ആ​രോ​ഗ്യരം​ഗ​ത്ത് ഒ​ന്നാ​മ​ത് എത്താ​ൻ സ്വ​കാ​ര്യസം​രം​ഭ​ങ്ങ​ളും പ​ങ്കു​വ​ഹി​ച്ചു: മന്ത്രി
Sunday, November 17, 2024 6:50 AM IST
വി​ഴി​ഞ്ഞം: പൊ​തു​ജ​ന ആ​രോ​ഗ്യ രം​ഗ​ത്താ​ണെ​ങ്കി​ലും വി​ദ്യാ​ഭ്യാ​സ മേ ​ഖ​ല​യി​ലാ​ണെ​ങ്കി​ലും കേ​ര​ളം രാ​ജ്യ​ത്ത് ത​ന്നെ ഒ​ന്നാ​മ​താ​ണെ​ന്നു പ​റ​യു​ന്ന​തി​ൽ അ​തി​ശ​യമില്ലെ​ന്നു മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. ഗാ​ന്ധി ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ ഹെ​ൽ​ത്ത് ആ​ൻഡ് എ​ഡ്യു​ക്കേ​ഷന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വെ​ങ്ങാ​നൂ​ർ ഗാ​ന്ധി സ്മാ​ര​ക ആ​ശു​പ​ത്രി​യു​ടെ ക​ന​ക ജൂ​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ഗാ​ന്ധി സ്മാ​ര​ക ആ​ശു​പ​ത്രി പോ​ലെ ത​ന്നെ കേ​ര​ള​ത്തി​ലെ അ​ങ്ങോ​ള​മി​ങ്ങോ​ള​മു​ള്ള സ്വ​കാ​ര്യസം​രം​ഭ​ങ്ങ​ളും ട്ര​സ്റ്റു​ക​ളു​ടെ കീ​ഴി​ലു​ള്ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​ക​ളും ചെ​റി​യ ക്ലി​നി​ക്കു​ക​ളും മെ​ഡി​ക്ക​ൽ കോ​ളജു​ക​ളും ആ​രോ​ഗ്യ രം​ഗ​ത്ത് ഇന്നു കാ​ണു​ന്ന വി​ജ​യ​ത്തി​നു വ​ലി​യ പ​ങ്കുവ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ​

ന​മ്മു​ടെ ജീ​വ​ൻ ഡോ​ക്ട​ർ​മാ​രു​ടെ കൈ​ക​ളി​ലാ​ണ്. അ​തി​ന​നു​സ​രി​ച്ചൊ​രു ബ​ഹു​മാ​ന​വും സ്നേ​ഹ​വും അ​വ​രു​ടെ ചി​കി​ത്സ​യി​ൽനി​ന്ന് ആ​ർ​ജിക്കാ​ൻ ക​ഴി​യു​ന്ന സ്ഥി​തി ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന ആ​യു​ർ​വേ​ദ സെ​ന്‍ററിന്‍റെ ശി​ലാസ്ഥാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

ആ​യു​ർ​വേ​ദ സെന്‍ററിന്‍റെ ഫലകം എം. ​വി​ൻ​സന്‍റ് എംഎ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു.​ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വെ​ങ്ങാ​നൂ​ർ കെ. ​ശ്രീ​കു​മാ​ർ അ​ധ്യക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ്കു​മാ​ർ, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ടി.ഡി. ശ്രീ​കു​മാ​ർ,

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഡി. ​അ​ശോ​ക് കു​മാ​ർ, ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ണി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. ശ്രീ​കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഭ​ഗ​ത് റൂ​ഫ​സ്, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ സി​ന്ധു വി​ജ​യ​ൻ, ബ്ലോക്ക് പ​ഞ്ചാ​യ​ത്തം​ഗം കെ.എ​സ്. സാ​ജ​ൻ, റി​ട്ട. ജ​ഡ്ജി ഹ​രി​ഹ​ര​ൻ നാ​യ​ർ, റി​ട്ട.​ ഹെ​ഡ്മാ​സ്റ്റ​ർ രാ​മ​കൃ​ഷ്ണ​ൻ നാ​യ​ർ, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.