ഫാ. ​പോ​ൾ വാ​ഴ​പ്പ​നാ​ടി യാ​ത്ര​യാ​യി
Wednesday, November 13, 2024 5:50 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: രൂ​പ​ത​യി​ലും അ​വി​ഭ​ക്‌​ത ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യി​ലും സ്തു​ത്യ​ർ​ഹ​വും സ്മ​ര​ണീ​യ​വു​മാ​യ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച ഫാ. ​പോ​ൾ വാ​ഴ​പ്പ​നാ​ടി യാ​ത്ര​യാ​യി. ആ​ന​ക്ക​ല്ല് വാ​ഴ​പ്പ​നാ​ടി ഫ്രാ​ൻ​സീ​സ് - ത്രേ​സ്യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി 1934 ഡി​സം​ബ​ർ 18ന് ​ജ​നി​ച്ചു.

പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ശേ​ഷം ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ സെ​ന്‍റ് തോ​മ​സ് പെ​റ്റി സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ സെ​മി​നാ​രി​യി​ലെ ത​ത്വ​ശാ​സ്ത്ര - ദൈ​വ​ശാ​സ്ത്ര പ​ഠ​ന​ത്തി​നു ശേ​ഷം 1962 മാ​ർ​ച്ച് 12ന് ​പൗരോ​ഹി​ത്യം സ്വീ​ക​രി​ച്ചു.

പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി സ​ഹ​വി​കാ​രി​യാ​യാ​യി​രു​ന്നു പ്ര​ഥ​മ നി​യ​മ​നം. പി​ന്നീ​ട് ക​ണ​മ​ല, തു​ലാ​പ്പ​ള്ളി എ​ന്നീ വ​ന​മ​ധ്യേ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വി​കാ​രി​യാ​യി നി​യ​മി​ത​നാ​യി. കു​ഴി​ത്തൊ​ളു​വി​ലെ​യും അ​ന്യാ​ർ​തൊ​ളു​വി​ലെ​യും ശു​ശ്രൂ​ഷ പൂർ​ത്തി​യാ​ക്കി​യ പോ​ള​ച്ച​ൻ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പെ​രു​ന്ത​ടി (മ​ല​ബാ​ർ) എ​സ്റ്റേ​റ്റ് മാ​നേ​ജ​രാ​യി നി​യ​മി​ക്ക​പ്പെ​ട്ടു.

തു​ട​ർ​ന്ന് കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ലെ​ത്തി​യ അ​ദ്ദേ​ഹം പു​തി​യ പ​ള്ളി​മു​റി​യും ഹൈ​സ്കൂ​ൾ കെ​ട്ടി​ട​വും യാ​ഥാ​ർ​ഥ്യ​മാ​ക്കി. പി​ന്നീ​ട് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത പ്രൊ​ക്കു​റേ​റ്റ​റാ​യും നി​യ​മി​ത​നാ​യി. മു​ണ്ട​ക്ക​യം വ്യാ​കു​ല​മാ​താ പ​ള്ളി വി​കാ​രി​യാ​യി​രു​ന്ന​പ്പോ​ഴാ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സും പാ​രി​ഷ് ഹാ​ളും നി​ർ​മി​ച്ച​ത്.

ചെ​ങ്ങ​ളം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി, ചി​റ​ക്ക​ട​വ് സെ​ന്‍റ് ഇ​ഫ്രേം​സ് പ​ള്ളി, പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​കാ​രി​യാ​യി ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ച ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി വി​യാ​നി ഹോ​മി​ൽ വി​ശ്ര​മ ജീ​വി​ത​ത്തി​നാ​യെ​ത്തി. പ്രാ​യ​മേ​റും തോ​റും കൂ​ടു​ത​ൽ ക​ർ​മ​നി​ര​ത​നാ​യ അ​ദ്ദേ​ഹം ഇ​ട​ക്കു​ന്നം പ​ള്ളി വി​കാ​രി​യാ​യും പെ​രു​ന്തേ​ന​രു​വി​ പള്ളി വി​കാ​രി​യാ​യും സ്തു​ത്യ​ർ​ഹ ശു​ശ്രൂ​ഷ നി​ർ​വ​ഹി​ച്ചു. മി​ക​ച്ച ഗാ​യ​ക​നാ​യ പോ​ള​ച്ച​ൻ സു​റി​യാ​നി ഭാ​ഷ​യി​ൽ അ​ർ​പ്പി​ച്ച വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ വി​ശ്വാ​സി​ക​ളി​ൽ ദീ​പ്ത സ്മ​ര​ണ​ക​ളു​ണ​ർ​ത്തു​ന്നു.

ഫാ. ​പോ​ൾ വാ​ഴ​പ്പ​നാ​ടി​യു​ടെ സം​സ്കാ​രം നാ​ളെ രാവിലെ 9.30ന് ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ന​ട​ക്കും.