ക​ട​ന്ന​ല്‍ ക​ട​ന്നാ​ക്ര​മ​ണ​ം: മ​ല​യോ​രം ഭീ​തി​യി​ല്‍
Tuesday, November 12, 2024 5:53 AM IST
കോ​​ട്ട​​യം: ജി​​ല്ല​​യു​​ടെ കി​​ഴ​​ക്ക​​ന്‍ മ​​ല​​യാ​​ര​​ഗ്രാ​​മ​​ങ്ങ​​ളി​​ല്‍ കു​​ര​​ങ്ങും കു​​റു​​ക്ക​​നും കു​​റു​​ന​​രി​​യും കാ​​ട്ടു​​പ​​ന്നി​​യും മാ​​ത്ര​​മ​​ല്ല ക​​ട​​ന്ന​​ലും ഭീ​​ഷ​​ണി. പാ​​ക്കാ​​ന​​ത്ത് അ​​മ്മ​​യും മ​​ക​​ളും ക​​ട​​ന്ന​​ല്‍​ക്കു​​ത്തേ​​റ്റ് മ​​രി​​ച്ച​​തി​​നു പി​​ന്നാ​​ലെ വെ​​ള്ളി​​യാ​​ഴ്ച എ​​രു​​മേ​​ലി തൂ​​ങ്കു​​ഴി​​പ്പ​​ടി​​യി​​ല്‍ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രും ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​ക​​ളും ഉ​​ള്‍​പ്പെ​​ടെ ആ​​റു പേ​​ര്‍​ക്കു കു​​ത്തേ​​റ്റു.

ഇ​​ട​​ക​​ട​​ത്തി​​ല്‍ ഷാ​​പ്പു​​തൊ​​ഴി​​ലാ​​ളി പ​​ന​​യി​​ല്‍ ക​​യ​​റി​​യ​പ്പോ​​ള്‍ മാ​​ര​​ക​​മാ​​യി ആ​​ക്ര​​മി​​ച്ച​​തും അ​​ടു​​ത്ത​​യി​​ടെ​​യാ​​ണ്. പൂ​​വ​​ത്തു​​ങ്ക​​ല്‍ എ​​സ്റ്റേ​​റ്റി​​ല്‍ ടാ​​പ്പിം​​ഗ് തൊ​​ഴി​​ലാ​​ളി​​യെ ക​​ട​​ന്ന​​ല്‍​ക്കൂ​​ട്ടം പി​​ന്തു​​ട​​ര്‍​ന്ന് ആ​​ക്ര​​മി​​ക്കു​​ന്ന​​ത​​റി​​ഞ്ഞ് എ​​രു​​മേ​​ലി​​യി​​ല്‍നി​​ന്ന് ആം​​ബു​​ല​​ന്‍​സ് എ​​ത്തി​​ച്ചാ​​ണ് ര​​ക്ഷ​​പ്പെ​​ടു​​ത്തി ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്.

കെ​​ട്ടി​​ട​​ങ്ങ​​ളി​​ലും തൊ​​ഴു​​ത്തി​​ലും മ​​ര​​ങ്ങ​​ളി​​ലും ക​​യ്യാ​​ല​​ക​​ളി​​ലും വ​​ലി​​യ കൂ​​ടു​​കെ​​ട്ടു​​ന്ന ക​​ട​​ന്ന​​ല്‍​കൂ​​ട്ടം മ​​നു​​ഷ്യ​​രെ മാ​​ത്ര​​മ​​ല്ല മൃ​​ഗ​​ങ്ങ​​ളെ​​യും അ​​തി​​മാ​​ര​​ക​​മാ​​യി ആ​​ക്ര​​മി​​ക്കും. മ​​ഴ​​ക്കാ​​ല​​ത്ത് ക​​ട​​ന്ന​​ല്‍ അ​​ഥ​​വ വനംകുളവി​​ക്ക് വി​​ഷം കൂ​​ടു​​ത​​ലാ​​ണു​​താ​​നും.

മ​​ര​​ങ്ങ​​ള്‍ വെ​​ട്ടി​​വീ​​ഴ്ത്തു​​മ്പോ​​ഴോ പ​​ക്ഷി​​ക​​ള്‍ ആ​​ക്ര​​മി​​ക്കു​​മ്പോ​​ഴോ ആ​​ണ് കൂ​​ടി​​ള​​കി​​യോ നി​​ലം പൊ​​ത്തി​​യോ ക​​ട​​ന്ന​​ലു​​ക​​ള്‍ മി​​ന്ന​​ലാ​​ക്ര​​മ​​ണം ന​​ട​​ത്തു​​ക. വീ​​ടു​​ക​​ളി​​ലെ ചെ​​റി​​യ ഇ​​നം കു​ള​വി​​ക​​ളെ​​ക്കാ​​ള്‍ വ​​ലു​​തും മാ​​ര​​ക​​വു​​മാ​​ണ് ക​​ട​​ന്ന​​ല്‍. നൂ​​റു ക​​ണ​​ക്കി​​ന് ക​​ട​​ന്ന​​ലു​​ക​​ളാ​​ണ് വ​​ലി​​യ കൂ​​ടു​​ക​​ളി​​ലു​​ണ്ടാ​​കു​​ക. ഓ​​ടി​​യൊ​​ളി​​ച്ചാ​​ലും പു​​ഴ​​യി​​ല്‍ മു​​ങ്ങി​​യാ​​ലും ഇ​​ര​​പോ​​യ വ​​ഴി​​യെ ബ​​ഹു​​ദൂ​​രം പി​​ന്തു​​ട​​ര്‍​ന്ന് ആ​​ക്ര​​മി​​ക്കും.

