സ്പെ​ഷ​ൽ ഇ​ൻ​ക്ലൂ​സീ​വ് പ്രോ​ഗ്രാം
Wednesday, November 13, 2024 5:50 AM IST
പ​ന​മ​റ്റം: ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന സ്പെ​ഷ​ൽ ഇ​ൻ​ക്ലൂ​സീ​വ് പ്രോ​ഗ്രാം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്രസി​ഡ​ന്‍റ് കെ.​വി. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​മ്മി​ച്ച​ൻ ഈ​റ്റ​ത്തോ​ട്ട്, വാ​ർ​ഡ് മെം​ബ​ർ എ​സ്. ഷാ​ജി, ഡിഇഒ കെ.​ടി. രാ​കേ​ഷ്, ഡ​യ​റ്റ് പ്ര​തി​നി​ധി ഇ​മ്മാ​നു​വ​ൽ ടി. ​ആന്‍റ​ണി, പ്രി​ൻ​സി​പ്പ​ൽ ഹ​രി​കൃ​ഷ്ണ​ൻ ചെ​ട്ടി​യാ​ർ, ഹെ​ഡ്മി​സ്ട്ര​സ് എം.​ഡി. പ്രി​യ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടുത്തു.

2024-25 വ​ർ​ഷ​ത്തെ പ​ഠ​ന പ​രി​പോ​ഷ​ണ പ​രി​പാ​ടി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യാ​ണ് സ്പെ​ഷ​ൽ ഇ​ൻ​ക്ലൂ​സീ​വ് പ​ദ്ധതി.

ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​കി ക്യാ​മ്പു​ക​ൾ, വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ൾ, ശി​ല്പ​ശാ​ല​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ, തൊ​ഴി​ൽ പ​രി​ശീ​ല​ന ശി​ല്പ​ശാ​ല തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.