സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ​യെ​ങ്കി​ല്‍ സ്‌​കൂ​ളി​ല്‍ കു​ട്ടി​ക​ള്‍ ചോ​റു​ണ്ണി​ല്ല
Wednesday, November 13, 2024 5:38 AM IST
കോ​​ട്ട​​യം: ചോ​​റും നാ​​ലു​കൂ​​ട്ടം ക​​റി​​യും മാ​​ത്രം പോ​​ര പാ​​ലും മു​​ട്ട​​യും പ​​ഴ​​വും കു​​ട്ടി​​ക​​ള്‍​ക്ക് ന​​ല്‍​ക​​ണ​​മെ​​ന്ന് നി​​ര്‍​ദേ​​ശി​​ക്കു​​ന്ന സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ളു​​ക​​ള്‍​ക്ക് ഇ​​തി​​നു​​ള്ള വി​​ഹി​​തം കൊ​​ടു​​ത്തി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി.

അ​​ധ്യാ​​പ​​ക​​ര്‍ സ്വ​​ന്തം പോ​​ക്ക​​റ്റി​​ല്‍നി​​ന്നും പി​​ടി​​എ സ​​ഹ​​ക​​ര​​ണ​​ത്തി​​ലു​​മൊ​​ക്കെ​​യാ​​ണ് കു​​ട്ടി​​ക​​ളു​​ടെ ഭ​​ക്ഷ​​ണം മു​​ട​​ങ്ങാ​​തെ കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. സ​​പ്ലൈ​​കോ അ​​രി​​യൊ​​ഴി​​ക്കെ ഒ​​രു വ​​ക​​യും സ്‌​​കൂ​​ളി​​നു ന​​ല്‍​കു​​ന്നി​​ല്ല.

വെ​​ള്ളം, പാ​​ച​​ക​​വാ​​ത​​കം, മു​​ട്ട, പാ​​ല്‍, പ​​ച്ച​​ക്ക​​റി, പ​​ല​​വ്യ​​ഞ്ജ​​നം തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം സ്വ​​ന്തം ചെ​​ല​​വി​​ല്‍ വാ​​ങ്ങി മു​​ന്നോ​​ട്ടു​​പോ​​കി​​ല്ലെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്.

പ​​ണം കി​​ട്ടാ​​ത്ത​​തി​​നാ​​ല്‍ പാ​​ച​​ക​​ത്തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ വേ​​ത​​ന​​വും അ​​ധ്യാ​​പ​​ര്‍​ത​​ന്നെ ന​​ല്‍​കേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണ്. ജൂ​​ണി​​ല്‍ ചെ​​ല​​വാ​​യ തു​​ക ഹൈ​​ക്കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​ത്തെ​ത്തു​ട​​ര്‍​ന്ന് ന​​ല്‍​കി​​യി​​രു​​ന്നു.

ജൂ​​ലൈ മു​​ത​​ല്‍ ഒ​​ക്‌​ടോ​ബ​​ര്‍ വ​​രെ​​യു​​ള്ള വി​​ഹി​​തം കു​​ടി​​ശി​​ക​​യാ​​ണ്. ഉ​​ച്ച​​ഭ​​ക്ഷ​​ണ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് മു​​ന്‍​കൂ​​ര്‍ തു​​ക അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നാ​​ണ് അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​വ​​ശ്യം. ആ​​ഴ്ച​​യി​​ല്‍ ഒ​​രു മു​​ട്ട​​യും ര​​ണ്ടു ദി​​വ​​സം 150 മി​​ല്ലി ലീ​​റ്റ​​ര്‍ വീ​​തം പാ​​ലും ന​​ല്‍​ക​​ണം. പ​​ച്ച​​ക്ക​​റി വി​​ല ചി​​ല ആ​​ഴ്ച​​ക​​ളി​​ല്‍ കു​​ത്ത​​നെ ഉ​​യ​​രും.

സാ​​മ്പാ​​റും അ​​വി​​യ​​ലും പു​​ളി​​ശേ​​രി​​യും തോ​​ര​​നും അ​​ച്ചാ​​റും കൊ​​ടു​​ക്കാ​​ന്‍ സ​​ര്‍​ക്കാ​​ര്‍ ഡെ​​യി​​ലി മെ​​നു നി​​ശ്ച​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ന​​ത്തെ മാ​​ര്‍​ക്ക​​റ്റ് വി​​ല​​യി​​ല്‍ പ​​ച്ച​​ക്ക​​റി വാ​​ങ്ങി ഉ​​ച്ച​​ഭ​​ക്ഷ​​ണം സ​​മൃ​​ദ്ധ​​മാ​​ക്കു​​ക പ്രാ​​യോ​​ഗി​​ക​​മ​​ല്ല.

വി​​പ​​ണി വി​​ല​​യി​​ലും കു​​റ​​ഞ്ഞ നി​​ര​​ക്കാ​​ണ് സ​​ര്‍​ക്കാ​​ര്‍ നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഒ​​രു ലി​​റ്റ​​ര്‍ പാ​​ലി​​ന് 52 രൂ​​പ​​യും മു​​ട്ട​​യ്ക്ക് ആ​​റു രൂ​​പ​​യു​​മാ​​ണ് ല​​ഭി​​ക്കു​​ക.