തി​രു​നാ​ൾ ആ​ഘോ​ഷം ഇന്ന്
Sunday, July 7, 2024 7:03 AM IST
കോ​യ​ന്പ​ത്തൂ​ർ: സു​ലൂ​ർ എ​യ്റോ സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ പ്രധാന തി​രു​നാ​ൾ ഇ​ന്ന് ആ​ഘോ​ഷി​ക്കും. ജൂ​ൺ 29നു ​ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ജി​ൻ ച​ക്കാ​ല​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ച​തോ​ടു​കൂ​ടി തി​രു​നാ​ൾ ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ഇ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ബാ​ൻ​ഡ് വാ​ദ്യ​മേ​ള​ത്തോ​ടു​കൂ​ടെ വി​ശു​ദ്ധ​രു​ടെ രൂ​പം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള തേ​രി​നൊ​പ്പം പ്ര​ദ​ക്ഷി​ണ​വും തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ വാ​ഴ്‌​വും ക​രി​മ​രു​ന്നു ക​ലാ​പ്ര​ക​ട​ന​വും ഉ​ണ്ടാ​കും. വി​കാ​രി ഫാ.​അ​ജി​ൻ ച​ക്കാ​ല​ക്ക​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ഡേ​വി​ഡ് മു​ട്ട​ത്ത്, സേ​വി​യ​ർ ച​ക്കി​യ​ത്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​കെ. ജോ​ൺ​സ​ൻ എ​ന്നി​വ​ർ തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.