വാ​ഹ​നാ​പ​ക​ട​ക്കേ​സി​ൽ 20 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം
Wednesday, November 13, 2024 5:59 AM IST
പാ​ലാ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കു പ​റ്റി​യ രാ​മ​പു​രം സ്വ​ദേ​ശി അ​ജി​ഷ് രാ​ജു​വി​ന് ന​ഷ്ട​പ​രി​ഹാ​ര​വും പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ 20 ല​ക്ഷം രൂപ ന​ൽ​കാ​ൻ പാ​ലാ മോ​ട്ടോ​ർ ആ​ക്സി​ഡ​ന്‍റ് ക്ല​യിം ട്രി​ബ്യൂ​ണ​ൽ ജ​ഡ്ജി കെ.​പി. പ്ര​ദീ​പ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

2019ൽ ​രാ​മ​പു​ര​ത്ത് ബൈ​ക്ക​പ​ക​ട​ത്തി​ലാ​ണ് അ​ജീ​ഷി​നു ത​ല​യ്ക്കു പ​രി​ക്കേ​റ്റ​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഓ​റി​യ​ന്‍റൽ ഇ​ൻ​ഷ്വ​റ​ൻ​സ് ക​മ്പ​നി ഹ​ർ​ജി​ക്കാ​ര​നു ന​ൽ​ക​ണം. ഹ​ർ​ജി​ക്കാ​ർ​ക്കു വേ​ണ്ടി അ​ഡ്വ​ക്കേ​റ്റു​മാ​രാ​യ ബി​ജു ഇ​ളം​തു​രു​ത്തി​യി​ൽ, ബി​സി​മോ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.