അ​യ​ർ​ക്കു​ന്നം ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെന്‍ററി​ൽ കി​ട​ത്തിചി​കി​ത്സ ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Sunday, November 10, 2024 7:20 AM IST
അ​​യ​​ർ​​ക്കു​​ന്നം: അ​​യ​​ർ​​ക്കു​​ന്നം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​ന്‍റ​റി​​ൽ കി​​ട​​ത്തി ചി​​കി​​ത്സ ആ​​രം​​ഭി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യം ശ​​ക്ത‌​​മാ​​കു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ​​ക്ക് അ​​യ​​ർ​​ക്കു​​ന്നം വി​​ക​​സ​​ന സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നി​​വേ​​ദ​​നം ന​​ൽ​​കി.

അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു​കൂ​​ടി​​യ ബി​​ൽ​​ഡിം​ഗു​​ക​​ളും ഡോ​​ക്‌​​ട​​ർ​​മാ​​ർ​​ക്ക് താ​​മ​​സി​​ക്കാ​​ൻ ക്വാ​ർ​​ട്ടേ​​ഴ്‌​​സും നി​​ല​​വി​​ൽ ആ​​ശു​​പ​​ത്രി​​യോ​​ടു ചേ​​ർ​​ന്നു​​ണ്ട്. മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി അ​​നു​​വ​​ദി​​ച്ച നാ​​ലു കോ​​ടി രൂ​​പ മു​​ട​​ക്കി​​യാ​​ണ് നി​​ർ​​മാ​​ണ പ്ര​വൃ​​ത്തി​​ക​​ൾ ന​​ട​​ത്തി​​യ​​ത്.

സൗ​​ക​​ര്യ​​ങ്ങ​​ൾ എ​​ല്ലാം ഉ​​ണ്ടാ​​യി​​ട്ടും അ​ധി​കൃ​ത​ർ, രാ​​ത്രി ഡോ​​ക്‌​​ട​​ർ​​മാ​​ർ ഇ​​ല്ല എ​​ന്ന കാ​ര​ണ​ത്താ​ൽ രോ​​ഗി​​ക​​ളെ മ​​റ്റ് ആ​​ശു​​പ​​ത്രി​​ക​​ളി​​ലേ​​ക്ക് മ​​ട​​ക്കി വി​​ടു​​ന്നു. ഇ​ത് സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ രോ​​ഗി​​ക​​ൾ​​ക്ക് ദു​​രി​​ത​​മാ​​ണ് സൃ​​ഷ്‌​​ടി​​ക്കു​​ന്ന​​ത്.

സാ​​ധാ​​ര​​ണ നി​​ല​​യി​​ലു​​ള്ള കി​​ട​​ത്തി ചി​​കി​​ത്സ ആ​​വ​​ശ്യ​​മു​​ള്ള രോ​​ഗി​​ക​​ൾ​​ക്കും അ​​യ​​ർ​​ക്കു​​ന്നം പ്രാ​​ഥ​​മി​​കകേ​​ന്ദ്രം ആ​​ശു​​പ​​ത്രി​​യു​​ടെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ന്നി​​ല്ല. അ​​തി​​നാ​​ൽ എ​​ത്ര​​യും വേ​​ഗം ക​​മ്യൂ​​ണി​​റ്റി ഹെ​​ൽ​​ത്ത് സെ​​ന്‍റ​റി​​ൽ കി​​ട​​ത്തി ചി​​കി​​ത്സ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന​​തി​​നു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്ത​ണ​മെ​​ന്നാ​​ണ് അ​​യ​​ർ​​ക്കു​​ന്നം വി​​ക​​സ​​നസ​​മി​​തി​​യു​​ടെ ആ​​വ​​ശ്യം.