കോ​ട്ട​യം റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ര​ണ്ടാം ക​വാ​ടം തു​റ​ന്നു
Wednesday, November 13, 2024 5:38 AM IST
ബു​​ക്കിം​​ഗ് കൗ​​ണ്ട​​ര്‍, എ​​സ്‌​​ക​​ലേ​​റ്റ​​ര്‍, ഫു​​ട് ഓ​​വ​​ര്‍ബ്രി​​ഡ്ജ് സ​​ജ്ജം

കോ​​ട്ട​​യം: നാ​​ഗ​​മ്പ​​ട​​ത്തി​​നു​​സ​​മീ​​പം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍റെ ര​​ണ്ടാം ക​​വാ​​ടം പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​ക്കു തു​​റ​​ന്നു ന​​ല്കി. ബു​​ക്കിം​​ഗ് കൗ​​ണ്ട​​ര്‍, ലി​​ഫ്റ്റ്, എ​​സ്‌​​ക​​ലേ​​റ്റ​​ര്‍ എ​​ന്നി​​വ യാ​​ത്ര​​ക്കാ​​ര്‍​ക്കു കൂ​​ടു​​ത​​ല്‍ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യി. ഇ​​തോ​​ടെ അ​​ഞ്ച് പ്ലാ​​റ്റ്ഫോ​​മു​​ക​​ളെ​​യും ബ​​ന്ധി​​പ്പി​​ക്കു​​ന്ന ഫു​​ട് ഓ​​വ​​ര്‍ ബ്രി​​ഡ്ജ് സൗ​​ക​​ര്യ​​വും ല​​ഭ്യ​​മാ​​യി. നീ​​ണ്ട കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ലാ​​ണ് ര​​ണ്ടാം ക​​വാ​​ടം യാ​​ഥാ​​ര്‍​ഥ്യ​​മാ​​യ​​ത്. ര​​ണ്ടാം ക​​വാ​​ട​​ത്തി​​ല്‍ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​മു​​ള്ള​​ത് ഒ​​ന്നാം ക​​വാ​​ട​​ത്തി​​ലെ തി​​ര​​ക്ക് കു​​റ​​യ്ക്കും.

റി​​സ​​ര്‍​വേ​​ഷ​​ന്‍ ടി​​ക്ക​​റ്റ് കൗ​​ണ്ട​​ര്‍, 150 മു​​ത​​ല്‍ 200 വ​​രെ വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു​​ള്ള പാ​​ര്‍​ക്കിം​​ഗ് ഗ്രൗ​​ണ്ട്, സ്ത്രീ​​ക​​ള്‍​ക്കും പു​​രു​​ഷ​​ന്മാ​ര്‍​ക്കും കാ​​ത്തി​​രി​​പ്പ് കേ​​ന്ദ്രം, കോ​​ഫി ഷോ​​പ്പ് എ​​ന്നി​​വ ഇ​​വി​​ടെ​​യു​​ണ്ട്. പു​​തി​​യ ക​​വാ​​ടം തു​​റ​​ന്ന​​തോ​​ടെ എം​​സി റോ​​ഡി​​ല്‍​നി​​ന്നും സ്റ്റേ​​ഷ​​നി​​ലേ​​ക്കു ഔ​​ദ്യോ​​ഗി​​ക വ​​ഴി​​യാ​​യി. ഇ​​പ്പോ​​ള്‍ ഗു​​ഡ്സ്‌​​ഷെ​​ഡ് റോ​​ഡ് വ​​ഴി എ​​ത്തു​​ന്ന​​വ​​ര്‍​ക്ക് ടി​​ക്ക​​റ്റ് എ​​ടു​​ക്കാ​​ന്‍ സൗ​​ക​​ര്യ​​മി​​ല്ലാ​​യി​​രു​​ന്നു.

