കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു‌
Wednesday, November 13, 2024 5:38 AM IST
കോ​​ട്ട​​യം: പ്ര​​ത്യേ​​ക സം​​ക്ഷി​​പ്ത വോ​​ട്ട​​ര്‍ പ​​ട്ടി​​ക പു​​തു​​ക്ക​​ല്‍ യ​​ജ്ഞം 2025 ന്‍റെ ഭാ​​ഗ​​മാ​​യി ക​​ര​​ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ല്ലേ​​ജ് ഓ​​ഫീ​​സ്, താ​​ലൂ​​ക്ക് ഓ​​ഫീ​​സ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലോ ഓ​​ണ്‍​ലൈ​​നി​​ലോ (ceo.kerala. gov.in) അ​​ത​​ത് പോ​​ളിം​​ഗ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലെ ബി​​ല്‍​ഒ​​മാ​​ര്‍ മു​​ഖേ​​ന​​യോ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കു പ​​രി​​ശോ​​ധി​​ക്കാം.

വോ​​ട്ട​​ര്‍​പ​​ട്ടി​​ക​​യി​​ല്‍ പേ​​രു ചേ​​ര്‍​ക്കു​​ന്ന​​തി​​നും തി​​രു​​ത്ത​​ലു​​ക​​ള്‍ വ​​രു​​ത്തു​​ന്ന​​തി​​നും മ​​ര​​ണ​​പ്പെ​​ട്ട​​വ​​രെ​​യും സ്ഥി​​ര​​താ​​മ​​സ​​മ​​ല്ലാ​​ത്ത​​വ​​രെ​​യും വോ​​ട്ട​​ര്‍ പ​​ട്ടി​​ക​​യി​​ല്‍​നി​​ന്ന് ഒ​​ഴി​​വാ​​ക്കു​​ന്ന​​തി​​നും 28 വ​​രെ അ​​വ​​സ​​ര​​മു​​ണ്ട്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​ഷ​​ന്‍റെ voters.eci. gov.in എ​​ന്ന വെ​​ബ് സൈ​​റ്റി​​ലൂ​​ടെ​​യും Voter Help line എ​​ന്ന മൊ​​ബൈ​​ല്‍ ആ​​പ്ലി​​ക്കേ​​ഷ​​നി​​ലൂ​​ടെ​​യും ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ക്കാം. അ​​ത​​ത് ബൂ​​ത്തി​​ലെ ബി​​എ​​ല്‍​ഒ​​മാ​​ര്‍ മു​​ഖേ​​ന​​യും അ​​പേ​​ക്ഷി​​ക്കാം.

പാ​​ര്‍​ല​​മെ​​ന്‍റ്, നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ള്‍​ക്കും ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നും ര​​ണ്ട് വോ​​ട്ട​​ര്‍ പ​​ട്ടി​​ക ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​നാ​​ല്‍ ര​​ണ്ടു​​പ​​ട്ടി​​ക​​യി​​ലും പേ​​ര് ഉ​​ള്‍​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്ന് വോ​​ട്ട​​ര്‍​മാ​​ര്‍ പ്ര​​ത്യേ​​കം ഉ​​റ​​പ്പാ​​ക്ക​​ണം.