ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും മോ​ക്ഡ്രി​ലും
Sunday, July 7, 2024 7:03 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ഭ​വ​ൻ​സ് വി​ദ്യാ​മ​ന്ദി​ര​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വ​ട​ക്ക​ഞ്ചേ​രി അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​രും സി​വി​ൽ ഡി​ഫ​ൻ​സ്, ആ​പ​ത് മി​ത്ര അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് മോ​ക്ഡ്രി​ലും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യാ​ൽ ചെ​യ്യേ​ണ്ട ര​ക്ഷാ​പ്ര​വ​ർ​ത്ത​ന രീ​തി​ക​ളെ​ക്കു​റി​ച്ചും അ​ഗ്നി​പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ചു​മാ​യി​രു​ന്നു ക്ലാ​സു​ക​ൾ. അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ. ജി​നേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മോ​ക്ഡ്രി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.