വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമം ഇന്നു നടക്കും. വൈക്കം വലിയകവല വൈറ്റ് ഗേറ്റ് റസിഡന്‍സിയില്‍ രാവിലെ 10ന് നിക്ഷേപകസംഗമം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.
നഗരസഭാധ്യക്ഷ പ്രീതാ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എം.പി. അനില്‍കുമാര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സെക്രട്ടറി ആതിര സണ്ണി, വ്യവസായ വികസന ഓഫീസര്‍ സി.കെ. അമ്പിളി എന്നിവര്‍ പങ്കെടുക്കും.
വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മികച്ച സംരംഭകരെ ആദരിക്കും. സി.കെ. ആശ എംഎല്‍എ അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് കെ.കെ. ഗണേശന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, നഗരസഭ വൈസ് ചെയര്മാന് പി.ടി. സുഭാഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരന്‍, പി. പ്രീതി, പി.കെ. ആനന്ദവല്ലി, ശ്രീജി ഷാജി, കെ.ആര്. ഷൈലകുമാര്‍, രമേശ് പി. ദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.