കാ​​ന​​ന​​പാ​​ത​​യി​​ലു​​മു​​ണ്ട്

ശ​​ബ​​രി​​മ​​ല കാ​​ന​​ന​​പാ​​ത​​ക​​ളി​​ലെ മ​​ര​​ങ്ങ​​ച്ചി​​ല്ല​​ക​​ളി​​ലും പൊ​​ത്തു​​ക​​ളി​​ലും പാ​​റ​​ക​​ളി​​ലും ക​​ട​​ന്ന​​ലു​​ക​​ള്‍ ഏ​​റെ​​യു​​ണ്ട്. അ​​ള്‍​പ്പെ​​രു​​മാ​​റ്റം കൂ​​ടു​​ന്ന​​തോ​​ടെ ഇ​​ള​​കി ആ​​ക്ര​​മി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ണ്ട്. എ​​രു​​മേ​​ലി-​​അ​​ഴു​​ത പാ​​ത​​യി​​ല്‍ കാ​​ട്ടു​​മൃ​​ഗ​​ങ്ങ​​ളെ​​ക്കാ​​ള്‍ ഭീ​​ഷ​​ണി​​യാ​​ണ് ക​​ട​​ന്ന​​ല്‍. വ​​ന​​പാ​​ല​​ക​​ര്‍​ക്ക് കു​​ത്തേ​​ല്‍​ക്കാ​​റു​​ണ്ട്. ക​​ട​​ന്ന​​ലി​​ല്‍ ഏ​​റ്റ​​വും അ​​പ​​ക​​ട​​കാ​​രി കാ​​ട്ടു ക​​ട​​ന്ന​​ലാ​​ണ്.

പാന്പിൻവിഷം പോലെ

പാ​​മ്പി​​ന്‍ വി​​ഷ​​ത്തി​​ന്‍റെ പ​​ത്തി​​ലൊ​​ന്ന് അ​​ള​​വ് ഓ​​രോ ക​​ട​​ന്ന​​ലി​​ലു​​മു​​ണ്ട്. പ​​ത്തു ക​​ട​​ന്ന​​ല്‍ ഒ​​രു​​മി​​ച്ചു കു​​ത്തി​​യാ​​ല്‍ പാ​​മ്പു ക​​ടി​​ക്കു തു​​ല്യം. തേ​​നീ​​ച്ച​​പോ​​ലെ തോ​​ന്നി​​ക്കു​​മെ​​ങ്കി​​ലും ഇ​​വ തേ​​ന്‍ ഉ​ത്പാ​​ദി​​പ്പി​​ക്കി​​ല്ല. മ​​ര്‍​മം നോ​​ക്കി​​യാ​​ണു കു​​ത്തു​​ക. പ​​ല​​പ്പോ​​ഴും ശ​​രീ​​ര​​ത്തി​​ല്‍ അ​​ര ഭാ​​ഗ​​ത്തി​​നു മു​​ക​​ളി​​ലാ​​യി​​രി​​ക്കും ആ​​ക്ര​​മ​​ണം. നെ​​റ്റി​​യു​​ടെ മ​​ധ്യം, നെ​​ഞ്ച്, ചെ​​ന്നി, ക​​ഴു​​ത്തി​​ന്‍റെ വ​​ശ​​ങ്ങ​​ള്‍, തൊ​​ണ്ട, ക​​വി​​ള്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ കു​​ത്തേ​​റ്റാ​​ല്‍ വി​​ഷം പെ​​ട്ടെ​​ന്നു വ്യാ​​പി​​ക്കും. പാ​​മ്പി​​ന്‍ വി​​ഷ​​ത്തി​​നു സ​​മാ​​ന​​മാ​​യി ര​​ക്തം, നാ​​ഡീ​​വ്യൂ​​ഹം, ശ്വാ​​സ​​കോ​​ശം എ​​ന്നി​​വി​​ട​​ങ്ങ​​ളെ ബാ​​ധി​​ക്കും. ക​​ടു​​ത്ത അ​​ല​​ര്‍​ജി​​യാ​​ണു ക​​ട​​ന്ന​​ല്‍ കു​​ത്ത് ന​​ല്‍​കു​ന്ന​​ത്. ഇ​​തി​​നെ​​തി​​രേ ശ​​രീ​​രം വ്യാ​​പ​​ക​​മാ​​യി ആ​​ന്‍റി ഹി​​സ്റ്റ​​മി​​നു​​ക​​ള്‍ പു​​റ​​പ്പെ​​ടു​​വി​​ക്കു​​ന്ന​​തി​​നാ​​ലാ​​ണ് ശ​​രീ​​ര​​ത്തി​​ല്‍ നീ​​രും വേ​​ദ​​ന​​യും വ​​രു​​ന്ന​​ത്.

