പെരുമ്പാവൂർ: കേരളത്തിലെ മുഴുവൻ ക്ഷീര കർഷകരുടെയും ക്ഷേമമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി. ഒക്കൽ പഞ്ചായത്തിലെ പത്താം വാർഡിൽ ആധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
എൽദോസ് കുന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സാജൻ, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ജി. സജികുമാർ, അംബിക മുരളീധരൻ , സി. ജെ. ബാബു,
എം.കെ. രാജേഷ്, കെ. കെ. കർണൻ, ഡോ. ബിജു ജെ. ചെമ്പരത്തി, ഡോ. എസ്. ശൈലേഷ് കുമാർ, അഡ്വ. രമേഷ് ചന്ദ്, രാജേഷ് മാധവൻ, അമൃത സജിൻ, ഇ.എസ്. സനൽ, വാർഡ് മെമ്പർമാർ, ജനപ്രതിനിധികൾ ക്ഷീര കർഷകർ തുടങ്ങിയവർ സംസാരിച്ചു.