കാഞ്ഞിരപ്പള്ളി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം, വഖഫ് അധിനിവേശത്താൽ കുടിയിറക്ക് ഭീഷണി നേരിടുന്ന മുനമ്പം ജനതയ്ക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു കാഞ്ഞിരപ്പള്ളി രൂപതയിലെ വിവിധ ഇടവകകളിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി.
മുനമ്പത്തെ വഖഫ് അധിനിവേശം അവസാനിപ്പിക്കുക, വഖഫ് നിയമ ഭേദഗതി മുൻകാലപ്രാബല്യത്തോടെ നടപ്പാക്കുക, ബില്ലിനെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം പിൻവലിക്കുക, രാഷ്ട്രീയ കക്ഷികളുടെയും നേതാക്കളുടെയും ഇരട്ടത്താപ്പുനയം അവസാനിപ്പിക്കുക, വഖഫ് അഥിനിവേശത്തെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ മറുപടി പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഐക്യദാർഢ്യ ദിനാചരണം നടത്തിയത്. ഇതോടനുബന്ധിച്ച് ഇടവകകളിൽ പ്രതിഷേധ റാലികൾ, പൊതുയോഗങ്ങൾ എന്നിവ നടത്തി ഐക്യദാർഢ്യ പ്രതിജ്ഞയെടുത്തു.
കപ്പാട്: മാർ സ്ലീവാ തീർഥാടന പള്ളിയിൽ നടന്ന ഐക്യദാർഢ്യ റാലി വികാരി ഫാ. ആന്റണി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് കരിങ്ങാട്ട്, കത്തോലിക്ക കോൺഗ്രസ് രൂപത ട്രഷറർ ജോജോ തെക്കുംചേരിക്കുന്നേൽ, യൂണിറ്റ് ഭാരവാഹികളായ ജോൺസൺ പന്തപ്ലാക്കൽ, സാബു മാത്യു മുടപ്പാലയിൽ, ജോബി തെക്കുംചേരികുന്നേൽ, സ്വപ്നിൽ കല്ലുകുളങ്ങര, മാത്യു ജോർജ് വെള്ളാത്തോട്ടം, ബെന്നി മുകളേപറമ്പിൽ, ജയിംസ് പഴയമഠത്തിൽ, മാത്യു ജോർജ് ഇടപ്പള്ളി എന്നിവർ പ്രസംഗിച്ചു.
ഇളങ്ങോയി: മുനമ്പത്തെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എകെസിസി ഇളങ്ങോയി യൂണിറ്റ് പ്രതിഷേധിച്ചു. വഖഫ് ബോർഡും അവരുടെ ബിനാമികളായ വഖഫ് സംരക്ഷണവേദിയും 600ലേറെ കുടുംബങ്ങൾക്കെതിരേ നടത്തുന്ന അധിനിവേശം ഒരുതരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് എകെസിസി ഇളങ്ങോയി യൂണിറ്റ് ആരോപിച്ചു.
കേരളം മതേതരമായി നിലനിൽക്കണം. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാ മതവിഭാഗങ്ങളെയും ചേർത്തുനിർത്തുന്നത്. ഇതിനെ ദുർബലപ്പെടുത്താൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്നും യോഗം അറിയിച്ചു. ഇളങ്ങോയി ഹോളിഫാമിലി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഫാ. ഡെന്നോ മരങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് റ്റിന്റു വിറകൊടിയനാൽ, സെക്രട്ടറി ജയ്മോൻ കുരിശുമൂട്ടിൽ, ജോമി കുന്പളാനി, ജേക്കബ് ചെരിപുറം എന്നിവർ പ്രസംഗിച്ചു.
എലിക്കുളം: മുനമ്പത്തെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കത്തോലിക്ക കോൺഗ്രസ് എലിക്കുളം യൂണിറ്റ് വഖഫ് പ്രതിഷേധ സംഗമം നടത്തി. ഡയറക്ടർ ഫാ. ജയിംസ് തെക്കുംചേരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. നിയമാനുസരണം രജിസ്റ്റർ ചെയ്ത് നൽകിയ ഭൂമിക്ക് പിന്നീട് അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തെ പൗരന്മാർക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്കുള്ള ലംഘനമാണെന്നും വഖഫ് ബോർഡിന്റെ കിരാതമായ അവകാശവാദങ്ങൾ മുൻകാല പ്രാബല്യത്തോടെ തിരുത്തി എഴുതുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നും അതിനായി രാഷ്ട്രീയ കേരളം ഉണർന്ന് പ്രവർത്തിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് എലിക്കുളം യൂണിറ്റ് ആവശ്യപ്പെട്ടു.
ജോയിച്ചൻ കൊച്ചീറ്റത്തോട്ട്, മാത്യു മാമ്പഴക്കുന്നേൽ, ജിമ്മിച്ചൻ മണ്ഡപത്തിൽ, മജോ പുളിമൂട്ടിൽ, മാത്യു തെക്കേമംഗലത്ത്, ദീപക് കളരിക്കൽ, ജിൻസ് കടുവാതൂക്കിൽ, കൊച്ചുമോൻ കോഴിമല, ജിനിഷ് ശൗര്യാംകുഴിയിൽ, സെൽവി പതിപ്പള്ളിൽ, ശോഭ പുളിമൂട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചിറക്കടവ്: മുനമ്പത്തെ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയിലെ എകെസിസി അംഗങ്ങൾ പ്രതിഷേധ സംഗമം നടത്തി. വികാരി ഫാ. റെജി വയലുങ്കൽ, അസിസ്റ്റന്റ് വികാരി ഫാ. സിജോ നടയ്ക്കൽ, യൂണിറ്റ് പ്രസിഡന്റ് ജോയി കൊന്നക്കൽ, ടോമിച്ചൻ പാലമുറി എന്നിവർ പ്രസംഗിച്ചു.
കണമല: കണമല എകെസിസി യൂണിറ്റിന്റെ നേതൃത്വത്തിൽ മുനമ്പം നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ റാലി സെന്റ് തോമസ് ഇടവക വികാരി ഫാ. മാത്യു നിരപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസുകുട്ടി കല്ലുകുളങ്ങര, സെക്രട്ടറി ലിജോ കൊറ്റനല്ലൂർ, ഭാരവാഹികളായ ജോബി കാലാപ്പറമ്പിൽ, ലിയോ പുതിയാപ്പറമ്പിൽ, തോമസ് ഒഴുകിയിൽ എന്നിവർ പ്രസംഗിച്ചു. എകെസിസി കാഞ്ഞിരപ്പള്ളി രൂപത റെപ്രെസെന്ററ്റീവ് സിജു താന്നിക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
റാന്നി: മുനമ്പം ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു റാന്നി ഇൻഫന്റ് ജീസസ് ഇടവകയിലെ എകെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി. വികാരി ഫാ. തോമസ് മുണ്ടിയാനിക്കൽ, മുൻ വികാരി ഫാ. ആന്റണി തോക്കനാട്ട്, ഗ്ലോബൽ മെംബർ ടോം ആഥിത്യ, രൂപത സെക്രട്ടറി ജിൻസ് പള്ളിക്കമ്യാലിൽ, യൂണിറ്റ് പ്രസിഡന്റ് ഇമ്മാനുവേൽ ചേന്നാട്ട്, വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു.