ചങ്ങനാശേരി: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍ )മത്സരങ്ങളില്‍ ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറന്പ് വലിയദിവാന്ജിയില് മത്സരിക്കും. നെഹ്റു ട്രോഫിയില്‍ യോഗ്യത നേടിയ മറ്റ് എട്ടു ചുണ്ടന് വള്ളങ്ങളുമായി ഏറ്റുമുട്ടാനാണ് ചങ്ങനാശേരി ബോട്ട് ക്ലബ് തയാറെടുക്കുന്നത്.
ആദ്യമത്സരം കോട്ടയത്ത് 16നാണ്. തുടര്‍ന്ന് 23ന് കൈനകരി, 30ന് പാണ്ടനാട്, ഡിസംബര്‍ ഏഴിന് കരുവാറ്റ, 14ന് കായംകുളം, 21ന് കൊല്ലം എന്നിവിടങ്ങളില്‍ മത്സരങ്ങള്‍ നടക്കും.
നെഹ്റു ട്രോഫിയില്‍ ആദ്യ ഒമ്പതു സ്ഥാനങ്ങളിലെത്തിയ പിബിസി പള്ളാത്തുരുത്തി, വിബിസി കൈനകരി, കെടിബിസി, എന്‍ബിസി നിരണം, യുബിസി കൈനകരി, ആലപ്പുഴ ടൗണ്‍, പിബിസി പുന്നമട, കെബിസി കുമരകം, ചങ്ങനാശേരി ബോട്ട് ക്ലബുകളാണ് ലീഗ് മത്സര രംഗത്തുള്ളത്.
ഇവര്‍ യഥാക്രമം കാരിച്ചാല്‍, വീയപുരം, നടുഭാഗം, നിരണം, തലവടി, പായിപ്പാട്, ചമ്പക്കുളം, മേല്‍പ്പാടം, ആയാപറമ്പ് വലിയ ദിവാന്‍ജി ചുണ്ടന് വള്ളങ്ങളിലാണ് മാറ്റുരയ്ക്കുന്നത്.