കറുകച്ചാൽ: നെടുങ്ങാടപ്പള്ളി, കൊച്ചുപറമ്പ്, ശാന്തിപുരം ഭാഗങ്ങളിൽ കാട്ടുപന്നശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി നിരവധിയാളുകളുടെ കൃഷിയിടങ്ങൾ നശിപ്പിച്ചു.
നെടുങ്ങാടപ്പള്ളി കൊച്ചിക്കുഴിയിൽ ജെയ്മോൻ, മത്തായി വർഗീസ്, മഠത്തിക്കുളം കുഞ്ഞുമോൻ, തെക്കേപ്പറമ്പിൽ തങ്കപ്പൻ എന്നിവരുടെയും കൊച്ചുപറമ്പ് ഭാഗത്ത് ഇളംകാവുങ്കൽ മിനി ജോസ്, നടുക്കേമലയിൽ അനിയൻകുഞ്ഞ്, സതീഷ് കല്ലുവാതുക്കൾ, കിഴക്കേപീലിക്കുഴിയിൽ ഏബ്രഹാം വർഗീസ്, വത്സൻ വർഗീസ്, കെ.ഇ. തോമസ് എന്നിവരുടെയും വാഴ, കപ്പ, ചേന, ചേമ്പ്, റബർ, തെങ്ങിൻതൈകൾ എന്നിവയാണ് നശിപ്പിച്ചത്. സംഭവം പതിവായതോടെ വിഷയത്തിൽ പഞ്ചായത്തോ വനം വകുപ്പോ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.