നേ​​രി​​ടാ​​ന്‍ ആ​​രു​​മി​​ല്ല

അ​​ഗ്‌​​നി​​ശ​​മ​​ന​​സേ​​ന​​യ്‌​​ക്കോ പോ​​ലീ​​സി​​നോ വ​​നം​​വ​​കു​​പ്പി​​നോ ക​​ട​​ന്ന​​ലി​​നെ നേ​​രി​​ടാ​​ന്‍ പ​​രി​​ശീ​​ല​​നം ല​​ഭി​​ച്ചി​​ട്ടി​​ല്ല. വ​​ന​​ജീ​​വി​​യാ​​യ​​തി​​നാ​​ല്‍ ഉ​​പ​​ദ്ര​​വി​​ക്കാ​​നും പാ​​ടി​​ല്ല. മു​​ന്‍​പു രാ​​ത്രി​​കാ​​ല​​ങ്ങ​​ളി​​ല്‍ ആ​​ദി​​വാ​​സി​​ക​​ളും മ​​റ്റു ഇ​​വ​​യെ ക​​ത്തി​​ച്ചു ക​​ള​​ഞ്ഞി​​രു​​ന്നു. അ​​റ്റ​​കൈ​​യാ​​യി അ​​ഗ്‌​​നി​​ശ​​മ​​ന​​സേ​​ന ശ​​ക്തി​​യാ​​യി വെ​​ള്ളം ചീ​​റ്റി​​ച്ചു കൂ​​ടു ന​​ശി​​പ്പി​​ക്കാ​​റു​​ണ്ട്. ച​​ല​​ന​​ശേ​​ഷി കു​​റ​​വാ​​യ റാ​​ണി ഈ​​ച്ച വെ​​ള്ളം പ്ര​​യോ​​ഗ​​ത്തി​​ല്‍ ചാ​​കു​​ന്ന​​തോ​​ടെ ക​​ട​​ന്ന​​ലു​ക​ൾ മ​​റ്റി​​ടം തേ​​ടി പ്പോ​കും.

കു​​ത്ത് മാ​​ര​​കം

ജീ​​വ​​ന്‍ ര​​ക്ഷ​​പ്പെ​​ട്ടാ​​ലും കു​​ത്തേ​​റ്റ ഭാ​​ഗ​​ത്ത് സ്പ​​ര്‍​ശ​​ന​​ശേ​​ഷി ന​​ഷ്ട​​പ്പെ​​ടു​​ന്ന​​തു​​ള്‍​പ്പെ​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ളു​​ണ്ടാ​​കാം. കു​​ത്തേ​​റ്റാ​​ല്‍ ഉ​​ട​​ന​​ടി വൈ​​ദ്യ​​സ​​ഹാ​​യം തേ​​ട​​ണം. ര​​ക്ത​​സ​​മ്മ​​ര്‍​ദം താ​​ഴു​​ക​​യും ഹൃ​​ദ​​യ​​ത്തെ ബാ​​ധി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത് മ​​ര​​ണ​​കാ​​ര​​ണ​​മാ​​കും. ശ​​രീ​​ര​​ത്തി​​ല്‍​നി​​ന്നു ക​​ട​​ന്ന​​ലി​​ന്‍റെ മു​​ള്ള് അ​​ഥ​​വാ കൊ​​മ്പ് ഊ​​രി മാ​​റ്റ​​ണം. അ​​ല​​ര്‍​ജി മ​​രു​​ന്നു​​ക​​ള്‍ ന​​ല്‍​കു​​ന്ന​​ത് ഉ​​ത്ത​​മം. വി​​ഷ​​ത്തേ​​ക്കാ​​ള്‍ പെ​​ട്ട​​ന്നു​​ണ്ടാ​​കു​​ന്ന അ​​ല​​ര്‍​ജി​​യാ​​ണ് മ​​ര​​ണ കാ​​ര​​ണം.

പു​​റ​​ത്തു​​ണ്ടാ​​കു​​ന്ന​​തു​​പോ​​ലെ ശ​​രീ​​ര​​ത്തി​​നു​​ള്ളി​​ലും നീ​​രു വ്യാ​​പി​​ക്കും. ര​​ക്ത​​ക്കു​​ഴ​​ലു​​ക​​ളും കോ​​ശ​​ങ്ങ​​ളും വീ​​ര്‍​ത്ത് ത​​ടി​​ക്കുന്ന​​തോ​​ടെ ശ്വാ​​സം​​മു​​ട്ട​​ലു​​ണ്ടാ​​യാ​​ണ് മ​​ര​​ണം സം​​ഭ​​വി​​ക്കു​​ക.