കാക്കനാട്: പട്ടികജാതി യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്ന എറണാകുളം ജില്ലാ പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് പട്ടികജാതി-പട്ടിക വർഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു.
ജില്ലാ പഞ്ചായത്ത് 1.45 കോടി രൂപ ചെലവഴിച്ച് പട്ടികജാതി യുവതി - യുവാക്കൾക്കായി നടപ്പിലാക്കുന്ന മികവ് തൊഴിൽ നൈപുണ്യ പരിശീലന കോഴ്സുകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായി. പി.വി. ശ്രീനിജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, വൈസ് പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരംസമിതി അധ്യക്ഷരായ കെ.ജി. ഡോണോ, ആശ സനിൽ, സനിത റഹീം, എം.ജെ. ജോമി,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, എ.എസ്. അനിൽകുമാർ, ശാരദ മോഹൻ, റാണിക്കുട്ടി ജോർജ്, കെ.വി. രവീന്ദ്രൻ, ലിസി അലക്സ്, ഷാരോൺ പനക്കൽ, കെ.വി. അനിത, പി.എം. നാസർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. സന്ധ്യ എന്നിവർ പ്രസംഗിച്ചു.