ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: എ​രു​മേ​ലി​യി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മൊ​രു​ക്കി ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ്
Wednesday, November 13, 2024 5:50 AM IST
എരുമേലി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് എ​രു​മേ​ലി ചെ​റി​യ​മ്പ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ന​ട​പ്പാ​ക്കു​ന്ന എ​രു​മേ​ലി വാ​ഹ​ന പാ​ർ​ക്കിം​ഗ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് റ​വ​ന്യു-​ഭ​വ​ന​നി​ർ​മാ​ണ മ​ന്ത്രി കെ. ​രാ​ജ​ൻ നി​ർ​വ​ഹി​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ സ​ഹ​ക​ര​ണ-​തു​റ​മു​ഖ-​ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു, ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, കേ​ര​ള സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​വി. ബാ​ല​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ൻ​കാ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശു​ഭേ​ഷ് സു​ധാ​ക​ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​റി​യാ​മ്മ സ​ണ്ണി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജൂ​ബി അ​ഷ​റ​ഫ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പി.​എ. ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

സം​സ്ഥാ​ന ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ എ​രു​മേ​ലി ചെ​റി​യ​മ്പ​ല​ത്തി​ന് സ​മീ​പ​മു​ള്ള സ്ഥ​ല​ത്താ​ണ് പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഒ​രു​ക്കു​ക. എ​രു​മേ​ലി​യി​ൽ രാ​ജ്യാ​ന്ത​ര​നി​ല​വാ​ര​ത്തി​ലു​ള്ള ഡി​വോ​ഷ​ണ​ൽ ഹ​ബ് ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഭ​വ​ന​നി​ർ​മാ​ണ ബോ​ർ​ഡ് ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ഘ​ട്ട​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. ഇ​തി​ന്‍റെ പ്രാ​രം​ഭ​ഘ​ട്ട​മാ​യാ​ണ് മി​ത​മാ​യ നി​ര​ക്കി​ൽ വാ​ഹ​ന​പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. താ​ത്കാ​ലി​ക ടോ​യ്‌​ല​റ്റ് സം​വി​ധാ​ന​വും ഒ​രു​ക്കി​യിട്ടുണ്ട്.

ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഭ​ക്ഷ​ണ​ശാ​ല​ക​ൾ, റി​ഫ്ര​ഷ്‌​മെ​ന്‍റ് സെ​ന്‍റ​ർ, കഫെ​റ്റീ​രി​യ, ടോ​യ്‌​ല​റ്റ് എ​ന്നി​വ​യും മൂ​ന്നാം​ഘ​ട്ട​ത്തി​ൽ ഗ​സ്റ്റ് ഹൗ​സ്, കോ​ട്ടേ​ജു​ക​ൾ, ഡോ​ർ​മെ​റ്റ​റി, അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ളും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.