കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം മാർ അത്തനേഷ്യസ് കോളജ് (ഓട്ടോണമസ്), മാർ അത്തനേഷ്യസ് കോളജ് ഓഫ് എൻജിനീയറിംഗ് (ഓട്ടോണമസ്) എന്നീ കാന്പസുകളിൽ ശാസ്ത്ര സാങ്കേതിക മത്സര പ്രദർശനങ്ങൾക്ക് തുടക്കമായി.
കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ്, ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ, കേരള ഫയർ ആന്‍ഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ്, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്, സ്റ്റീൽ ആന്‍ഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ്, കേരള പോലീസ് എന്നിവയുടെ സ്റ്റാളുകൾ എൻജിനീയറിംഗ് കോളജിലും കേരള സ്റ്റേറ്റ് കൗണ്‍സിൽ ഫോർ സയൻസ് ടെക്നോളജി ആന്‍ഡ് എൻവയോണ്‍മെന്റ്,
ഡിസ്ട്രിക്ട് അഗ്രികൾച്ചറൽ ഫാം, കൃഷി വിജ്ഞാന കേന്ദ്രം, ഹണി ബീ പ്രോഡക്ട്സ്, മണ്‍പാത്ര നിർമാണ തൽസമയ പ്രദർശനം, ബോട്ടണി, കെമിസ്ട്രി, സുവോളജി, ഫിസിക്സ്, ഹിസ്റ്ററി എന്നീ വിഭാഗങ്ങളുടെ സ്റ്റാളുകൾ മാർ അത്തനേഷ്യസ് കോളജിലും ഒരുക്കിയിട്ടുണ്ട്.
മാത്തമാറ്റിക്സ് ക്വിസ്, സയൻസ് ക്വിസ്, അനിമേഷൻ, ഐഡിയത്തോണ്‍, വെബ് ഡിസൈൻ, സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ എന്നീ മത്സരങ്ങളും സംഘടിപ്പിക്കും. ഏഴ് ഇനങ്ങളിലായി 1.5 ലക്ഷത്തിൽപരം രൂപയുടെ സമ്മാനങ്ങളാണ് നൽകുന്നത്. ശാസ്ത്ര വിഭാഗങ്ങളിലെ ലാബുകളിൽ വിവിധ പരീക്ഷണ ഉപകരണങ്ങൾ പ്രദർശനത്തിനായി സജീകരിച്ചിട്ടുണ്ട്.