ര​​ണ്ടാം ക​​വാ​​ട​​ത്തി​​ലെ ബു​​ക്കിം​​ഗ് കൗ​​ണ്ട​​ര്‍, എ​​സ്‌​​ക​​ലേ​​റ്റ​​ര്‍ എ​​ന്നി​​വ​​യു​​ടെ ഉ​​ദ്ഘാ​​ട​​നം കേ​​ന്ദ്ര​​മ​​ന്ത്രി ജോ​​ര്‍​ജ് കു​​ര്യ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി, ജോ​​സ് കെ. ​​മാ​​ണി എം​​പി, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, റെ​​യി​​ല്‍​വേ ഡി​​വി​​ഷ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ ഡോ. ​​മ​​നീ​​ഷ് ത​​പ​​ല്‍​യാ​​ല്‍, സ്റ്റേ​​ഷ​​ന്‍ മാ​​നേ​​ജ​​ര്‍ പി.​​വി. വി​​ജ​​യ​​കു​​മാ​​ര്‍, ഇ​​ല​​ക്‌​ട്രി​ക്ക​​ല്‍ എ​​ന്‍​ജി​​നി​​യ​​ര്‍ കെ.​​എ​​ന്‍. ശ്രീ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ര​​ണ്ടാം ക​​വാ​​ട​​ത്തി​​ന്‍റെ ശേ​​ഷി​​ക്കു​​ന്ന നി​​ര്‍​മാ​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വൈ​​കാ​​തെ പൂ​​ര്‍​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വൈ​​ക്ക​​ത്ത​​ഷ്ട​​മി: ര​​ണ്ടു ടെ​​യ്രി​​നു​​ക​​ള്‍​ക്ക് സ്റ്റോ​​പ്പ്

കോ​​ട്ട​​യം: വൈ​​ക്കം മ​​ഹാ​​ദേ​​വ ക്ഷേ​​ത്ര​​ത്തി​​ലെ അ​​ഷ്ട​​മി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി 21 മു​​ത​​ല്‍ 24 വ​​രെ വൈ​​ക്കം റോ​​ഡ് റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ വേ​​ണാ​​ട്, പ​​ര​​ശു​​റാം, വ​​ഞ്ചി​​നാ​​ട് എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നു​​ക​​ള്‍​ക്ക് സ്റ്റോ​​പ്പ് അ​​നു​​വ​​ദി​​ച്ച​​താ​​യി ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി അ​​റി​​യി​​ച്ചു.

ക്ഷണിച്ചില്ല; എഫ്ബി പോസ്റ്റുമായി തോ​മ​സ് ചാ​ഴി​കാ​ട​ൻ

കോ​​ട്ട​​യം: കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​ന്‍റെ ര​​ണ്ടാം ക​​വാ​​ടം യാ​​ഥാ​​ര്‍​ഥ്യ​​മാ​​ക്കാ​​ന്‍ എം​​പി​​യാ​​യി​​രി​​ക്കെ പ​രി​ശ്ര​മി​ച്ച തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നെ ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​ലേ​​ക്ക് ക്ഷ​​ണി​​ച്ചി​​ല്ല. ചാ​​ഴി​​കാ​​ട​​ന്‍ ച​​ട​​ങ്ങി​​ന് ഫേ​​സ്ബു​​ക്കി​​ലു​​ടെ ആ​​ശം​​സ അ​​റി​​യി​​ച്ചു.

തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ ഫേ​​സ് ബു​​ക്ക് പോ​​സ്റ്റ് ഇ​​ങ്ങ​​നെ: കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ ര​​ണ്ടാം ക​​വാ​​ടം യാ​​ത്ര​​ക്കാ​​ര്‍​ക്ക് ഇ​​ന്നു തു​​റ​​ന്നു കൊ​​ടു​​ക്കു​​ന്നു എ​​ന്ന് മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ അ​​റി​​യാ​​ന്‍ ക​​ഴി​​ഞ്ഞു. ക​​ഴി​​ഞ്ഞ അ​​ഞ്ചു വ​​ര്‍​ഷ​​ക്കാ​​ലം പാ​​ര്‍​ല​​മെ​​ന്‍റ് അം​​ഗ​​മെ​​ന്ന നി​​ല​​യി​​ല്‍ ര​​ണ്ടാം ക​​വാ​​ട നി​​ര്‍​മാ​​ണം തു​​ട​​ങ്ങി​വ​​യ്ക്കു​​ന്ന​​തി​​നും പൂ​​ര്‍​ത്തി​​യാ​​ക്കു​​ന്ന​​തി​​നും കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍റെ സ​​മ​​ഗ്ര​​വി​​ക​​സ​​ന​​ത്തി​​നും നി​​ര്‍​ണാ​​യ​​ക പ​​ങ്കു​​വ​​ഹി​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞ​​തി​​ല്‍ അ​​ഭി​​മാ​​നി​​ക്കു​​ന്നു.

