ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Tuesday, November 12, 2024 6:13 AM IST
ക​ടു​ത്തു​രു​ത്തി: കോ​ട്ട​യം-​എ​റ​ണാ​കു​ളം സം​സ്ഥാ​ന പാ​ത​യ്ക്കു സ​മാ​ന്ത​ര​മാ​യി നി​ര്‍മി​ക്കു​ന്ന ക​ടു​ത്തു​രു​ത്തി ടൗ​ണ്‍ ബൈ​പാ​സ് റോ​ഡ് നി​ര്‍മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.

അ​ടു​ത്ത​വ​ര്‍ഷം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പാ​യി ബൈ​പാ​സ് റോ​ഡ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​തെ​ന്നു ക​രു​തു​ന്ന​താ​യി മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ​യും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും പ​റ​യു​ന്നു. 9.60 കോ​ടി​യു​ടെ നി​ര്‍മാ​ണ ജോ​ലി​ക​ളാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ലൂ​ടെ ന​ട​പ്പാ​ക്കാ​നു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​കാ​ര്യ ക​രാ​ര്‍ ക​മ്പ​നി​യാ​ണ് മൂ​ന്നാം​ഘ​ട്ട നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ചെ​യ്യാ​നാ​യി ക​രാ​ര്‍ എ​ടു​ത്തി​ട്ടു​ള്ള​ത്.

ക​ടു​ത്തു​രു​ത്തി ടൗ​ണി​ലെ വാ​ഹ​ന തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ടൗ​ണ്‍ ബൈ​പാ​സ് പൂ​ര്‍ത്തി​യാ​യാ​ല്‍ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും യാ​ത്ര​ക്കാ​രു​മെ​ല്ലാം. ക​ടു​ത്തു​രു​ത്തി ഐ​റ്റി​സി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള 1.5 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ലും 14 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ്.

ബൈ​പാ​സ് റോ​ഡ് നി​ര്‍മി​ക്കു​ന്ന​ത്. 8.60 കോ​ടി​യു​ടെ ഒ​ന്നാം​ഘ​ട്ട​വം 7.22 കോ​ടി​യു​ടെ ര​ണ്ടാം​ഘ​ട്ട നി​ര്‍മാ​ണ​വും പൂ​ര്‍ത്തീ​ക​രി​ച്ചു. ഐ​റ്റി​സി ജം​ഗ്ഷ​ന്‍ മു​ത​ല്‍ ബ്ലോ​ക്ക് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ബൈ​പാ​സ് റോ​ഡി​ന്‍റെ ശേ​ഷി​ക്കു​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍മാ​ണം, റോ​ഡ് ഉ​യ​ര്‍ത്തു​ന്ന​തി​നു​ള്ള വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ബ്ലോ​ക്ക് ജം​ഗ്ഷ​നു സ​മീ​പ​ത്ത് ഗ്രാ​മീ​ണ റോ​ഡി​ല്‍ അ​ടി​പ്പാ​ത നി​ര്‍മാ​ണം തു‌​ട​ങ്ങി​യ​വ മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ന​ട​ക്കാ​നു​ണ്ട്.