നി​ര്‍ധന ദ​മ്പ​തി​ക​ള്‍ക്ക് വീ​ട് നി​ര്‍മി​ച്ചു ന​ല്‍കി
Tuesday, November 12, 2024 6:13 AM IST
പെ​രു​വ: ത​ല ചാ​യ്ക്കാ​ന്‍ ഇ​ട​മി​ല്ലാ​തി​രു​ന്ന നി​ര്‍ധ​ന ദ​മ്പ​തി​ക​ള്‍ക്ക് കെ.​ചി​റ്റി​ല​പ്പി​ള്ളി ഫൗ​ണ്ടേ​ഷ​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ വീ​ടു​ നി​ര്‍മി​ച്ചു ന​ല്‍കി വൈ​ക്കം മ​ഹാ​ദേ​വ കോ​ള​ജി​ലെ എ​ന്‍എ​സ്എ​സ് യൂ​ണി​റ്റ്.

മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ സ്വ​ദേ​ശി സ​ര​സ​മ്മ​യ്ക്കാ​ണ് വീ​ട് നി​ര്‍മി​ച്ചുന​ല്‍കി​യ​ത്.
മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ വീ​ടി​ന്‍റെ താ​ക്കോ​ല്‍ സ​ര​സ​മ്മ​യു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ പി.​ജി.​എം. നാ​യ​ര്‍ കാ​രി​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​ജി സ​ര്‍വ​ക​ലാ​ശാ​ല എ​ന്‍എ​സ്എ​സ് കോഓ​ര്‍ഡി​നേ​റ്റ​ര്‍ ഡോ. ​ഇ.​എ​ന്‍. ശി​വ​ദാ​സ് ഭ​വ​ന​ദാ​ന പ​ദ്ധ​തി വി​ശ​ദീ​ക​രി​ച്ചു. മു​ള​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍, കോ​ള​ജ് മാ​നേ​ജ​ര്‍ ബി.​മാ​യ, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ച്ച്.​സൗ​മ്യ, പി.​കെ. നി​തി​യ, ശ്രീ​ഹ​രി, ആ​ര്യ എ​സ്.​നാ​യ​ര്‍, രാം​നാ​ഥ് സ​ഫ്ദ​ര്‍, മാ​നി​ഷ കെ.​ല​ത്തീ​ഫ്, ശ്യാ​മ ജി.​നാ​യ​ര്‍, ആ​ഷ ഗി​രീ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.