ്ഥ​ല​ത്ത് വാ​ഹ​ന​കു​രു​ക്കും ഒ​ഴി​യാ​ബാ​ധ​യാ​യി നീ​ളു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടാ​ൽ ഗ​ർ​ത്ത​ത്തി​ൽ പാ​റ​പ്പൊ​ടി ത​ള്ളി മൂ​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ വീ​ണ്ടും ഗ​ർ​ത്ത​മു​ണ്ടാ​കു​ക​യാ​ണ്. സ​ർ​ക്കാർ സ്ഥാ​പ​ന​ങ്ങ​ളിലേക്കും സ്വ​കാ​ര്യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​മാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്താ​റു​ണ്ട്. കൊ​ടു​വാ​യൂ​ർ - കു​ഴ​ൽ​മ​ന്ദം പ്ര​ധാ​ന പാ​ത​യെ​ന്ന​തി​നാ​ൽ പ​ത്തോ​ളം ബ​സു​ക​ൾ​ക്ക് പു​റ​മെ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പാ​ത​യി​ലാ​ണ് സ​ഞ്ചാ​ര ത​ട​സ​മാ​യി ഗ​ർ​ത്ത​മു​ള്ള​ത്.