വടക്കഞ്ചേരി: വന മഹോത്സവത്തിന്റെ ഭാഗമായി പീച്ചി - വാഴാനി വന്യജീവി സങ്കേതം ഒളകര ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ സ്റ്റേഷനിൽ വിവിധ മതമേലധികാരികളെ പങ്കെടുപ്പിച്ച് മതസൗഹാർദ്ദ വനസദസ് നടത്തി. കിഴക്കഞ്ചേരി പഞ്ചായത്ത് മെംബർ ഷാജി ജോൺ ഉദ്ഘാടനം ചെയ്തു. ഒളകര ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ യു. സജീവ് കുമാർ അധ്യക്ഷത വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.പി. പ്രതീഷ്, വചനഗിരി പളളി വികാരി ഫാ. ഹെൽബിൻ മീമ്പള്ളിൽ, വാൽകുളമ്പ് മുസ്ലീം പള്ളി ഉസ്താദ് മുഹമ്മദ് മുഹസിൻ, കൊടുമ്പാല ഉമാമഹേശ്വരി ക്ഷേത്രം സെക്രട്ടറി സുരേഷ് എന്നിവർ മുഖ്യാഥിതികളായിരുന്നു.
അലി അക്ബർ, അനിൽകുമാർ, കെ.വി. മാധവി, എം.എം. അജീഷ്, സി.എ. താജുദീൻ, ബോസ്, യു. ജുനിത്ത്, കെ.എൽ. ലിന്റോ എന്നിവർ പ്രസംഗിച്ചു. മനുഷ്യൻ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനാവശ്യമായ ചർച്ചകളും സംഗമത്തിൽ നടന്നു. മുഖ്യാഥികൾക്കൊപ്പം വനംവകുപ്പ് ഉദ്യോഗസ്ഥർ വിവിധയിനം വൃക്ഷത്തൈകൾ നട്ടു. കെ.ടി.ജോഷി, എൻ.ബൈജു ജോർജ്, കെ.എം. ദർശൻ, കെ.എം. സന്തോഷ്, കെ.വി. രജനി, പി. അനീഷ് എന്നിവരും പങ്കെടുത്തു.