ഇ​​നി ര​​ണ്ടാം ക​​വാ​​ട​​ത്തി​​നോ​​ടു ചേ​​ര്‍​ന്നു​​ള്ള പാ​​ര്‍​ക്കിം​ഗും അ​​നു​​ബ​​ന്ധ സൗ​​ക​​ര്യ​​ങ്ങ​​ളും കൂ​​ടെ എ​​ത്ര​​യും വേ​​ഗം റെ​​യി​​ല്‍​വേ​​യ്ക്ക് പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ക​​ഴി​​യ​​ട്ടെ എ​​ന്ന് ആ​​ശം​​സി​​ക്കു​​ന്നു. പ്രി​​യ​​പ്പെ​​ട്ട യാ​​ത്ര​​ക്കാ​​ര്‍​ക്ക് സു​​ര​​ക്ഷി​​ത​​വും സൗ​​ക​​ര്യ​​പ്ര​​ദ​​വു​​മാ​​യ ശു​​ഭ​​യാ​​ത്ര നേ​​രു​​ന്നു.

കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്‌​​റ്റേ​​ഷ​​നി​​ല്‍ യാ​​ത്ര​​ക്കാ​​ര്‍ അ​​റി​​യേ​​ണ്ട​​ത്

*കോ​​ട്ട​​യം റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​നി​​ല്‍ റി​​സ​​ര്‍​വേ​​ഷ​​ന്‍ കൗ​​ണ്ട​​ര്‍ ര​​ണ്ടാം ക​​വാ​​ട​​ത്തി​​ലെ താ​​ഴ​​ത്തെ നി​​ല​​യി​​ലാ​​ണ് ഇ​​ന്നു മു​​ത​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.

*ഏ​​റ്റു​​മാ​​നൂ​​ര്‍ ഭാ​​ഗ​​ത്തു​​നി​​ന്നെ​​ത്തു​​ന്ന​​വ​​ര്‍​ക്കു നാ​​ഗ​​മ്പ​​ടം റെ​​യി​​ല്‍​വേ മേ​​ല്‍​പ്പാ​​ലം, നാ​​ഗ​​മ്പ​​ടം ബ​​സ് സ്റ്റാ​​ന്‍​ഡ് എ​​ന്നീ വ​​ഴി​​ക​​ള്‍ ചു​​റ്റാ​​തെ നാ​​ഗ​​മ്പ​​ട​​ത്തു​​നി​​ന്നു ഗു​​ഡ്‌​​സ് ഷെ​​ഡ് റോ​​ഡ് വ​​ഴി ര​​ണ്ടാം പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലെ​​ത്തി ടി​​ക്ക​​റ്റെ​​ടു​​ത്തു കെ​​ട്ടി​​ട​​ത്തി​ന്‍റെ ഒ​​ന്നാം നി​​ല​​യി​​ല്‍​നി​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന മേ​​ല്‍​പ്പാ​​ല​​ത്തി​​ലൂ​​ടെ പ്ലാ​​റ്റ്‌​​ഫോ​​മി​​ലേ​​ക്കു പ്ര​​വേ​​ശി​​ക്കാം.

*രാ​​വി​​ലെ ആ​​റു മു​​ത​​ല്‍ രാ​​ത്രി 10 വ​​രൊ​​ണ് ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ല്‍ സാ​​ധാ​​ര​​ണ ടി​​ക്ക​​റ്റ് കൗ​​ണ്ട​​ര്‍ ര​​ണ്ടാം ക​​വാ​​ട​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​​ക.

*ഒ​​ന്നാം ക​​വാ​​ട​​ത്തി​​ല്‍ നേ​​രി​​ട്ടു ടി​​ക്ക​​റ്റെ​​ടു​​ക്കു​​ന്ന കൗ​​ണ്ട​​ര്‍ പ​​ഴ​​യ​​തു​​പോ​​ലെ 24 മ​​ണി​​ക്കൂ​​റും പ്ര​​വ​​ര്‍​ത്തി​​ക്കും.

*ര​​ണ്ടാം ക​​വാ​​ട​​ത്തി​​ല്‍ പാ​​ര്‍​ക്കിം​​ഗ് സൗ​​ക​​ര്യ​​വും ഏ​​ര്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.